21
June 2021 - 1:08 pm IST

Download Our Mobile App

National

sivaraja

എല്ലാ മാധ്യമപ്രവർത്തകർക്കും സൗജന്യമായി കൊവിഡ് ചികിത്സ നല്കാൻ മധ്യപ്രദേശ് 

Published:14 May 2021

അക്രെഡിറ്റേഷൻ  ഉള്ളവർക്കും ഇല്ലാത്തവർക്കും ചികിത്സ സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രെഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

ഭോപ്പാൽ: എല്ലാ മാധ്യമപ്രവർത്തകർക്കും കുടുംബങ്ങൾക്കും സൗജന്യമായി കൊവിഡ്  ചികിത്സ നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. അക്രെഡിറ്റേഷൻ  ഉള്ളവർക്കും ഇല്ലാത്തവർക്കും ചികിത്സ സഹായം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അക്രെഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് എല്ലാ മാധ്യമപ്രവർത്തകർക്കും കൊവിഡ്  ചികിത്സ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന.

ജോലി ചെയ്യുന്നതിനിടെ നിരവധി മാധ്യമപ്രവർത്തകർക്ക് കൊവിഡ്  സ്ഥിരീകരിക്കുകയും ഇവരിൽ ചിലർ മരിക്കുകയും ചെയ്തു. സംസ്ഥാനത്തെ എല്ലാ മാധ്യമപ്രവർത്തകർക്കും സൗജന്യമായി കൊവിഡ്  ചികിത്സാ നൽകും. അച്ചടി,എലെക്ട്രോണിക്ക്,ഡിജിറ്റൽ മാധ്യമങ്ങളിൽ ജോലി ചെയ്യുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ ചികിത്സ ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



top