25
June 2021 - 2:23 am IST

Download Our Mobile App

Flash News
Archives

Religious

Ramadan Special, Special Story

വിട അനുഹൃഗീത മാസമേ

Published:12 May 2021

# വി.​പി.​എം. ഫൈ​സി വി​ല്യാ​പ്പ​ള്ളി

അ​ല്ലാ​ഹു​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ളോ​ട് ക​ട​പ്പാ​ടു​ണ്ടാ​യി​രി​ക്ക​ണം. അ​ത് റം​സാ​നി​ല്‍ മാ​ത്ര​മു​ണ്ടാ​കേ​ണ്ട​ത​ല്ല. നാം ​ജീ​വി​ക്കു​ന്ന ഓ​രോ നി​മി​ഷ​ങ്ങ​ളും അ​ല്ലാ​ഹു​വി​ന്‍റെ അ​നു​ഗ്ര​ങ്ങ​ളാ​ണെ​ന്ന ബോ​ധ്യം വി​ശ്വാ​സി​യി​ല്‍ രൂ​ഢ​മൂ​ല​മാ​ക​ണം.

പ​രി​ശു​ദ്ധ റം​സാ​ന്‍ ന​മ്മോ​ട് വി​ട​പ​റ​യു​ക​യാ​ണ്. അ​ല്ലാ​ഹു ന​മു​ക്ക് അ​നു​ഗ്ര​ഹി​ച്ചേ​കി​യ ഈ ​പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ലം വി​ട പ​റ​യു​ന്ന​തോ​ടെ ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി നാം ​ആ​ര്‍ജി​ച്ചെ​ടു​ത്ത ആ​ത്മീ​യ ഊ​ര്‍ജം കൈ​വി​ടാ​തി​രി​ക്കാ​ന്‍ വി​ശ്വാ​സി​ക​ള്‍ ജാ​ഗ്ര​ത കാ​ണി​ക്ക​ണം. അ​ല്ലാ​ഹു​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ളോ​ട് ക​ട​പ്പാ​ടു​ണ്ടാ​യി​രി​ക്ക​ണം. അ​ത് റം​സാ​നി​ല്‍ മാ​ത്ര​മു​ണ്ടാ​കേ​ണ്ട​ത​ല്ല. നാം ​ജീ​വി​ക്കു​ന്ന ഓ​രോ നി​മി​ഷ​ങ്ങ​ളും അ​ല്ലാ​ഹു​വി​ന്‍റെ അ​നു​ഗ്ര​ങ്ങ​ളാ​ണെ​ന്ന ബോ​ധ്യം വി​ശ്വാ​സി​യി​ല്‍ രൂ​ഢ​മൂ​ല​മാ​ക​ണം. അ​പ്പോ​ഴാ​ണ് വൈ​മ​ന​സ്യം കൂ​ടാ​തെ ആ​രാ​ധ​ന​ക​ള്‍ നി​ര്‍വ​ഹി​ക്കാ​ന്‍ ക​ഴി​യു​ക.

ഈ ​പ്ര​പ​ഞ്ചം മു​ഴു​വ​നും അ​ല്ലാ​ഹു​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ്. ന​മു​ക്ക് ജീ​വി​ക്കാ​നു​ത​കു​ന്ന ഭൂ​മി​യെ അ​വ​ന്‍ സൃ​ഷ്ടി​ച്ചു. ഗ​ര്‍ഭാ​ശ​യ​ത്തി​ല്‍ കി​ട​ന്ന​പ്പോ​ഴും പു​റ​ത്ത് വ​ന്ന​പ്പോ​ഴും ന​മു​ക്ക് അ​ന്ന​പാ​നീ​യ​ങ്ങ​ള്‍ ത​രാ​ന്‍ പ​ല​ത​രം മാ​ര്‍ഗ​ങ്ങ​ള്‍ പ​ട​ച്ചു​വെ​ച്ചു. ശ​രീ​ര​ത്തി​ലെ ഓ​രോ അ​വ​യ​വ​ങ്ങ​ളും അ​തി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും മ​ഹ​ത്താ​യ അ​നു​ഗ്ര​ഹ​ങ്ങ​ളാ​ണ്. എ​ല്ലാ അ​നു​ഗ്ര​ഹ​ങ്ങ​ളെ​യും നാം ​ഓ​ര്‍ക്ക​ണം. അ​ത് ത​ന്ന​തി​ന് റ​ബ്ബി​നോ​ട് നാം ​ന​ന്ദി​യു​ള്ള​വ​രാ​ക​ണം. അ​നു​ഗ്ര​ഹം ചെ​യ്ത​വ​ന് ന​ന്ദി ചെ​യ്യ​ല്‍ നി​ര്‍ബ​ന്ധ​മാ​ണെ​ന്ന് ഇ​സ്‌​ലാം പ​ഠി​പ്പി​ക്കു​ന്നു.

അ​ല്ലാ​ഹു​വി​ന്‍റെ അ​നു​ഗ്ര​ഹ​ങ്ങ​ളെ എ​ണ്ണി​ത്തീ​ര്‍ക്കാ​നോ അ​തി​ന് ന​ന്ദി ചെ​യ്ത് അ​ല്ലാ​ഹു​വി​നോ​ടു​ള്ള ബാ​ധ്യ​ത വീ​ട്ടാ​നോ ന​മു​ക്കാ​കി​ല്ല. ന​മ്മ​ള്‍ ചി​ന്തി​ക്കു​ന്ന​തി​നും അ​പ്പു​റ​ത്താ​ണ് അ​ല്ലാ​ഹു ന​മു​ക്ക് ചെ​യ്ത അ​നു​ഗ്ര​ഹ​ങ്ങ​ളു​ള്ള​ത്. ന​മു​ക്ക് ല​ഭി​ക്കു​ന്ന ശു​ദ്ധ​ജ​ല​ത്തെ കു​റി​ച്ചൊ​ന്ന് ഓ​ര്‍ത്ത് നോ​ക്കൂ. ദി​വ​സ​വും ന​മ്മു​ടെ കി​ണ​റു​ക​ളി​ല്‍ നി​ന്ന് ലി​റ്റ​ര്‍ ക​ണ​ക്കി​ന് വെ​ള്ള​മാ​ണ് നാം ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​ന് ഒ​രു തു​ക​യും നാം ​ന​ല്‍കേ​ണ്ടി വ​രു​ന്നി​ല്ല. ലി​റ്റ​റി​ന് 10 രൂ​പ ക​ണ​ക്കാ​ക്കി​യാ​ല്‍ ത​ന്നെ 1000 ലി​റ്റ​ര്‍ വെ​ള്ള​ത്തി​ന് 10,000 രൂ​പ ന​ല്‍കേ​ണ്ടി​വ​രു​ന്നു. മി​ക്ക വീ​ടു​ക​ളി​ലും ചു​രു​ങ്ങി​യ​ത് ആ​യി​രം ലി​റ്റ​ര്‍ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടാ​കും. വെ​ള്ള​ത്തി​ന് മാ​ത്ര​മാ​യി ഇ​ത്ര​യും വ​ലി​യൊ​രു തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​ന്നാ​ല്‍ അ​ത് വ​ലി​യ ദു​രി​ത​മാ​യി​രി​ക്കും വ​രു​ത്തി​വ​യ്ക്കു​ക. നാം ​ശ്വ​സി​ക്കു​ന്ന വാ​യു അ​ല്ലാ​ഹു സൗ​ജ​ന്യ​മാ​യ​ല്ലേ ന​ല്‍കു​ന്ന​ത്. ഓ​ക്സി​ജ​ന്‍റെ വി​ല​യു​മാ​യി അ​തൊ​ന്ന് തു​ല​നം ചെ​യ്ത് നോ​ക്കൂ. മൂ​ന്ന് ലി​റ്റ​റി​ന്‍റെ എ​യ​ര്‍ ബോ​ട്ടി​ലി​ന് ഏ​ക​ദേ​ശം 2,500 രൂ​പ​യാ​ണ് വി​ല. അ​തു​പ​യോ​ഗ​ച്ച് ഒ​റ്റ​ത്ത​വ​ണ ശ്വ​സി​ക്കാ​ന്‍ 12.50 രൂ​പ ചെ​ല​വ് വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. അ​പ്പോ​ള്‍ ഉ​റ​ക്ക​ത്തി​ല്‍ പോ​ലും ന​ട​ക്കു​ന്ന ഈ ​ശ്വ​സ​ന പ്ര​ക്രി​യ​ക്ക് എ​ത്ര കോ​ടി രൂ​പ​യാ​ണ് നാം ​ചെ​ല​വി​ടേ​ണ്ടി വ​രി​ക.

ന​മ്മു​ടെ ശ​രീ​ര​ത്തി​ല്‍ ര​ക്തം ശു​ദ്ധീ​ക​രി​ക്കു​ന്ന കി​ഡ്നി​യു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ കു​റി​ച്ചൊ​ന്ന് ഓ​ര്‍ത്തു​നോ​ക്കൂ. കി​ഡ്നി​യു​ടെ പ്ര​വ​ര്‍ത്ത​നം നി​ല​ച്ച് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​രോ​ട് ചോ​ദി​ച്ചാ​ല​റി​യാം അ​തി​ന്‍റെ പ്ര​വ​ര്‍ത്ത​ന മൂ​ല്യം എ​ത്ര​യാ​ണെ​ന്ന്. ഇ​ങ്ങ​നെ ശ​രീ​ര​ത്തി​ലെ ഓ​രോ അ​വ​യ​വ​ത്തി​ന്‍റെ​യും മൂ​ല്യ​മെ​ടു​ത്ത് നോ​ക്കി​യാ​ല്‍ അ​തെ​ല്ലാം അ​മൂ​ല്യ​മാ​ണെ​ന്ന് ന​മു​ക്ക് ബോ​ധ്യ​പ്പെ​ടും. 

എ​വി​ടെ പോ​യാ​ലും ശ്വ​സി​ക്കാ​ന്‍ ഓ​ക്സി​ജ​ന്‍ അ​ല്ലാ​ഹു ഒ​രു​ക്കി വ​ച്ചി​ട്ടു​ണ്ട്. കു​ടി​ക്കാ​ന്‍ വെ​ള്ള​വും ക​ഴി​ക്കാ​ന്‍ ആ​ഹാ​ര​വും അ​ല്ലാ​ഹു ന​മു​ക്ക് ത​രു​ന്നു. ഗ​ര്‍ഭാ​ശ​യ​ത്തി​ന്‍റെ ഉ​ള്ളി​ല്‍ നാം ​ക​ഴി​ഞ്ഞ കാ​ല​ത്ത് പോ​ലും അ​ല്ലാ​ഹു ന​മ്മെ അ​ന്നം ത​ന്ന് സം​ര​ക്ഷി​ച്ചു. ശ​രീ​ര​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ വി​സ​ര്‍ജി​ക്ക​പ്പെ​ടു​ന്ന​ത് പോ​ലും അ​നു​ഗ്ര​ഹ​മാ​ണ്. അ​ത് നി​ല​ച്ചു പോ​യാ​ല്‍ അ​റി​യാം അ​തി​ന്‍റെ പ്ര​യാ​സം. അ​തു​കൊ​ണ്ടാ​ണ് വി​സ​ര്‍ജ്യ ശേ​ഷം അ​ല്ലാ​ഹു​വി​നെ സ്തു​തി​ച്ചു കൊ​ണ്ട് ദി​ക്റ് ചൊ​ല്ലാ​ന്‍ ഇ​സ്‌​ലാം പ​ഠി​പ്പി​ക്കു​ന്ന​ത്.

ഒ​രി​ക്ക​ല്‍ പ​രാ​ധീ​ന​ത​ക​ള്‍ പ​റ​ഞ്ഞ് സ​ങ്ക​ട​പ്പെ​ട്ടി​രി​ക്കു​ന്ന ഒ​രാ​ളെ ഇ​ബ്റാ​ഹീ​മു​ബ്നു അ​ദ്ഹം (റ) ​ക​ണ്ടു. അ​ല്ലാ​ഹു നി​ന​ക്ക് അ​നു​ഗ്ര​ഹ​ങ്ങ​ള്‍ ഒ​ന്നും ത​ന്നി​ല്ലേ എ​ന്ന് മ​ഹാ​ന്‍ അ​യാ​ളോ​ട് ചോ​ദി​ച്ചു. ഇ​ല്ല എ​ന്നാ​ണ് അ​യാ​ള്‍ പ്ര​തി​ക​രി​ച്ച​ത്. എ​ങ്കി​ല്‍ നി​ന്‍റെ ര​ണ്ട് ക​ണ്ണു​ക​ള്‍ എ​നി​ക്ക് ത​രാ​മോ ഞാ​ന്‍ പ​തി​നാ​യി​രം ദി​ര്‍ഹം ത​രാം, മ​ഹാ​ന്‍ ചോ​ദി​ച്ചു. അ​യാ​ള്‍ സ​മ്മ​തി​ച്ചി​ല്ല. എ​ങ്കി​ല്‍ ഒ​രു ല​ക്ഷം ദി​ര്‍ഹം ത​രാം നി​ന്‍റെ ര​ണ്ട് കാ​ലു​ക​ള്‍ എ​നി​ക്ക് ത​രു​മോ, അ​യാ​ള്‍ അ​തും സ​മ്മ​തി​ച്ചി​ല്ല. പി​ന്നെ ഓ​രോ അ​വ​യ​വ​ങ്ങ​ള്‍ക്ക് വി​ല​യി​ട്ട് അ​യാ​ളോ​ട് സം​സാ​രി​ച്ചു. അ​തൊ​ന്നും അ​യാ​ള്‍ സ​മ്മ​തി​ച്ചി​ല്ല. പി​ന്നീ​ട് അ​യാ​ള്‍ക്ക് ഒ​രു ഗു​ണ​പാ​ഠ​വും ന​ല്‍കി. നീ ​പ​റ​യു​ന്ന​ത് നി​ന​ക്ക് അ​ല്ലാ​ഹു അ​നു​ഗ്ര​ഹ​ങ്ങ​ള്‍ ഒ​ന്നും ത​ന്നി​ല്ല എ​ന്നാ​ണ്. പ​ക്ഷേ, നി​ന്‍റെ ശ​രീ​ര​ത്തി​ലെ അ​വ​യ​വ​ങ്ങ​ള്‍ ത​ന്നെ വി​ല​മ​തി​ക്കാ​നാ​കാ​ത്ത​താ​ണെ​ന്ന് ഇ​പ്പോ​ള്‍ മ​ന​സി​ലാ​യി​ല്ലേ.

ഖ​ലീ​ഫ ഹാ​റൂ​ന്‍ റ​ശീ​ദി​നോ​ട് മ​ഹാ​നാ​യ ഇ​ബ്നു സ​മ്മാ​ക്ക് ചോ​ദി​ച്ചു. പ​ണം ന​ല്‍കി​യാ​ലേ നി​ങ്ങ​ള്‍ക്ക് ഒ​രു ക​പ്പ് വെ​ള്ളം കി​ട്ടു​വെ​ങ്കി​ല്‍ നി​ങ്ങ​ള്‍ ഒ​രു ക​പ്പ് വെ​ള്ള​ത്തി​ന് എ​ത്ര കാ​ശ് കൊ​ടു​ക്കും. ഞാ​ന്‍ എ​ന്‍റെ രാ​ജ്യം മു​ഴു​വ​ന്‍ കൊ​ടു​ത്തി​ട്ടാ​യാ​ലും ആ ​ഒ​രു ക​പ്പ് വെ​ള്ളം വാ​ങ്ങി​യി​രി​ക്കും. ഓ​ഹോ എ​ങ്കി​ല്‍ നി​ങ്ങ​ള്‍ കു​ടി​ച്ച ആ ​വെ​ള്ളം വ​യ​റി​നു​ള്ളി​ല്‍ കെ​ട്ടി​ക്കി​ട​ന്നാ​ല്‍ അ​ത് പു​റ​ത്തെ​ടു​ക്കാ​ന്‍ നി​ങ്ങ​ള്‍ എ​ത്ര പ​ണം മു​ട​ക്കും. എ​ന്‍റെ രാ​ജ്യം മു​ഴു​വ​ന്‍ വി​റ്റി​ട്ടാ​ണെ​ങ്കി​ലും ഞാ​ന്‍ അ​തി​ന് ചി​കി​ത്സ തേ​ടും.. ഹാ​റൂ​ന്‍ റ​ശീ​ദ് പ​റ​ഞ്ഞു. നോ​ക്കൂ, ന​മ്മു​ക്ക് നാ​ഥ​നാ​യ അ​ല്ലാ​ഹു ത​ന്ന അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ വി​ല!

പ​രി​ശു​ദ്ധ റ​മ​സാ​ന്‍ ത​ന്നെ വ​ലി​യൊ​ര​നു​ഗ്ര​ഹ​മാ​ണ്. ദോ​ശ​ങ്ങ​ള്‍ പൊ​റു​ക്ക​പ്പെ​ടു​ന്ന​തി​നും സ്വ​ര്‍ഗ​പ്ര​വേ​ശ​ത്തി​നും ന​ര​ക​മോ​ച​ന​ത്തി​നും ഈ ​മാ​സം നി​മി​ത്ത​മാ​കു​ന്നു. ചെ​യ്യു​ന്ന സ​ത്ക​ര്‍മ​ങ്ങ​ള്‍ക്കൊ​ക്കെ വ​ലി​യ പ്ര​തി​ഫ​ലം ന​ല്‍ക​പ്പെ​ടു​ന്നു. ഈ ​മാ​സ​ത്തി​ല്‍ നാം ​നേ​ടി​യെ​ടു​ത്ത ആ​ത്മ സം​സ്‌​ക​ര​ണം വ​രു​ന്ന പ​തി​നൊ​ന്ന് മാ​സ​ത്തേ​ക്കും ക​രു​തി​വ​യ്ക്ക​ണം. ശാ​ന്തി​യും സാ​മാ​ധാ​ന​വും ക്ഷ​മ​യും ത്യാ​ഗ മ​ന​സും ജീ​വി​ത നി​ഷ്ഠ​യാ​ക്ക​ണം. ആ​രാ​ധ​ന​ക​ളി​ലും മ​റ്റ് സ​ത്ക​ര്‍മ​ങ്ങ​ളി​ലും കൈ​ക്കൊ​ണ്ട കാ​ര്‍ക്ക​ശ്യം കൈ​വി​ട​രു​ത്. അ​പ്പോ​ഴാ​ണ് റ​മ​സാ​നെ​ന്ന മ​ഹ​ത്താ​യ അ​നു​ഗ്ര​ഹ​ത്തി​ന് ന​ന്ദി കാ​ണി​ച്ച അ​ടി​മ​യാ​യി മാ​റാ​ന്‍ ന​മു​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ. അ​ല്ലാ​ഹു തൗ​ഫീ​ഖ് ന​ല്‍ക​ട്ടെ.


വാർത്തകൾ

Sign up for Newsletter



top