21
June 2021 - 12:18 pm IST

Download Our Mobile App

Kollywood

ശിവകാര്‍ത്തികേയന്‍റെ ഡോക്ടറിന് യൂ /എ സര്‍ട്ടിഫിക്കറ്റ്

Published:14 May 2021

നവാഗത സംവിധായകനായ സിബി ചക്രവര്‍ത്തിയാണ് ഡോണിന്‍റെ സംവിധായകന്‍.സവിധായകന്‍ ആറ്റ്ലിയുടെ കീഴില്‍ സഹസംവിധായകനായി ജോലി ചെയ്തിരുന്ന ആളാണ് സിബി ചക്രവര്‍ത്തി

തമിഴില്‍   ഏറെ  പ്രതീക്ഷയോടെ  സിനിമാ  പ്രേമികള്‍  കാത്തിരിക്കുന്ന   ചിത്രമാണ്   ശിവകാര്‍ത്തികേയന്‍   നായകനാകുന്ന   ഡോക്ടര്‍.   നെല്‍സണ്‍   ദിലീപ്കുമാര്‍    സംവിധാനം   ചെയ്യുന്ന     ഡോക്ടറിന്   ഇപ്പോള്‍   യൂ/ എ  സര്‍ട്ടിഫിക്കറ്റാണ്       സെന്‍സര്‍ബോര്‍ഡ്  നല്കിയിരിക്കുന്നത്.  2 മണിക്കൂര്‍  28    മിനിറ്റാണ്   ചിത്രത്തിന്‍റെ  സമയദൈര്‍ഘ്യം. യൂ/ എ  സര്‍ട്ടിഫിക്കറ്റ്   നല്‍കുന്ന     ശിവകാര്‍ത്തികേയന്‍റെ  ആദ്യ   ചിത്രമാണിത്. അതേ സമയം,   ശിവകാര്‍ത്തികേയാന്‍   നയകനാകുന്ന   ഡോണിന്‍റെ   ചിത്രീകരണം   ഏറെക്കുറേ പൂര്‍ത്തിയായി.   നവാഗത  സംവിധായകനായ     സിബി   ചക്രവര്‍ത്തിയാണ്        ഡോണിന്‍റെ   സംവിധായകന്‍.സവിധായകന്‍   ആറ്റ്ലിയുടെ   കീഴില്‍   സഹസംവിധായകനായി   ജോലി   ചെയ്തിരുന്ന   ആളാണ്   സിബി   ചക്രവര്‍ത്തി.

കോമഡി   ഡ്രാമ  വിഭാഗത്തില്‍പ്പെടുന്ന   ചിത്രത്തില്‍   ഇഞ്ചിനീയറിംഗ്    വിദ്യാര്ത്ഥിയായിട്ടാണ്    ശിവകാര്‍ത്തികേയന്‍   എത്തുന്നത്. കോളേജിലെ   റിബല്‍  ആയിട്ടുള്ള   ഒരു  ഗ്യാങ്ങിന്റെ  നേതാവായാണ്   ശിവ  കാര്‍ത്തികേയന്‍  എത്തുന്നത്.   എന്നാല്‍  ഇതില്‍  സീരിയസ്  ആയി  ഒന്നുമില്ലാ  എന്നും  എല്ലാം   ഹാസ്യത്തില്‍  പൊതിഞ്ഞ  രീതിയിലാണ്    അവതരിപ്പിക്കുന്നതെന്നും     സവിധായകന്‍   സിബി  ചക്രവര്‍ത്തി  പറയുന്നു.  അനിരുദ്  രവി  ചന്ദര്‍  ആണ്   ഡോണിന്‍റെ     സംഗീതം  നിര്‍വഹിക്കുന്നത്. ഇത്  ഏഴാമത്തെ   തവണയാണ്    അനിരുദും   ശിവകര്‍ത്തികേയനും    ഒന്നിക്കുന്നത്. അതേ  സമയം തമിഴകത്ത്  നിരവധി  സൂപ്പര്‍  ഹിറ്റ്   ചിത്രങ്ങളൊരുക്കിയ    സവിധായകന്‍  ഏ.ആര്‍  മുരുഗദോസും    ശിവകാര്‍ത്തികേയനും  ഒന്നിക്കുന്നു.

വിജയ്   നായകനാകുന്ന    അടുത്ത   ചിത്രം   മുരുഗദോസ്   സംവിധാനം  ചെയ്യുമെന്നായിരുന്നു   നേരത്തെയുള്ള   അഭ്യൂഹങ്ങള്‍.  എന്നാല്‍   നിര്‍മ്മാതാക്കളുമായുള്ള    ചില  അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നു   വിജയ്    മുരുഗദോസ്   ചിത്രത്തില്‍    നിന്നും   പിന്‍മാറുകയായിരുന്നു.  ഇതിന്   ശേഷമാണ്  മുരുഗദോസ് -   ശിവ കാര്‍ത്തികേയന്‍  ടീം  ഒന്നിക്കുന്ന   ചിത്രത്തെക്കുറിച്ചുള്ള   വാര്‍ത്തകള്‍  വരുന്നത്. ശിവകര്‍ത്തികേയന്   അനുസരിച്ചു    കഥയില്‍  വേണ്ട   മാറ്റങ്ങള്‍  വരുത്തിയാകും   ചിത്രം  ഒരുക്കുക. 


വാർത്തകൾ

Sign up for Newsletter



top