25
June 2021 - 4:13 am IST

Download Our Mobile App

Flash News
Archives

Comment

Eldho Abraham, Muvattupuzha Model, Social Media Troll

മൂവാറ്റുപുഴ മോഡലിനെ പരിഹസിച്ച എൽദോ എബ്രഹാമിന് ഫേസ് ബുക്കിൽ പൊങ്കാല

Published:18 May 2021

പുച്ഛിച്ച എൽദോയുടെ നടപടി തെരഞ്ഞെടുപ്പിൽ തോൽവി പിണഞ്ഞതിൻ്റെ ജാള്യതയാ ലാണെന്ന് വിവിധയാൾക്കാർ കമൻ്റായി പ്രതികരിച്ചു

കൊവിഡ് രോഗികളെ സഹായിക്കാൻ ആയിരം സന്നദ്ധ പ്രവർത്തകരുമായി നിയുക്ത മൂവാറ്റുപുഴ എം എൽ എ മാത്യു കുഴൽ നാടൻ  തുടങ്ങിയ കൊവിഡ് ബ്രിഗ്രേസിനെ  പരിഹസിച്ച് ഫേസ് ബുക്കിൽ കുറിപ്പ് എഴുതിയ മുൻ എംഎൽഎ എൽദോ ഏബ്രഹാമിന് രൂക്ഷ വിമർശനം.

ഫേസ്ബുക്കിലിട്ട കുറിപ്പിനു കീഴിൽ മൂവാറ്റുപുഴക്കാരും അല്ലാത്തവരുമായവർ അക്ഷരാർഥത്തിൽ പൊങ്കാലയിടുകയാണ്. മൂവാറ്റുപുഴയ്ക്കൊരു നാഥനുണ്ടോ എന്ന തലക്കെട്ടിൽ എഴുതിയ കുറിപ്പിൽ 13 ദിവസമായിട്ടും മൂവാറ്റുപുഴയിൽ യാതൊരു പ്രവർത്തനവും നടക്കാത്തതിനാലാണ്  കൊവിഡ് രോഗികളുടെ എണ്ണം  കൂടുന്നതെന്നു തുടങ്ങി യുള്ള വിമർശനങ്ങളാണ് എൽദോ ഉന്നയിക്കുന്നത്. എന്നാൽ സംസ്ഥാനമാകെ പ്രശംസിച്ച കൊവിഡ് ഡിഫൻസ് ബ്രിഗേഡിൻ്റെ പ്രവർത്തനങ്ങൾ മൂവാറ്റുപുഴ മോഡൽ  എന്നാണ് വിശേഷിപ്പിക്കപ്പെട്ടത് . ഇതിനെ പുച്ഛിച്ച എൽദോയുടെ നടപടി തെരഞ്ഞെടുപ്പിൽ തോൽവി പിണഞ്ഞതിൻ്റെ ജാള്യതയാ ലാണെന്ന് വിവിധയാൾക്കാർ കമൻ്റായി പ്രതികരിച്ചു. സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കൊ വിഡ് സന്നദ്ധ സേനയുടെ പ്രവർത്തനവുമായി മുന്നോട്ടു പോകുമെന്ന് മാത്യു കുഴൽ നാടൻ പറഞ്ഞു. 

 

എന്താണ് മുവാറ്റുപുഴ മോഡൽ?

സ്വയം സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയ 1000-ത്തോളം വരുന്ന ചെറുപ്പക്കാർ.

 24 മണിക്കൂർ പ്രവർത്തിക്കുന്ന വാർ റൂം, സ്റ്റോർ റൂം, ഹെൽപ്പ് ഡെസ്ക്, ആംബുലൻസ് സർവീസ്.

 എല്ലാ മേഖലയിലും യോഗ്യരായ കോർഡിനേറ്റർമാർ.
 ഡോക്ടർമാർ,സാമൂഹ്യ പ്രവർത്തകർ അടക്കം വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരടങ്ങിയ MLA കോവിഡ് ബ്രിഗേഡ് ടീം.

 കോവിഡ്‌ ബാധിതരുടെ ക്ഷേമ കാര്യങ്ങൾ അന്വേഷിക്കുന്നതിനും, രോഗികളുമായുള്ള ആശയ വിനിമയത്തിനും,ആവശ്യമായ മരുന്ന്,ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടീം.
 ഡോക്ടർമാരുടെയും, കൗൺസിലർമാരുടെയും സേവനം വിളിപ്പാടകലെ.

 നിയോജക മണ്ഡല പരിധിയിൽ വരുന്നവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യം നടപ്പിലാക്കുന്ന പദ്ധതി.


വാർത്തകൾ

Sign up for Newsletter



top