21
June 2021 - 1:12 pm IST

Download Our Mobile App

National

medd

പതിനഞ്ചു ദിവസത്തിനകം 1.92  കോടി ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ

Published:14 May 2021

മെയ് 16 നും 31 നും ഇടയിലായിരിക്കും സൗജന്യ ഡോസുകൾ വിതരണം ചെയ്യുക. രാജ്യത്ത് കൊവിഡ്  വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ജനങ്ങൾക്ക് കൂടുതൽ വാക്‌സിൻ വിതരണം ചെയ്തു രോഗവ്യാപനം കുറയ്ക്കാനാണ് സംസ്ഥാന സർക്കാരുകളുടെ ശ്രമം.

ന്യൂഡൽഹി: പതിനഞ്ചു ദിവസത്തിനകം 1.92  കോടി ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്ര സർക്കാർ. മെയ് 16 നും 31 നും ഇടയിലായിരിക്കും സൗജന്യ ഡോസുകൾ വിതരണം ചെയ്യുക. രാജ്യത്ത് കൊവിഡ്  വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ജനങ്ങൾക്ക് കൂടുതൽ വാക്‌സിൻ വിതരണം ചെയ്തു രോഗവ്യാപനം കുറയ്ക്കാനാണ് സംസ്ഥാന സർക്കാരുകളുടെ ശ്രമം.

എന്നാൽ വാക്‌സിൻ ക്ഷാമമവും   രാജ്യത്ത് രൂക്ഷമായി തുടരുകയാണ്. കൂടുതൽ വാക്‌സിൻ ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ വാക്‌സിൻ അനുവദിച്ചു കേന്ദ്ര സർക്കാർ രംഗത്ത് എത്തിയത്. മെയ് ഒന്നിനും പതിനഞ്ചിനും ഇടയിൽ 1.7  കോടി ഡോസ് വാക്‌സിനുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി കേന്ദ്ര സർക്കാർ അനുവദിച്ചത്.


വാർത്തകൾ

Sign up for Newsletter



top