21
June 2021 - 1:10 pm IST

Download Our Mobile App

World

kp-sharma-oli

നേപ്പാളിൽ ഒലി തുടരും, പ്രതിപക്ഷ നീക്കം പാളി

Published:14 May 2021

പ്രതിപക്ഷ പാർട്ടികൾക്ക് മുന്നണിയുണ്ടാക്കി സർക്കാരിന് അവകാശവാദമുന്നയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പ്രതിപക്ഷത്തിന് അവകാശവാദമുന്നയിക്കാൻ വ്യാഴാഴ്ച രാത്രി ഒമ്പതു വരെ നേപ്പാൾ പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരി സമയം നൽകിയിരുന്നു

കാഠ്മണ്ഡു: പാർലമെന്‍റിലെ വിശ്വാസ പ്രമേയ വോട്ടെടുപ്പിൽ പരാജയപ്പെട്ട പ്രധാനമന്ത്രി കെ.പി. ശർമ ഒലി നേപ്പാൾ പ്രധാനമന്ത്രിയായി തുടരും. പ്രതിപക്ഷ പാർട്ടികൾക്ക് മുന്നണിയുണ്ടാക്കി സർക്കാരിന് അവകാശവാദമുന്നയിക്കാൻ കഴിയാത്ത സാഹചര്യത്തിലാണിത്. പ്രതിപക്ഷത്തിന് അവകാശവാദമുന്നയിക്കാൻ വ്യാഴാഴ്ച രാത്രി ഒമ്പതു വരെ നേപ്പാൾ പ്രസിഡന്‍റ് ബിദ്യ ദേവി ഭണ്ഡാരി സമയം നൽകിയിരുന്നു. എന്നാൽ, ഒലിക്കെതിരേ ഫലപ്രദമായ സഖ്യമുണ്ടാക്കുന്നതിൽ പ്രതിപക്ഷ കക്ഷികൾ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഏറ്റവും വലിയ പാർട്ടിയുടെ നേതാവെന്ന നിലയിൽ ഒലിയെ വീണ്ടും നിയമിച്ച് പ്രസിഡന്‍റ് ഉത്തരവിറക്കിയത്.

 ഇന്ന് ഒലി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. അറുപത്തൊമ്പതുകാരനായ പ്രധാനമന്ത്രി 30 ദിവസത്തിനകം പാർലമെന്‍റിൽ ഭൂരിപക്ഷം തെളിയിക്കണം. സിപിഎം-യുഎംഎൽ പാർട്ടി ചെയർമാനായ ഒലിയെ വിട്ടുപോന്ന പ്രചണ്ഡ വിഭാഗത്തിന്‍റെ പിന്തുണയോടെ സർക്കാരുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു വ്യാഴാഴ്ച വരെ മുഖ്യ പ്രതിപക്ഷമായ നേപ്പാളി കോൺഗ്രസിന്. എന്നാൽ, സിപിഎന്‍-യുഎംഎലിലെ മറ്റൊരു വിഭാഗത്തെ നയിക്കുന്ന മുൻ പ്രധാനമന്ത്രി മാധവ് കുമാർ നേപ്പാൾ അവസാന നിമിഷം മറുകണ്ടം ചാടി ഒലിയെ കണ്ടതോടെ നേപ്പാളി കോൺഗ്രസിന്‍റെ പ്രതീക്ഷകൾക്കു തിരിച്ചടിയായി. മാധവ് നേപ്പാളിനെ അനുകൂലിക്കുന്ന 28 അംഗങ്ങൾ കൂട്ടത്തോടെ രാജിവച്ച് നേപ്പാളി കോൺഗ്രസിന് അനുകൂല സാഹചര്യമുണ്ടാക്കാനായിരുന്നു മുൻ തീരുമാനം. 

നേപ്പാളി കോൺഗ്രസ് അധ്യക്ഷൻ മുൻ പ്രധാനമന്ത്രി ഷെർ ബഹദൂർ ദ്യൂബയെ പിന്തുണയ്ക്കുന്നതിൽ ജനതാ സമാജ് വാദി പാർട്ടിയിലും അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ജെഎസ്പി പ്രസിഡന്‍റ് ഉപേന്ദ്ര യാദവ് ദ്യൂബയ്ക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും 17 അംഗങ്ങളുള്ള പാർട്ടിയിലെ മഹന്ത ഠാക്കുർ വിഭാഗം എതിർത്തു. പാർലമെന്‍റിന്‍റെ അധോസഭയിൽ 121 അംഗങ്ങളുള്ള ഒലിയുടെ സിപിഎൻ-യുഎംഎൽ ആണ് ഏറ്റവും വലിയ കക്ഷി. 


വാർത്തകൾ

Sign up for Newsletter



top