21
June 2021 - 12:11 pm IST

Download Our Mobile App

Updates

Covid dead

കൊ​വി​ഡ് മ​ര​ണം: കു​ടും​ബ​ത്തി​ന് കി​ട്ടും 7 ല​ക്ഷം രൂ​പ​യു​ടെ പ​രി​ര​ക്ഷ

Published:14 May 2021

ഇ​പി​എ​ഫ് പ​ദ്ധ​തി​പ്ര​കാ​രം എ​ല്ലാ വ​രി​ക്കാ​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യാ​ണി​ത്. ജീ​വ​ന​ക്കാ​ര​ൻ മ​ര​ണ​മ​ട​ഞ്ഞാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഇ​പി​എ​ൽ സ്കീ​മി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ​ക്കു​മാ​ണ് ഇ​ഡി​എ​ൽ​ഐ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക.

കൊ​ച്ചി: ജോ​ലി​യി​ലി​രി​ക്കെ കൊ​വി​ഡ്-19 ബാ​ധി​ച്ച് മ​രി​ച്ചാ​ൽ വ​രി​ക്കാ​ര​ന്‍റെ കു​ടും​ബ​ത്തി​ന് ഏ​ഴ് ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യാ​ണ് എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഇ​പി​എ​ഫ്ഒ) വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന ഇ​പി​എ​ഫ് അ​ല്ലെ​ങ്കി​ൽ പി​എ​ഫ് വ​രി​ക്കാ​ർ​ക്കും ക​വ​റേ​ജ് ല​ഭി​ക്കും. പു​തു​താ​യി ജോ​ലി​യ്ക്ക് ചേ​ർ​ന്ന​വ​ർ 12 മാ​സം തു​ട​ര്‍ച്ച​യാ​യി പി​എ​ഫ് അ​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ മി​നി​മം ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് ക​വ​റേ​ജാ​ണ് ല​ഭി​ക്കു​ക.

എം​പ്ലോ​യീ​സ് ഡെ​പ്പോ​സി​റ്റ്-​ലി​ങ്ക്ഡ് ഇ​ൻ​ഷ്വ​റ​ൻ​സ് (ഇ​ഡി​എ​ൽ​ഐ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത്. ഏ​പ്രി​ലി​ൽ ഇ​പി​എ​ഫ് വ​രി​ക്കാ​രാ​യ​വ​ര്‍ക്കു​ള്ള ലൈ​ഫ് ക​വ​റേ​ജ് വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. നേ​ര​ത്തെ ജോ​ലി​യി​ലി​രി​ക്കെ മ​ര​ണ​പ്പെ​ടു​ന്ന ജീ​വ​ന​ക്കാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​ര​മാ​വ​ധി ആ​റ് ല​ക്ഷം രൂ​പ​യാ​യി​രു​ന്നു ന​ൽ​കി​യി​രു​ന്ന​ത്. ഇ​പി​എ​ഫ് പ​ദ്ധ​തി​പ്ര​കാ​രം എ​ല്ലാ വ​രി​ക്കാ​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും ന​ൽ​കേ​ണ്ട ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ​യാ​ണി​ത്. ജീ​വ​ന​ക്കാ​ര​ൻ മ​ര​ണ​മ​ട​ഞ്ഞാ​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഇ​പി​എ​ൽ സ്കീ​മി​ന് കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ഓ​ർ​ഗ​നൈ​സേ​ഷ​നു​ക​ൾ​ക്കു​മാ​ണ് ഇ​ഡി​എ​ൽ​ഐ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ക.

1952ലെ ​മി​സ​ലേ​നീ​സ് പ്രൊ​വി​ഷ​ൻ​സ് ആ​ക്റ്റ് (എം​പി​എ), എം‌​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ‌​ഡി‌​എ​ൽ‌​ഐ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. കൂ​ടാ​തെ ഈ ​നി​യ​മ​ങ്ങ​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഓ​ട്ടൊ​മാ​റ്റി​ക്കാ​യി ഇ‌​ഡി‌​എ​ൽ‌​ഐ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടാ​കും. അ​തേ​സ​മ​യം ഇ‌​ഡി‌​എ​ൽ‌​ഐ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​ന് ജീ​വ​ന​ക്കാ​ർ ഒ​രു രൂ​പ പോ​ലും ന​ൽ​കേ​ണ്ട​തി​ല്ല. തൊ​ഴി​ലു​ട​മ​യി​ല്‍ നി​ന്നും ഈ​ടാ​ക്കു​ന്ന 0.5 ശ​ത​മാ​നം വി​ഹി​ത​മാ​ണ് പ്രീ​മി​യ​മാ​യി എ​ടു​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ര​ന്‍റെ മാ​സ ശ​മ്പ​ള​വും പി​എ​ഫി​ലെ തു​ക​യും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ര​ണ്ട​ര ല​ക്ഷം മു​ത​ല്‍ ഏ​ഴ് ല​ക്ഷം വ​രെ​യു​ള്ള തു​ക നോ​മി​നി​ക്ക് ന​ൽ​കു​ക.


വാർത്തകൾ

Sign up for Newsletter



top