25
June 2021 - 2:45 am IST

Download Our Mobile App

Flash News
Archives

Special

turtle

ഫ്ലാറ്റിൽ നിന്ന് വീണ് ആമ ചത്തു; ഉടമസ്ഥനെതിരെ കേസ്

Published:13 May 2021

ഇദ്ദേഹത്തിന്‍റെ ഫ്ലാറ്റില്‍ നിന്ന് ഇദ്ദേഹവും കുടുംബവും വളര്‍ത്തിയിരുന്ന ആമ താഴെ വീണ് ചത്തതിനെ തുടര്‍ന്നാണ് രണ്ട് സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്.

വളര്‍ത്തുമൃഗങ്ങളുടെ അവകാശസംരക്ഷണത്തിന് വേണ്ടി ശബ്ദിക്കുന്ന നിരവധി സംഘടനകൾ നമ്മുടെയിടയിലുണ്ട്. അത്തരത്തില്‍ രണ്ട് സംഘടനകള്‍ നല്‍കിയ പരാതിയില്‍ നിയമക്കുരുക്കിലായിരിക്കുകയാണ് താനെ സ്വദേശിയായ പ്രതീക് ഉത്തം എന്നയാള്‍. ഇദ്ദേഹത്തിന്‍റെ ഫ്ലാറ്റില്‍ നിന്ന് ഇദ്ദേഹവും കുടുംബവും വളര്‍ത്തിയിരുന്ന ആമ താഴെ വീണ് ചത്തതിനെ തുടര്‍ന്നാണ് രണ്ട് സന്നദ്ധ സംഘടനകളിലെ അംഗങ്ങള്‍ ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയത്.

മജിവാഡയിലാണ് പ്രതീകിന്‍റെ ഫ്ലാറ്റ്. ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. ഇരുപതാം നിലയിലുള്ള ഫ്ലാറ്റില്‍ നിന്ന് അബദ്ധവശാല്‍ ആമ താഴേക്ക് വീഴുകയായിരുന്നു. വൈകാതെ തന്നെ അതിന് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ സന്നദ്ധസംഘടനകളിലെ അംഗങ്ങള്‍ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയുന്ന നിയമപ്രകാരമാണ് പ്രതീകിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. എന്തായാലും വളര്‍ത്തുമൃഗങ്ങളുമായി ഫ്ലാറ്റുകള്‍ താമസിക്കുന്നവര്‍ക്ക് ഒരു താക്കീതായിരിക്കുകയാണ് സംഭവം. 


വാർത്തകൾ

Sign up for Newsletter



top