25
June 2021 - 2:44 am IST

Download Our Mobile App

Flash News
Archives

Wellness

colestrol

അമിതമായ കൊളെസ്ട്രോൾ ഉണ്ടോ? ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ 

Published:14 May 2021

നമ്മുടെ ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ചെറിയ അളവിൽ കൊളെസ്ട്രോൾ അനിവാര്യമാണ്. ചീത്ത കൊളസ്‌ട്രോൾ രക്തക്കുഴലുകളിൽ ഫലകങ്ങൾ സൃഷ്ടിച്ചുകൊണ്ട് സ്വഭാവിക രക്തചക്രമണത്തിൽ തടസ്സങ്ങൾ  ഉണ്ടാകുന്നു.

അമിതമായ കൊളെസ്ട്രോൾ മൂലം ചികിത്സ തേടുന്നവർ നിരവധിയാണ്. കൊളെസ്ട്രോൾ കൂടുമെന്ന് ഭയത്താൽ പലരും അവരുടെ ഇഷ്ട ഭക്ഷണങ്ങൾ ഒഴിവാക്കുന്നു. ശരീരത്തിൽ നല്ല കൊളെസ്ട്രോളും ചീത്ത കൊളെസ്ട്രോളും ഉല്പാദിക്കപ്പെടുന്നുണ്ട്. നമ്മുടെ ശരീരം ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ചെറിയ അളവിൽ കൊളെസ്ട്രോൾ അനിവാര്യമാണ്. ചീത്ത കൊളസ്‌ട്രോൾ രക്തക്കുഴലുകളിൽ ഫലകങ്ങൾ സൃഷ്ടിച്ചുകൊണ്ട് സ്വഭാവിക രക്തചക്രമണത്തിൽ തടസ്സങ്ങൾ  ഉണ്ടാകുന്നു.

അതിനാൽ ഇത് നിയന്ത്രിക്കണം. അല്പമൊന്ന് ശ്രദ്ധിച്ചാൽ മരുന്ന് ഇല്ലാതെ തന്നെ നമ്മൾക്ക് കൊളെസ്ട്രോൾ നിയന്ത്രിക്കാം. ശരീരത്തിൽ എല്ലാ കോശത്തിലും കാണുന്ന കൊഴുപ്പ് പോലെയുള്ള പദാർത്ഥമാണ് കൊളെസ്ട്രോൾ. എൽഡിഎൽ (ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) മോശം കൊളസ്ട്രോൾ എന്നും എച്ച്ഡിഎൽ (ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ) നല്ല കൊളസ്ട്രോൾ എന്നും അറിയപ്പെടുന്നു.

മോശം കൊളെസ്ട്രോൾ ആയ എൽഡിഎൽ ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് കരണമകുന്നു. എച്ച്ഡിഎൽ നല്ല കൊളെസ്ട്രോളായി കണക്കാക്കുന്നു.ഇത് ഒരാളുടെ ശരീരത്തിലെ അധിക കൊളെസ്ട്രോൾ ഇല്ലാതാക്കാനും സഹായിക്കും. കൊഴുപ്പ് കൂടിയ മാംസം ,മുട്ട,പാൽ ഉത്പനങ്ങൾ കഴിക്കുന്നത് നിങ്ങളുടെ കൊളെസ്ട്രോൾ നില  വർധിപ്പിക്കും. എന്നാൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.

പച്ചക്കറികൾ, പഴങ്ങൾ, ബീൻസ്, ഓട്സ് തുടങ്ങിയ ഭക്ഷണങ്ങളിൽ ധാരാളം നാരുണ്ട്.ഓട്സ് രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നു. ബീറ്റാ ഗ്ലൂക്കാൻ എന്ന ഒരു  ഫൈബറാണ് ഇതിന് സഹായിക്കുന്നത്.  ബീന്സില് ധാരാളം നാരുകൾ അടങ്ങിയതിനാൽ അവ കൊളെസ്ട്രോൾ നിയന്ത്രിക്കും.വെണ്ടയ്ക്കയിൽ കലോറി കുറവായത് മൂലം കൊളെസ്ട്രോൾ നിയന്ത്രിക്കപ്പെടുന്നു. വെള്ളക്കടല പോലെയുള്ള ഭക്ഷണ വസ്തുക്കളും കൊളെസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും.ആപ്പിൾ, സ്ട്രോബെറി, മുന്തിരി എന്നിവയിൽ അടങ്ങിയ  പെക്റ്റിൻ കൊളെസ്ട്രോൾ അളവ് കുറയ്ക്കും. 


വാർത്തകൾ

Sign up for Newsletter



top