25
June 2021 - 2:42 am IST

Download Our Mobile App

Flash News
Archives

Gulf

uae

യുഎഇയിൽ 1508  പേർക്ക് കൊവിഡ്  

Published:12 May 2021

പുതിയതായി നടത്തിയ 2,10,362  ടെസ്റ്റുകളിൽ  നിന്നുമാണ് ഇത്രയും രോഗബാധ സ്ഥിരീകരിച്ചത്.  5,40,646  പേർക്ക് രാജ്യത്ത് ഇതുവരെ കൊവിഡ്  ബാധിച്ചു. കൊവിഡ്  ബാധിച്ച് 1477  പേർ  കൂടി രോഗമുക്തരായി.

അബു ദാബി: യുഎഇയിൽ 1508  പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന കണക്ക് 2000 -ത്തിനും താഴെയാണ്.പുതിയതായി നടത്തിയ 2,10,362  ടെസ്റ്റുകളിൽ  നിന്നുമാണ് ഇത്രയും രോഗബാധ സ്ഥിരീകരിച്ചത്.  5,40,646  പേർക്ക് രാജ്യത്ത് ഇതുവരെ കൊവിഡ്  ബാധിച്ചു. കൊവിഡ്  ബാധിച്ച് 1477  പേർ  കൂടി രോഗമുക്തരായി.

ഇതോടെ ആകെ  രോഗമുക്തരുടെ എണ്ണം 5,20,882  ആയി.കഴിഞ്ഞ 24  മണിക്കൂറിനിടെ കൊവിഡ്  മൂലം രണ്ടു മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ്  ബാധിച്ചു മരിച്ചവരുടെ എണ്ണം 1619  ആയി. 18,145  സജീവ  കേസുകൾ നിലവിൽ രാജ്യത്ത് ഉണ്ട്.


വാർത്തകൾ

Sign up for Newsletter



top