25
June 2021 - 3:26 am IST

Download Our Mobile App

Flash News
Archives

Special

viral

ഇവർ ശരിക്കും കൂട്ടുകാരെപ്പോലെയുണ്ടല്ലോ; വൈറലായി വിഡിയോ

Published:13 May 2021

ഏറ്റവും ഒടുവില്‍ ഇതാ ഒരു കുട്ടിയാനയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാവിനൊപ്പം കളിക്കുന്ന കുട്ടിയാനയെ ആണ് 29 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയില്‍ കാണുന്നത്.

മൃഗങ്ങളുടെ കുസൃതികളും കളികളുമൊക്കെയുള്ള ഹൃദയസ്പർശിയായ നിരവധി വിഡിയോകളാണ് സൈബർ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഏറ്റവും ഒടുവില്‍ ഇതാ ഒരു കുട്ടിയാനയുടെ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. യുവാവിനൊപ്പം കളിക്കുന്ന കുട്ടിയാനയെ ആണ് 29 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയില്‍ കാണുന്നത്. ഏതോ മൃഗശാലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. യുവാവിന് സമീപം നില്‍ക്കുകയാണ് കുട്ടികുറുമ്പന്‍ ആന. 

ശേഷം തന്‍റെ തുമ്പിക്കൈ യുവാവിന്‍റെ പുറത്തിട്ട് കളിക്കുകയാണ് കുട്ടിയാന. ഈ വീഡിയോ ആര് പകര്‍ത്തിയെന്നോ, എപ്പോള്‍ പകര്‍ത്തിയെന്നോ വ്യക്തമല്ല. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്‍റുമായെത്തിയിരിക്കുന്നത്. ഇവർ നല്ല കൂട്ടുകാരാണല്ലോ, കുട്ടിയാന ചിരിക്കുന്നുണ്ടല്ലോ- എന്നിങ്ങനെയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്‍റുകളിലധികവും. 

 

 


വാർത്തകൾ

Sign up for Newsletter



top