21
June 2021 - 1:15 pm IST

Download Our Mobile App

Updates

ലോക്കായി ക്ഷീരകർഷകർ

Published:14 May 2021

സംസ്ഥാനത്ത് 8 ലക്ഷത്തോളം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം പേരാണു ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്നത്.

തൊടുപുഴ : രണ്ടാം കൊവിഡ് തരംഗം കേരളത്തിലെ ക്ഷീരകർഷകർക്ക് ഇരുട്ടടിയായി.  ഫാം തുടങ്ങിയ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.

 സംസ്ഥാനത്ത് 8 ലക്ഷത്തോളം കുടുംബങ്ങളിലായി 25 ലക്ഷത്തിലധികം പേരാണു ക്ഷീരമേഖലയെ ആശ്രയിച്ചു കഴിയുന്നത്. 2016-2017ൽ മിൽമ നിയോഗിച്ച  കമ്മിറ്റി റിപ്പോർട്ടിൽ ഒരു ലീറ്റർ പാലിന്റെ ഉൽപാദനച്ചെലവ് 42.67 രൂപയാണ്.

 പക്ഷെ കർഷകർക്ക്  ലഭിക്കുന്നതു ശരാശരി 3839 രൂപയാണ്.  കാലിത്തീറ്റ, പച്ചപ്പുല്ല് തുടങ്ങിയവയുടെ വിലയും പശുക്കളുടെ ചികിത്സാ ചെലവും വർധിച്ചു. കുളമ്പുരോഗം, വൈറസ് രോഗം തുടങ്ങിയവ കൂടുതലായി.

ക്ഷീരസംഘങ്ങൾക്കു നൽകുന്ന പാലിൽ ബാക്കി വരുന്നതു പ്രാദേശിക വിപണിയിൽ വിൽപന നടത്തി ജീവിച്ച  കർഷകരാണു ലോക്ഡൗണിൽ വലിയ നഷ്ടം നേരിടുന്നത്. വീടുകളിലേക്കും ഹോട്ടലുകളിലേക്കുമുള്ള വിതരണം നിലച്ചു. കൂടുതൽ പാൽ സൂക്ഷിക്കാനുള്ള സൗകര്യമില്ല. മൂല്യവർധിത ഉൽപന്നങ്ങൾക്കും വിപണിയില്ല.

 പാൽ ധാരാളം എത്താൻ തുടങ്ങിയതോടെ ചിലയിടത്തു പരിധി നിശ്ചയിച്ചതിനാൽ സംഘങ്ങൾക്കും അധികമായി ഉൽപാദിപ്പിക്കുന്ന പാൽ എടുക്കാൻ കഴിയില്ല. കാലിത്തീറ്റ ഉൾപ്പെടെയുള്ളവയുടെ വില കൂടുകയാണ് .


വാർത്തകൾ

Sign up for Newsletter



top