25
June 2021 - 3:55 am IST

Download Our Mobile App

Flash News
Archives

Trends

priyanka

കാളി ദേവി ജാക്കറ്റിൽ പ്രിയങ്ക ചോപ്ര; ചിത്രമേറ്റെടുത്ത് ഫാഷൻ ലോകം

Published:13 May 2021

ഇപ്പോഴിത വസ്ത്രത്തിലെ വ്യത്യസ്തതയിലൂടെ വീണ്ടും ഫാഷൻ പ്രേമികളുടെ ഇടയിൽ തരംഗമാവുകയാണ് പ്രിയങ്കയുടെ ഒരു പഴയകാല ചിത്രം.

തന്‍റേതായ ഫാഷൻ സ്റ്റേറ്റ്മെന്‍റ് എപ്പോഴും ഉയർത്തി പിടിക്കാറുള്ള നടിയാണ് പ്രിയങ്ക ചോപ്ര. മെറ്റ് ഗാല, ഗ്രാമി, ഗോൾഡൻ ഗ്ലോബ്, ഓസ്കർ വേദി, കാൻ ഫിലിം ഫെസ്റ്റിവൽ തുടങ്ങിയവയിലൊക്കെ പ്രിയങ്കയുടെ ഫാഷൻ സ്റ്റേറ്റ്മെന്‍റുകൾ പലപ്പോഴായി നമ്മൾ കണ്ടിട്ടുമുണ്ട്. ഇപ്പോഴിത വസ്ത്രത്തിലെ വ്യത്യസ്തതയിലൂടെ വീണ്ടും ഫാഷൻ പ്രേമികളുടെ ഇടയിൽ തരംഗമാവുകയാണ് പ്രിയങ്കയുടെ ഒരു പഴയകാല ചിത്രം. ഭർത്താവ് നിക് ജോനസിന്‍റെ കൈകോർത്തു പിടിച്ചു നടക്കുന്ന പ്രിയങ്കയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

കാളി ദേവിയുടെ ചിത്രം പ്രിന്‍റ് ചെയ്ത ജാക്കറ്റ് ആണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. മുത്തുകള്‍ കൊണ്ട് അലങ്കരിച്ച ജാക്കറ്റിനെ ടാസിൽസും പാച്ച്‌വര്‍ക്ക് മോട്ടീഫ്സും ചേര്‍ന്ന് കൂടുതല്‍ മനോഹരമാക്കി. ഇതോടൊപ്പം ഒരു ഓറഞ്ച് നിറത്തിലുള്ള സ്കർട്ട് ആണ് പ്രിയങ്ക പെയർ ചെയ്തത്. പിങ്ക് പാന്‍റ്സും കറുപ്പ് ടീഷർട്ടുമായിരുന്നു നിക് ജോനസിന്‍റെ വേഷം. പ്രിയങ്കയുടെ ഫാന്‍ പേജിലൂടെയാണ് ഈ പഴയ ചിത്രം വീണ്ടും പ്രചരിക്കുന്നത്. 

 


വാർത്തകൾ

Sign up for Newsletter



top