21
June 2021 - 12:26 pm IST

Download Our Mobile App

Kollywood

പുഷ്പ്പ എത്തുന്നത് രണ്ടു ഭാഗങ്ങളായി

Published:14 May 2021

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു അര്‍ജുനും സംവിധായകന്‍ സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്

അല്ലു  അര്‍ജുന്‍   നായകനാകുന്ന  പാന്‍  ഇന്ത്യന്‍   ചിത്രം   പുഷ്പ്പ  രണ്ട്    ഭാഗങ്ങളായി തീയേറ്ററുകളിൽ എത്തുന്നു. ആദ്യഭാഗം   ഈ   വരുന്ന   ആഗസ്റ്റ്  13 നും     രണ്ടാം  ഭാഗം   2022  ലും  ആയിരിക്കും  റിലീസ്‌ ചെയ്യുക. മുറ്റംസെട്ടി മീഡിയയുമായി ചേര്‍ന്ന് മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഓസ്‌ക്കാര്‍ പുരസ്‌ക്കാര ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന്റെ ശബ്ദമിശ്രണം. ദേവി ശ്രീ പ്രസാദ് ആണ് സംഗീതം. മിറോസ്ല കുബ ബ്രോസെക് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് കാര്‍ത്തിക ശ്രീനിവാസ്, പീറ്റര്‍ ഹെയ്നും രാം ലക്ഷമണുമാണ് ചിത്രത്തിന്റെ ഫൈറ്റ് മാസ്റ്റേഴ്സ്.

ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലു  അര്‍ജുനും  സംവിധായകന്‍ സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം  ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.പുഷ്പ്പരാജ്  എന്ന  രക്ത ചന്ദന കള്ളക്കടത്ത്കാരനായായിട്ടാണ്    ചിത്രത്തില്‍  അല്ലു  അര്‍ജുന്‍  എത്തുന്നത്. രാജഹമുന്ദ്രി കാടിനുള്ളില്‍   വച്ചാണ്   ഭൂരിഭാഗം  രംഗങ്ങളും   ചിത്രീകരിക്കുന്നത്.  മുടി  നീട്ടിവളര്‍ത്തിയ   പുത്തന്‍  മേക്കോവറിലാണ്    താരം   പുഷ്പ്പയില്‍  പ്രത്യക്ഷപ്പെടുന്നത്. 250  കോടിയാണ്   ചിത്രത്തിന്‍റെ  ബഡ്ജറ്റ്. 


വാർത്തകൾ

Sign up for Newsletter



top