21
June 2021 - 12:06 pm IST

Download Our Mobile App

Kerala

vijayan

സൗജന്യ ഭക്ഷ്യകിറ്റ്  വിതരണം ജൂൺ മാസത്തിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Published:14 May 2021

അതിനാലാണ് അടുക്കളെയെ  ബാധിക്കാതിരിക്കാൻ സൗജന്യ ഭക്ഷ്യകിറ്റ്  വിതരണം ആരംഭിച്ചത്. 85  ലക്ഷം കുടുംബങ്ങൾ അതിന്റെ ഗുണഭോക്താക്കളായെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ്  വിതരണം ജൂൺ മാസത്തിലും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ്  ആദ്യം ബാധിക്കുന്നത് അടുക്കളെയാണ്. അതിനാലാണ് ഭക്ഷ്യ കിറ്റ്  പരിപാടി ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ്  ആദ്യം ബാധിക്കുക അടുക്കളെയാണ്. അതിനാലാണ് അടുക്കളെയെ  ബാധിക്കാതിരിക്കാൻ സൗജന്യ ഭക്ഷ്യകിറ്റ്  വിതരണം ആരംഭിച്ചത്. 85  ലക്ഷം കുടുംബങ്ങൾ അതിന്റെ ഗുണഭോക്താക്കളായെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും ഭക്ഷ്യ വകുപ്പിന്റെ ബഡ്ജറ്റ് വിഹിതവും കൂടി ഉപയോഗിച്ചാണ് ഭക്ഷ്യകിറ്റ്  വിതരണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ അരി വിതരണം നേരത്തെ ലോക്ക് ഡൗൺ  ഘട്ടത്തിൽ നടത്തി. അഗതി മന്ദിരങ്ങളിലും ഭക്ഷ്യധാന്യം എത്തിക്കാൻ കഴിഞ്ഞു. അതിഥി തൊഴിലാളികൾക്ക് അവർക്ക് ആവശ്യമുള്ള വസ്തുക്കൾ നൽകി. ഇത്തവണയും അവർക്ക് ഭക്ഷ്യകിറ്റ്  ഉണ്ടാകും.


വാർത്തകൾ

Sign up for Newsletter



top