25
June 2021 - 2:22 am IST

Download Our Mobile App

Flash News
Archives

Wellness

vitamin

വിറ്റാമിൻ ഡി കൂടിയാൽ പ്രശ്നമാണ്; അറിയാം ദൂഷ്യഫലങ്ങൾ 

Published:13 May 2021

ഇത് സാധാരണ നിലയിൽ സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഒന്നാണ്. കൂൺ,മുട്ട പോലെയുള്ള ആഹാരങ്ങളിലും ഇതുണ്ട്. ഇതിന്റെ കുറവ് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കാൽഷ്യം  ശരീരത്തിലേക്ക് വലിച്ചെടുക്കണമെങ്കിൽ ഇത് ആവശ്യമാണ്.

ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് വിറ്റാമിൻ  ഡിയുടെ കുറവ്. ഇത് സാധാരണ നിലയിൽ സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഒന്നാണ്. കൂൺ,മുട്ട പോലെയുള്ള ആഹാരങ്ങളിലും ഇതുണ്ട്. ഇതിന്റെ കുറവ് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കാൽഷ്യം  ശരീരത്തിലേക്ക് വലിച്ചെടുക്കണമെങ്കിൽ ഇത് ആവശ്യമാണ്.

അയൺ  വേണ്ട രീതിയിൽ ഉപയോഗിക്കാനും ഈ വിറ്റാമിൻ സഹായിക്കുന്നു. അതിനാൽ വിറ്റാമിൻ  ഡിയുടെ അളവ് പൊതുവെ പരിശോധിക്കപ്പെടാറുണ്ട്. വിറ്റാമിന് ഡി അളവ് കൂടുന്നത് കിഡ്‌നി പ്രശ്നങ്ങൾക്ക് കാരണമാകും. കിഡ്‌നിയുടെ പ്രവർത്തനം ഇത് അവതാളത്തിലാകും. ആരോഗ്യമുള്ള കിഡ്നി ഉള്ളവരിൽ പോലും ഇത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. അതിനാൽ ഇത് ഡോക്റ്ററുടെ നിർദേശ പ്രകാരം കൃത്യമായി മാത്രം കഴിക്കുക.

വിറ്റാമിൻ ഡിയുടെ കുറവ് മാറാൻ പലരും സൂര്യപ്രകാശത്തോടൊപ്പം വിറ്റാമിൻ  ഡിയുടെ ഗുളികയും കഴിക്കുന്നു. വിറ്റാമിൻ ഡി കൂടിയാലും കുഴപ്പമില്ലെന്ന് കരുതി പലരും ഇത് ഡോക്റ്ററുടെ നിർദേശമില്ലാതെ  കഴിക്കുന്നു. എന്നാൽ ഏതു വിറ്റാമിൻ ആയാലും അളവിൽ കൂടുതൽ എത്തിയാൽ അപകടമാണ്.

വിറ്റാമിൻ ഡി കൂടിയാൽ ഹൈപ്പര്‍വൈറ്റമിനോസിസ് ഡി എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. വിറ്റാമിൻ ഡി കൂടുതൽ അയാൾ കാൽഷ്യം  അളവ് കൂടും. ഇത്  ഹൈപ്പര്‍ കാല്‍സീമിയ എന്ന ഒരു അവസ്ഥയുണ്ടാക്കും.  വയറിന് അസ്വസ്ഥത,വേദന തുടങ്ങിയ ഇത് മൂലമുണ്ടാകും. കാൽഷ്യം  എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇതിന്റെ കുറവ്  എല്ലിൽ തേയ്മാനം ഉണ്ടാകും. എന്നാൽ ഇത് അളവിൽ കൂടുതൽ ആയാലും ഇത്തരം ആരോഗ്യ പ്രശ്നങ്ങളിലേക്ക് നമ്മളെ നയിക്കും.


വാർത്തകൾ

Sign up for Newsletter



top