21
June 2021 - 12:03 pm IST

Download Our Mobile App

Market

akshaya-tritiya

നാ​ളെ അ​ക്ഷ​യ തൃതീ​യ; സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പി​ക്കാം

Published:13 May 2021

മി​ച്ചം പി​ടി​ക്കു​ക, ഭാ​വി​യി​ലേ​ക്കാ​യി നി​ക്ഷേ​പി​ക്കു​ക എ​ന്ന രീ​തി​യി​ലാ​ണ് വി​ശ്വാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള നി​ക്ഷേ​പ രീ​തി​ക​ൾ വ​ന്ന​ത്. അ​തി​ന്‍റെ നേ​ട്ടം പി​ന്നീ​ട് വി​പ​ണി​യ്ക്ക് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ത്ര​യൊ​ക്കെ വ്യ​ത്യ​സ്ത​മാ​യ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ലും ഇ​ന്നും സ്വ​ർ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി അ​ൽ​പ്പം പോ​ലും കു​റ​ഞ്ഞി​ട്ടി​ല്ല.

കൊ​ച്ചി: കൊ​വി​ഡ് കാ​ല​ത്തെ ര​ണ്ടാം അ​ക്ഷ​യ തൃ​തീ​യ നാ​ളെ. എ​ത്ര ബു​ദ്ധി​മു​ട്ടി​യാ​യാ​ലും അ​ൽ​പ്പം പ​ണ​മു​ണ്ടാ​ക്കി വെ​ച്ച് ഈ ​ദി​വ​സ​ത്തി​നാ​യി കാ​ത്തി​രു​ന്ന് കു​റ​ച്ചു സ്വ​ർ​ണ​മെ​ങ്കി​ലും വാ​ങ്ങു​ന്ന പ​തി​വ് ഉ​ത്ത​രേ​ന്ത്യ​യി​ലാ​യി​രു​ന്നു സ​ജീ​വം. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു കാ​ല​മാ​യി ആ ​വി​ശ്വാ​സം കേ​ര​ള​ത്തി​ലു​മെ​ത്തി, എ​ന്നാ​ൽ കൊ​വി​ഡ് ത​രം​ഗം ശ​ക്ത​മാ​യ​തോ​ടെ വി​പ​ണി​ക്ക് വ​ലി​യ നേ​ട്ട​മി​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ് അ​ക്ഷ​യ തൃതീ​യ.

മി​ച്ചം പി​ടി​ക്കു​ക, ഭാ​വി​യി​ലേ​ക്കാ​യി നി​ക്ഷേ​പി​ക്കു​ക എ​ന്ന രീ​തി​യി​ലാ​ണ് വി​ശ്വാ​സ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള നി​ക്ഷേ​പ രീ​തി​ക​ൾ വ​ന്ന​ത്. അ​തി​ന്‍റെ നേ​ട്ടം പി​ന്നീ​ട് വി​പ​ണി​യ്ക്ക് ല​ഭി​ക്കു​ക​യാ​യി​രു​ന്നു. എ​ത്ര​യൊ​ക്കെ വ്യ​ത്യ​സ്ത​മാ​യ നി​ക്ഷേ​പ പ​ദ്ധ​തി​ക​ളു​ണ്ടെ​ങ്കി​ലും ഇ​ന്നും സ്വ​ർ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി അ​ൽ​പ്പം പോ​ലും കു​റ​ഞ്ഞി​ട്ടി​ല്ല. മ​റി​ച്ച്, അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷി​ത നി​ക്ഷേ​പം എ​ന്ന നി​ല​യി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ മി​ക​വ് മ​റ്റൊ​ന്നി​നു​മി​ല്ല എ​ന്ന് കൊ​വി​ഡ് കാ​ലം  പ​ഠി​പ്പി​ച്ചു. ഒ​രു വ​ർ​ഷം നി​ങ്ങ​ൾ മൊ​ത്തം നി​ക്ഷേ​പ​ത്തി​നാ​യി നീ​ക്കി​വ​യ്ക്കു​ന്ന തു​ക​യു​ടെ അ​ഞ്ച് മു​ത​ൽ 15 ശ​ത​മാ​നം വ​രെ ഇ​ങ്ങ​നെ സ്വ​ർ​ണ​ത്തി​നാ​യി മാ​റ്റി​വ​യ്ക്കാ​മെ​ന്ന​താ​ണ് വി​ദ​ഗ്ധ​രു​ടെ നി​ർ​ദേ​ശം. ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​ത്തി​ൽ രൂ​പ പി​ന്നോ​ട്ടു നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​അ​ക്ഷ​യ ത്രി​തീ​യ​യി​ലും സ്വ​ർ​ണം മി​ക​ച്ച നി​ക്ഷേ​പ മാ​ർ​ഗ​മാ​ണ്. കാ​ര​ണം ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ​വി​ല വ​ർ​ധ​ന എ​ന്നു സാ​ധാ​ര​ണ നി​ക്ഷേ​പ​ക​ൻ ക​രു​തു​ന്ന​ത് യ​ഥാ​ർ​ഥ​ത്തി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ വ​ർ​ധ​ന​യ​ല്ല. മ​റി​ച്ച് ന​ല്ലൊ​രു ഭാ​ഗ​വും ന​മ്മു​ടെ രൂ​പ​യ്ക്കു സം​ഭ​വി​ച്ച വി​ല​യി​ടി​വി​നു ന​മ്മ​ൾ ന​ൽ​കേ​ണ്ടി വ​രു​ന്ന വി​ല​യാ​ണ്. അ​ത് കൂ​ടാ​നാ​ണ് നി​ല​വി​ലെ കൊ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ൽ സാ​ധ്യ​ത.  

ലോ​ക​ത്ത് മൂ​ന്നി​ര​ട്ടി മാ​ത്രം വ​ർ​ധി​ച്ച​പ്പോ​ൾ ഇ​ന്ത്യ​യി​ലെ സ്വ​ർ​ണ വി​ല 40-45 ഇ​ര​ട്ടി​യോ​ള​മാ​ണ് വ​ർ​ധി​ച്ച​ത്. അ​മെ​രി​ക്ക​ൻ ഡോ​ള​റി​നെ​തി​രെ ന​മ്മു​ടെ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ ഇ​ടി​വാ​ണ് ഇ​തി​നു കാ​ര​ണം. 40 വ​ർ​ഷം മു​മ്പ് ഒ​രു ഡോ​ള​ർ കി​ട്ടാ​ൻ  ഏ​ഴ് ഇ​ന്ത്യ​ൻ രൂ​പ കൊ​ടു​ത്താ​ൽ മ​തി​യാ​യി​രു​ന്നു. പ​ക്ഷേ ഇ​പ്പോ​ൾ 73.42 രൂ​പ​യാ​ണ് ഡോ​ള​ർ വി​ല. രൂ​പ​യ്ക്കെ​തി​രെ ഡോ​ള​റി​ന്‍റെ മൂ​ല്യം പ​ത്തി​ര​ട്ടി​യോ​ളം വ​ർ​ധി​ച്ചു. അ​തും സ്വ​ർ​ണ​ത്തി​ന്‍റെ 3-4 ഇ​ര​ട്ടി വ​ർ​ധ​ന​യും കൂ​ടി​യാ​യ​പ്പോ​ൾ മൊ​ത്തം 40-45 ഇ​ര​ട്ടി വ​ർ​ധ​ന സ്വ​ർ​ണ വി​ല​യി​ലു​ണ്ടാ​യി. നി​ല​വി​ൽ ആ​ഗോ​ള ത​ല​ത്തി​ലെ പ​ഠ​ന​ങ്ങ​ള​നു​സ​രി​ച്ച് ഈ ​ര​ണ്ടു വ​ർ​ഷ​ങ്ങ​ൾ സ്വ​ർ​ണ​ത്തി​ന്‍റെ മൂ​ല്യം ഉ​യ​രാ​നാ​ണ് സാ​ധ്യ​ത. അ​തും രൂ​പ​യു​ടെ നി​ല​വി​ലെ സ്ഥി​തി​യും പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഈ ​അ​ക്ഷ​യ ത്രി​തീ​യ​യി​ലും സ്വ​ർ​ണ​ത്തി​ൽ നി​ക്ഷേ​പി​ക്കാം. ജ്വ​ല്ല​റി​ക​ൾ ഓ​ൺ‌​ലൈ​നി​ൽ സ്വ​ർ​ണം വാ​ങ്ങു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​നി അ​ത​ല്ലെ​ങ്കി​ൽ മ​റ്റു മാ​ർ​ഗ​ങ്ങ​ളു​മു​ണ്ട്. ഗോ​ൾ​ഡ് ഇ​ടി​എ​ഫ് (എ​ക്‌​സ്‌​ചേ​ഞ്ച് ട്രേ​ഡ​ഡ് ഫ​ണ്ടു​ക​ൾ), ഗോ​ൾ​ഡ് മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ, സോ​വ​റി​ൻ ഗോ​ൾ​ഡ് ബോ​ണ്ട് (എ​സ്ജി​ബി) എ​ന്നി​വ പോ​ലു​ള്ള കൂ​ടു​ത​ൽ വി​കാ​സം പ്രാ​പി​ച്ച നി​ക്ഷേ​പ രൂ​പ​ങ്ങ​ളാ​ണ്. യ​ഥാ​ർ​ഥ സ്വ​ർ​ണം കൊ​ണ്ടു​പോ​കു​ക​യോ സം​ഭ​രി​ക്കു​ക​യോ ചെ​യ്യാ​തെ ആ​നു​പാ​തി​ക​മാ​യ ഉ​ട​മ​സ്ഥാ​വ​കാ​ശം സ്വ​ർ​ണ​ത്തി​ൽ വാ​ങ്ങു​ന്ന​തി​ന് തു​ല്യ​മാ​ണ് ഗോ​ൾ​ഡ് ഇ​ടി​എ​ഫു​ക​ൾ. ഗോ​ൾ​ഡ് മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത് സ്വ​ർ​ണ​ത്തി​ല​ല്ല, സ്വ​ർ​ണ ഖ​ന​ന​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന ക​മ്പ​നി​ക​ളി​ലാ​ണ്. അ​ത്ത​രം മാ​ർ​ഗ​ങ്ങ​ളും ഈ ​വ​ർ​ഷം നി​ക്ഷേ​പ​ർ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കാം.


വാർത്തകൾ

Sign up for Newsletter



top