21
June 2021 - 11:55 am IST

Download Our Mobile App

National

shoot

ഉത്തർപ്രദേശിൽ ജയിലിൽ നടന്ന വെടി  വെയ്‌പ്പിൽ മൂന്ന് മരണം

Published:14 May 2021

ഗുണ്ടാ നേതാവ് മുകീം  കാല  അടക്കമുള്ള രണ്ടു തടവുകാരാണ് മരിച്ചത്. 2019  മുതൽ ജയിലിൽ കഴിയുന്ന അൻഷു ദീക്ഷിത്താണ്  സഹതടവുകാരെ വെടി  വച്ച് കൊന്നത്.

ലക്നൗ: ഉത്തർപ്രദേശിൽ ജയിലിൽ നടന്ന വെടി  വെയ്‌പ്പിൽ മൂന്ന് മരണം. രണ്ടു തടവുകാരെ സഹതടവുകാരൻ വെടി  വച്ച് കൊല്ലുകയായിരുന്നു. അഞ്ചു തടവുകാരെ ബന്ദിയാക്കിയ തടവുകാരനെ പൊലീസ് വെടി  വച്ച് കൊന്നുവെന്നും റിപ്പോർട്ട്. ഉത്തർപ്രദേശിലെ ചിത്രകൂട് ജയിലിലാണ് സംഭവം. ഗുണ്ടാ നേതാവ് മുകീം  കാല  അടക്കമുള്ള രണ്ടു തടവുകാരാണ് മരിച്ചത്. 2019  മുതൽ ജയിലിൽ കഴിയുന്ന അൻഷു ദീക്ഷിത്താണ്  സഹതടവുകാരെ വെടി  വച്ച് കൊന്നത്.

മെയ് ഏഴിനാണ്  മുകീം  കാലയെ ചിത്രകൂട് ജയിലിലേക്ക് മാറ്റിയത്. വെടി  വെയ്പ്പിന് പിന്നാലെ അഞ്ചു തടവുകാരെ ബന്ദിയാക്കി കൊലപ്പെടുത്തുമെന്ന് അൻഷു ഭീഷണി മുഴക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവിയും കലക്റ്ററും സ്ഥലത്ത് എത്തി. എന്നാൽ അൻഷുവിനെ  അനുനയിപ്പിക്കാൻ സാധിച്ചില്ല. തുടർന്ന് രഹസ്യ നീക്കത്തിലൂടെ വെടി  വെച്ച് കൊല്ലുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top