21
June 2021 - 11:38 am IST

Download Our Mobile App

National

manish

ഡൽഹിയിൽ ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞു; മിച്ചമുള്ളത് മറ്റ്  സംസ്ഥാനങ്ങൾക്ക് നൽകുമെന്ന് ഉപമുഖ്യമന്ത്രി

Published:13 May 2021

ഈ പശ്ചാത്തലത്തിലാണ് മിച്ചമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ ആവശ്യമുള്ള മറ്റ്  സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനമായത്. ഓക്‌സിജന്റെ ആവശ്യകത കുറയുകയും തുടർച്ചയായി കിടക്കകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: ഡൽഹിയിൽ ഓക്‌സിജന്റെ ആവശ്യകത കുറഞ്ഞുവെന്നും മിച്ചമുള്ള ഓക്‌സിജൻ ആവശ്യമുള്ള മറ്റ്  സംസ്ഥാനങ്ങൾക്ക് നൽകാൻ കഴിയുമെന്നും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ഡൽഹിയിൽ കൊവിഡ്  കേസുകൾ തുടർച്ചയായ ദിവസങ്ങളിൽ കുറവാണ് രേഖപ്പെടുത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് മിച്ചമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ ആവശ്യമുള്ള മറ്റ്  സംസ്ഥാനങ്ങൾക്ക് നൽകാൻ തീരുമാനമായത്. ഓക്‌സിജന്റെ ആവശ്യകത കുറയുകയും തുടർച്ചയായി കിടക്കകൾ ഒഴിഞ്ഞു കിടക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

15 ദിവസം മുൻപ് പ്രതിദിനം 700  മെട്രിക്ക് ടൺ  ഓക്‌സിജൻ ആവശ്യമായിരുന്നു. എന്നാൽ ഇപ്പോൾ പ്രതിദിനം 582  മെട്രിക്ക് ടൺ  മാത്രം മതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിദിനം 582  മെട്രിക്ക് ടൺ  ഞങ്ങൾക്ക് മതി. ബാക്കിയുള്ളത് മറ്റു സംസ്ഥാനങ്ങൾക്ക് നൽകാമെന്ന് കേന്ദ്രത്തിന് കത്ത് എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്  രണ്ടാം തരംഗത്തിൽ ദുരിതത്തിലായ ഡൽഹിയെ സഹായിച്ച കേന്ദ്രത്തിനും ഡൽഹി ഹൈകോടതിക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.


വാർത്തകൾ

Sign up for Newsletter



top