25
June 2021 - 3:18 am IST

Download Our Mobile App

Flash News
Archives

Crime

UP Police, Lockdown, Covid 19

ലോക്ഡൗൺ ലംഘിച്ചതിന് പൊലീസ് മർദനം; യുപിയിൽ പതിനെട്ടുകാരൻ മരിച്ചു

Published:22 May 2021

ഉന്നാവോ ബംഗർമാവുവിലെ ചന്തയിൽ നിയന്ത്രണങ്ങൾ ലംഘിച്ചു  പച്ചക്കറി വിറ്റ ഫൈസൽ ഹുസൈൻ എന്ന കൗമാരക്കാരനെയാണു പൊലീസ് കോൺസ്റ്റബിൾമാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചത്

ലക്നൗ: ഉത്തർപ്രദേശിലെ ഉന്നാവോയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് പൊലീസ് മർദിച്ച പതിനെട്ടുകാരൻ മരിച്ചു. ഉന്നാവോ ബംഗർമാവുവിലെ ചന്തയിൽ നിയന്ത്രണങ്ങൾ ലംഘിച്ചു  പച്ചക്കറി വിറ്റ ഫൈസൽ ഹുസൈൻ എന്ന കൗമാരക്കാരനെയാണു പൊലീസ് കോൺസ്റ്റബിൾമാർ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചത്. ചവിട്ടും അടിയുമേറ്റ് തളർന്നുവീണ ഫൈസൽ ഹുസൈനെ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹൃദയാഘാതം മൂലമാണു ഫൈസലിന്‍റെ മരണമെന്നാണു പൊലീസ് ആദ്യം അവകാശപ്പെട്ടത്. എന്നാൽ, കോൺസ്റ്റബിൾമാരായ വിജയ് ചൗധരി, സീമാവത്, ഹോം ഗാർഡ് സത്യപ്രകാശ് എന്നിവരെ സസ്പെൻഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ശശിശേഖർ പിന്നീട അറിയിച്ചു. ഫൈസലിന്‍റെ മരണത്തെത്തുടർന്ന് നാട്ടുകാരും പച്ചക്കറി കച്ചവടക്കാരും ചേർന്ന് ഉന്നാവോ- ഹർദോയി റോഡ് ഉപരോധിച്ചു.

നേരത്തേ, തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കസ്റ്റഡിയിലെടുക്കപ്പെട്ട മൊബൈൽ ഫോൺ കടയുടമ ജയരാജും മകൻ ബെന്നിക്സും പൊലീസ് മർദനത്തെത്തുടർന്നു മരണമടഞ്ഞത് വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. കേസ് അന്വേഷിച്ച സിബിഐ ഒമ്പതു പൊലീസുകാർക്കെതിരേ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.


വാർത്തകൾ

Sign up for Newsletter



top