21
June 2021 - 1:07 pm IST

Download Our Mobile App

Market

Gold price

വി​ല ഉ​യ​ർ​ന്ന് സ്വ​ർ​ണം

Published:14 May 2021

മെ​യ് ആ​റ് മു​ത​ലാ​ണ് സ്വ​ർ​ണ വി​ല കൂ​ടാ​ൻ തു​ട​ങ്ങി​യ​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് പ​വ​ന് 560 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച സ്വ​ർ​ണ വി​ല ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു.

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല​യി​ൽ വ​ർ​ധ​ന. 120 രൂ​പ വ​ർ​ധി​ച്ച് ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് ഇ​ന്ന് 35,720 രൂ​പ​യാ​ണ് വി​ല. ഒ​രു ഗ്രാ​മി​ന് 4,465 രൂ​പ​യും. രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ലും സ്വ​ർ​ണ വി​ല ഉ​യ​ർ​ന്നു. സ്‌​പോ​ട് ഗോ​ൾ​ഡ് ട്രോ​യ് ഔ​ൺ​സി​ന് 1,822.49 ഡോ​ള​റാ​ണ് വി​ല.

ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി സ്വ​ർ​ണ വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. പ​വ​ന് 35,600 രൂ​പ​യാ​യി​രു​ന്നു വി​ല. ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​യി​രു​ന്നു ബു​ധ​നാ​ഴ്ച സ്വ​ർ​ണ വി​ല കു​റ​ഞ്ഞ​ത്. മെ​യ് ആ​റ് മു​ത​ലാ​ണ് സ്വ​ർ​ണ വി​ല കൂ​ടാ​ൻ തു​ട​ങ്ങി​യ​ത്. ഒ​രാ​ഴ്ച​കൊ​ണ്ട് പ​വ​ന് 560 രൂ​പ​യാ​ണ് കൂ​ടി​യ​ത്. ചൊ​വ്വാ​ഴ്ച സ്വ​ർ​ണ വി​ല ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യി​രു​ന്നു. ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 35,760 രൂ​പ​യാ​യി​രു​ന്നു വി​ല. മെ​യ് ‌ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ൽ സ്വ​ർ​ണ വി​ല ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലാ​യി​രു​ന്നു. പ​വ​ന് 35,040 രൂ​പ​യാ​യി​രു​ന്നു വി​ല.

ആ​ർ​ബി​ഐ അ​ടു​ത്ത സോ​വ​റി​ൻ ഗോ​ൾ​ഡ് ബോ​ണ്ട് വി​ൽ​പ്പ​ന പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ആ​ദ്യ​ശ്രേ​ണി​യു​ടെ വി​ൽ​പ്പ​ന 21ന് ​അ​വ​സാ​നി​ക്കും. ഇ​ന്ന​ലെ അ​ക്ഷ​യ തൃ​തീ​യ ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ-​ഗോ​ൾ​ഡ് വി​ൽ​പ്പ​ന​യി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.


വാർത്തകൾ

Sign up for Newslettertop