25
June 2021 - 3:09 am IST

Download Our Mobile App

Flash News
Archives

Mollywood

nivin

സാറ് സെയ്ത്താൻ ആണേൽ നുമ്മ ഇബിലീസ്; തുറമുഖം ടീസർ

Published:13 May 2021

കൊച്ചി തുറമുഖം പശ്ചാത്തലമാക്കി രാജീവ് രവിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം നേരത്തെ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ച ദിനത്തിലാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്.

നിവിൻ പോളി നായകനാകുന്ന തുറമുഖത്തിന്‍റെ ടീസർ പുറത്ത്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കി രാജീവ് രവിയാണ് ചിത്രം ഒരുക്കുന്നത്. അതേസമയം നേരത്തെ ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ച ദിനത്തിലാണ് ടീസർ പങ്കുവെച്ചിരിക്കുന്നത്. നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് തുറമുഖം എന്ന സിനിമ.

തൊഴിലിനായി കടപ്പുറത്തു കാത്തുനില്‍ക്കുന്നവര്‍ക്ക് കപ്പലിലെ മേല്‍നോട്ടക്കാരന്‍ ചാപ്പ എന്നറിയപ്പെടുന്ന ലോഹ ടോക്കണ്‍ വലിച്ചെറിയാറുണ്ടായിരുന്നു. ഈ ടോക്കണ്‍ ലഭിക്കുന്നവര്‍ക്കാണ് തൊഴിലെടുക്കാന്‍ അവസരമുള്ളത്.

അതിനാല്‍ ടോക്കണ്‍ ലഭിക്കുന്നതിനുവേണ്ടി ഓടിയും തമ്മിലടിച്ചും തൊഴിലാളികള്‍ പരക്കം പായുക പതിവായിരുന്നു. നിരവധി പ്രക്ഷോഭങ്ങള്‍ക്കും ചാപ്പ എന്നറിയപ്പെടുന്ന ഈ സമ്പ്രദായം വഴിതെളിച്ചിട്ടുണ്ട്. ചാപ്പ സമ്പ്രദായം അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരമാണ് ചിത്രത്തിന്‍റെ മുഖ്യ പ്രമേയം.


വാർത്തകൾ

Sign up for Newsletter



top