25
June 2021 - 2:47 am IST

Download Our Mobile App

Flash News
Archives

Food

gold-man

ദേ ഇതാണ് ഗോൾഡ്മാൻ കുൽഫി വാല; വൈറലായി തെരുവോര കച്ചവടക്കാരൻ

Published:12 May 2021

സ്വർണാഭരണങ്ങൾ ധരിച്ച് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഈ കുൽഫി-ഫലൂദ വിൽപ്പനക്കാരന്‍. ഫുഡ് ബ്ലോഗറായ അമർ സിരോഹിയാണ് ഇദ്ദേഹത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

വ്യത്യസ്തമായ നിരവധി തെരുവ് ഭക്ഷണങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ചാട്ട്, ഡെസേർട്ടുകൾ, പാനീയങ്ങൾ എന്നിവയുടെ നിരവധി തരങ്ങള്‍ രാജ്യത്തുടനീളം കാണാം. പാസ്ത ദോശ, ഐസ്ക്രീം വടാപാവ് തുടങ്ങിയവയൊക്കെ അത്തരത്തില്‍ തെരുവ് ഭക്ഷണത്തിലെ താരങ്ങളാണ്. പലപ്പോഴായി ഇത്തരം തെരുവോര ഭക്ഷണങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകാറുമുണ്ട്. ഇപ്പോഴിതാ ഇൻഡോർ ആസ്ഥാനമായുള്ള ഒരു കുൽഫി-ഫലൂദ വിൽപ്പനക്കാരന്‍റെ വിഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്വർണാഭരണങ്ങൾ ധരിച്ച് ഉപഭോക്താക്കളെ ആകർഷിക്കുകയാണ് ഈ കുൽഫി-ഫലൂദ വിൽപ്പനക്കാരന്‍. ഫുഡ് ബ്ലോഗറായ അമർ സിരോഹിയാണ് ഇദ്ദേഹത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഗോൾഡ്മാൻ കുൽഫി വാല' എന്നാണ് നട്വര്‍ നേമ എന്ന കുൽഫി വിൽപ്പനക്കാരന്‍ ഇവിടെ അറിയപ്പെടുന്നത്. വിഡിയോയിൽ കുൽഫി, റാബ്രി, ഫാലൂഡ എന്നിവ ഉപയോഗിച്ച് പ്രത്യേക ഷാഹി ഫലുഡ അദ്ദേഹം തയാറാക്കുന്നതും കാണാം. 

 

 


വാർത്തകൾ

Sign up for Newsletter



top