25
June 2021 - 2:37 am IST

Download Our Mobile App

Flash News
Archives

Crime

gusthi

ഗുസ്തി താരത്തെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തി സുശീൽ; ഭീതി പരത്താനെന്ന് പൊലീസ്

Published:24 May 2021

ന​ഗരത്തിലെ ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ​ദിവസം അറസ്റ്റിലായ സുശീൽ കുമാറിനെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

ന്യൂഡൽഹി: ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഒളിമ്പ്യൻ സുശീല്‍ കുമാ‍ർ കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് ഡൽഹി പൊലീസ്. ന​ഗരത്തിലെ ​ഗുസ്തി താരങ്ങൾക്കിടയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ​ദിവസം അറസ്റ്റിലായ സുശീൽ കുമാറിനെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

സുഹൃത്തിന്‍റെ സഹായത്തോടെയാണ് സുശീൽ കുമാ‍ർ ദൃശ്യങ്ങൾ പകർത്തിയത്. സുശീലും ഒപ്പമുണ്ടായിരുന്നവരും ചേർന്ന് സാ​ഗർ റാണയെ മൃ​ഗത്തെയെന്നപോലെ മർദ്ദിച്ചു. ​ഗുസ്തി താരങ്ങൾക്കിടയിൽ ഭയം വളർത്തുകയായിരുന്നു പിന്നിലെ ലക്ഷ്യമെന്നും പൊലീസ് കോടതിയിൽ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top