25
June 2021 - 3:55 am IST

Download Our Mobile App

Flash News
Archives

Kerala

binoy

മുന്നാറിലെ വാർഷിക ധ്യാനത്തിൽ പങ്കെടുത്ത ഒരു സിഎസ്ഐ വൈദികൻ കൂടി മരിച്ചു

Published:12 May 2021

തിരുവനന്തപുരം അമ്പലക്കല ഇടവകയിലെ വൈദികൻ റവറന്റ് ബിനോയ് കുമാറാണ് മരിച്ചത്. 39  വയ്യസ്സായിരുന്നു.നേരത്തെ രണ്ടു വൈദികർ കൊവിഡ്  ബാധ മൂലം മരിച്ചിരുന്നു.

തിരുവനന്തപുരം: കൊവിഡ്  മാനദണ്ഡങ്ങൾ ലംഘനം നടത്തി മുന്നാറിലെ വാർഷിക ധ്യാനത്തിൽ പങ്കെടുത്ത ഒരു സിഎസ്ഐ വൈദികൻ കൂടി മരിച്ചു. തിരുവനന്തപുരം അമ്പലക്കല ഇടവകയിലെ വൈദികൻ റവറന്റ് ബിനോയ് കുമാറാണ് മരിച്ചത്. 39  വയ്യസ്സായിരുന്നു.നേരത്തെ രണ്ടു വൈദികർ കൊവിഡ്  ബാധ മൂലം മരിച്ചിരുന്നു.

നിയന്ത്രണ ലംഘനം നടത്തി മുന്നാറിൽ വൈദിക സമ്മേളനം സംഘടിപ്പിച്ച സംഭവത്തിൽ സിഎസ്ഐ സഭയ്ക്ക് എതിരെ പകർച്ചവ്യാധി നിയന്ത്രണ പ്രകാരം പോലീസ് കേസ് എടുത്തിരുന്നു. മൂന്നാർ സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്ത ദക്ഷിണ കേരള  മഹായിടവക വൈദികരും മഹായിടവക ബിഷപ്പ് എ ധർമരാജ് എന്നിവരാണ് കേസിലെ പ്രതികൾ. ഏപ്രിൽ 13  മുതൽ 17  വരെ പഴയമൂന്നാർ സിഎസ്ഐ ദേവാലയത്തിലാണ് വാർഷിക ധ്യാനം നടന്നത്. 


വാർത്തകൾ

Sign up for Newsletter



top