21
June 2021 - 11:50 am IST

Download Our Mobile App

Mollywood

Actor PC George, Malayalam Movie, Movie News, PC George Died

സിനിമാ നടൻ പി.സി ജോര്‍ജ് അന്തരിച്ചു

Published:14 May 2021

ശാരീരിക അവശതകളെ തുടര്‍ന്ന് ജോർജ് അടുത്തകാലത്ത് കലാരംഗത്ത് സജീവമായിരുന്നില്ല. അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്

മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന്‍ പി.സി ജോര്‍ജ് അന്തരിച്ചു. 74 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തൃശൂര്‍ കൊരട്ടി സ്വദേശിയാണ്. ‌ശനിയാഴ്ച കറുകുറ്റി സെന്റ് ജോസഫ് ബത്‌ലഹേം പള്ളിയില്‍വച്ചാണ് സംസ്കാരം . 

ശാരീരിക അവശതകളെ തുടര്‍ന്ന് ജോർജ് അടുത്തകാലത്ത് കലാരംഗത്ത് സജീവമായിരുന്നില്ല. അംബ അംബിക അംബാലിക എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് എത്തിയത്. ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം, ചാണക്യന്‍, അഥര്‍വം, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം. എഴുപതോളം സിനിമകളില്‍ ജോര്‍ജ് അഭിനയിച്ചിട്ടുണ്ട്. പൊലീസുകാരനായും, വില്ലനായും, ക്യാരക്‌ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം സിനിമയിൽ തിളങ്ങി.

ഉന്നത പോലീസ് പദവിയിൽ നിന്നും സിനിമയിലെത്തിയ താരം, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി ആയിരുന്നു. കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം ജോര്‍ജ് പ്രവര്‍ത്തിച്ചു . കൊച്ചു മേരിയാണ് ഭാര്യ. മക്കള്‍: കനകാംബലി, കാഞ്ചന, സാബന്‍റിജോ. 


വാർത്തകൾ

Sign up for Newsletter



top