21
June 2021 - 11:58 am IST

Download Our Mobile App

Kerala

Kottayam Rain, Rain Havoc, Heavy Rain

കോട്ടയം ജില്ലയിൽ അതി ശക്തമായ മഴയും കാറ്റും; താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ

Published:15 May 2021

# ബിനീഷ് മള്ളൂശേരി

പലയിടങ്ങളിലും വൈദ്യുതി ബദ്ധം നിലച്ചു. പാമ്പാടിയിൽ മാത്രം ലഭിച്ചത് 117 മി.മീറ്റർ മഴയാണ്. പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലിയ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

കോട്ടയം: ജില്ലയിൽ അതി ശക്തമായ മഴയും കാറ്റും തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. പലയിടങ്ങളിലും വൈദ്യുതി ബദ്ധം നിലച്ചു. പാമ്പാടിയിൽ മാത്രം ലഭിച്ചത് 117 മി.മീറ്റർ മഴയാണ്. പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വലിയ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

ഇന്നലെ മുതൽ തുടരുന്ന കാറ്റിൽ മരങ്ങൾ വീണ് താറുമാറായ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുവാൻ കെ.എസ്.ഇ.ബി ശ്രമിക്കുകയാണ്. പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായിക്കഴിഞ്ഞു. കൊവിഡ് സമ്പർക്ക വ്യാപനം കൂടുതലുള്ള കോട്ടയത്ത് വെള്ളം കയറിയ സ്ഥലങ്ങളിൽ നിന്നും ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന ദുഷ്കരമായ ദൗത്യം ഏറ്റെടുക്കുന്ന തിരക്കിലാണ് ജില്ലാ ഭരണകൂടം.

വൈക്കം താലൂക്കിൽ രാത്രിയിൽ ശക്തമായ മഴ പെയ്തു.നിലവിൽ ചെറിയ മഴ തുടരുന്നു. കോട്ടയം താലൂക്കിൽ ശക്തമായ മഴയും കാറ്റും തുടരുകയാണ്. മീനച്ചിൽ താലൂക്കിൽ രാത്രിയിൽ മഴയുടെ ശക്തി കുറഞ്ഞു എങ്കിലും നേരിയ തോതിൽ പെയ്തു കൊണ്ടിരുന്നു.
രാവിലെ 7 മണിയോട് കൂടി മഴയുടെ ശക്തി കൂടി. നിലവിൽ മഴ തുടരുന്നു. ഇതുവരെ നാശ നഷ്ടങ്ങൾ  ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചങ്ങനാശേരി താലൂക്കിൽ രാത്രിയിൽ ഇടവിട്ട് മഴ പെയ്തു. നിലവിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. രാവിലെ അതിശക്തമായ കാറ്റുണ്ടായി.

ജില്ലയിൽ പാമ്പാടിയിലാണ് ഇതു വരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് 117 മി.മി. കോട്ടയത്ത് 114, മുണ്ടക്കയം 113, കോഴ 107, കാഞ്ഞിരപ്പള്ളി 102.5, തീക്കോയി 85, ഈരാറ്റുപേട്ട 102.5 മി.മീ എന്നിങ്ങനെയാണ് ലഭിച്ച മഴയുടെ തോത്. ജില്ലയിൽ 697.8 മി.മീറ്റർ മഴയാണ് മൊത്തത്തിൽ ഇതുവരെ ലഭിച്ചത്. ആവറേജ് 99.7 മി.മീ മഴ.


വാർത്തകൾ

Sign up for Newsletter



top