21
June 2021 - 1:22 pm IST

Download Our Mobile App

Kerala

ernakulam

എറണാകുളത്ത് ഓട്ടിസം ബാധിച്ച കുട്ടിയ്ക്ക് ക്രൂരപീഡനം; അച്ഛൻ അറസ്റ്റിൽ

Published:15 May 2021

ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്. പിതാവ് സുധീര്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയുടെ മാതാവ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

കൊച്ചി: എറണാകുളം മട്ടാഞ്ചേരി ചെറലായി കടവില്‍ ഓട്ടിസം ബാധിച്ച കുട്ടിയെ മര്‍ദിച്ച പിതാവ് അറസ്റ്റില്‍. ഫോര്‍ട്ട് കൊച്ചി പൊലീസ് ആണ് പിതാവായ സുധീറിനെ അറസ്റ്റ് ചെയ്തത്. പിതാവ് സുധീര്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കുട്ടിയുടെ മാതാവ് തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാവിലെയാണ് സംഭവം നടന്നതെന്നും വിവരം. ഇടയ്ക്കിടയ്ക്ക് ഇയാള്‍ കുട്ടിയെ മര്‍ദിക്കാറുണ്ടായിരുന്നു.

മാതാവ് താക്കീത് നല്‍കിയിരുന്നുവെങ്കിലും കുട്ടിയെ ഇയാള്‍ ക്രൂരമായി മര്‍ദിക്കുമായിരുന്നു. പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മർദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു.

എന്നാൽ, സുധീർ പിന്മാറാൻ തയാറായില്ല. കുട്ടിയെ ഒറ്റക്കാലിൽ നിർത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു. തലകുത്തി നിർത്തിയും ക്രൂരത തുടർന്നു. ഇവരുടെ മൂന്ന് മക്കളിൽ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാർഥിയാണ്. 

 


വാർത്തകൾ

Sign up for Newsletter



top