25
June 2021 - 3:45 am IST

Download Our Mobile App

Flash News
Archives

Analysis

Photography, Photographer, Covid 19

കൊ​വി​ഡ്; പ്ര​തി​സ​ന്ധി​യി​ലാ​യി ഫോ​ട്ടൊ​ഗ്ര​ഫി മേ​ഖ​ല

Published:25 May 2021

ഈ ​സാ​ഹ​ച​ര്യ​ത്തി​ലും അ​മി​ത പ്ര​തി​ഫ​ലം വാ​ങ്ങാ​തെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഇ​ൻ​ക്വ​സ്റ്റ് വീ​ഡി​യോ എ​ടു​ത്തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഡ്രോ​ൺ കാ​മ​റ പ​റ​ത്തി​യും സേ​വ​നം ചെ​യ്യു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ

മ​ട്ടാ​ഞ്ചേ​രി: കൊ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ ആ​ടി​യു​ല​ഞ്ഞ് ഫോ​ട്ടൊ​ഗ്ര​ഫി, വീ​ഡി​യോ​ഗ്ര​ഫി മേ​ഖ​ല. കൊ​വി​ഡി​ന്‍റെ ഒ​ന്നാം വ​ര​വി​ലു​ണ്ടാ​യ ലോ​ക്ഡൗ​ണി​ന് ശേ​ഷം ക​ര​ക​യ​റി വ​രു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടാം ത​രം​ഗ​മു​ണ്ടാ​കു​ക​യും ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്ത​ത്. നേ​ര​ത്തേ പ്ര​ള​യ​വും മേ​ഖ​ല​യെ കാ​ര്യ​മാ​യി ബാ​ധി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ ഈ ​മേ​ഖ​ല​യി​ൽ ഭൂ​രി​ഭാ​ഗം പേ​രും തൊ​ഴി​ൽ ര​ഹി​ത​രാ​യ അ​വ​സ്ഥ​യാ​ണ്. വാ​യ്പ​യെ​ടു​ത്തും മ​റ്റും സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ഇ​പ്പോ​ൾ ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ട സാ​ഹ​ച​ര്യ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും അ​മി​ത പ്ര​തി​ഫ​ലം വാ​ങ്ങാ​തെ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ ഇ​ൻ​ക്വ​സ്റ്റ് വീ​ഡി​യോ എ​ടു​ത്തും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ ഡ്രോ​ൺ കാ​മ​റ പ​റ​ത്തി​യും സേ​വ​നം ചെ​യ്യു​ക​യാ​ണ് ഇ​ക്കൂ​ട്ട​ർ. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ  ആ​ൾ കേ​ര​ള ഫോ​ട്ടൊ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ  സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​ത്തി​ലെ 140  എം​എ​ൽ​എ​മാ​ർ​ക്കും ഇ​വ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി  നി​വേ​ദ​നം ന​ൽ​കി.

കൊ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ് കേ​ര​ള​ത്തി​ലെ ഫോ​ട്ടൊ​ഗ്ര​ഫി വീ​ഡി​യോ​ഗ്ര​ഫി അ​നു​ബ​ന്ധ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​ർ​ക്ക് ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. കൊ​വി​ഡ് ത​രം​ഗം ഇ​ന്ത്യ​യി​ൽ എ​ന്ന​പോ​ലെ കേ​ര​ള​ത്തി​ലും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്. രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലും മ​ര​ണ​നി​ര​ക്കി​ലും ഉ​ള്ള ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന​വ് ഭീ​തി​പ്പെ​ടു​ത്തു​ന്നു. രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​നി​ര​ക്കി​ലെ വ​ർ​ധ​ന​വും കു​റ​ക്കു​ന്ന​തി​നു വേ​ണ്ടി സ​ർ​ക്കാ​ർ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, ' ഫോ​ട്ടൊ​ഗ്ര​ഫി വീ​ഡി​യോ​ഗ്രാ​ഫി അ​നു​ബ​ന്ധ മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. 

പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ണി​യെ​ടു​ക്കു​ന്ന ഈ ​തൊ​ഴി​ൽ​മേ​ഖ​ല​യെ കൈ​പി​ടി​ച്ച് ക​യ​റ്റു​ന്ന​തി​നു വേ​ണ്ടി ചി​ല അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ൾ അ​നു​വ​ദി​ച്ച് ത​ര​ണ​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ മാ​റാ​ഞ്ചേ​രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി  മോ​നി​ച്ച​ൻ ത​ണ്ണി​ത്തോ​ട് ട്ര​ഷ​റ​ർ ജോ​യി ഗ്രേ​സ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ എം​എ​ൽ​എ​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.750 പ​രം സ്റ്റു​ഡി​യോ​ക​ളും 2002 അം​ഗ​ങ്ങ​ളു​മു​ള്ള ജി​ല്ല​യി​ലെ  സ്റ്റു​ഡി​യോ​ക​ൾ ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സം തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നും കൊ​വി​ഡ് വാ​ക്സി​ൻ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ ല​ഭി​ക്കു​വാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റോ​ണി  അ​ഗ​സ്റ്റി​ൻ, സെ​ക്ര​ട്ട​റി സ​ജി മാ​ർ​വ​ൽ, ര​ജീ​ഷ്.​എ.​എ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ അ​ർ​ധ സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കെ​ട്ടി​ട​ങ്ങ​ൾ, സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ങ്ങ​ൾ എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഗ​വ​ൺ​മെ​ന്‍റി​ലേ​ക്ക് അ​ട​ക്കേ​ണ്ട​തും, മെ​യി​ന്‍റ​ന​ൻ​സി​നും ആ​വ​ശ്യ​മാ​യ തു​ക മാ​ത്രം ഈ​ടാ​ക്കി 75 ശ​ത​മാ​ന​വും, കു​റ​ഞ്ഞ​ത് ആ​റു​മാ​സ​ത്തെ​യെ​ങ്കി​ലും വാ​ട​ക ഒ​ഴി​വാ​ക്കി ത​രു​ന്ന​തി​നു വേ​ണ്ട നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും 

ഫോ​ട്ടൊ​ഗ്ര​ഫി- വീ​ഡി​യോ​ഗ്ര​ഫി ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നും മ​റ്റു​മാ​യി ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ടു​ത്ത ലോ​ണു​ക​ളു​ടെ പ​ലി​ശ താ​ങ്ങാ​വു​ന്ന​തി​ല​ധി​ക​മാ​യി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട്  ലോ​ണു​ക​ൾ​ക്ക്  മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ക്കു​വാ​നും മൊ​റ​ട്ടോ​റി​യം കാ​ല​യ​ള​വി​ൽ പ​ലി​ശ ഒ​ഴി​വാ​ക്കി​കൊ​ടു​ക്കു​വാ​നും വേ​ണ്ട  നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഫോ​ട്ടോ സ്റ്റു​ഡി​യോ​ക​ളി​ലെ ഫോ​ട്ടോ പ്രി​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ​ഗ്രി​ക​ൾ ര​ണ്ട് ദി​വ​സ​ത്തി​ല​ധി​കം പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്നാ​ൽ അ​വ പി​ന്നീ​ട് പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​വു​ക​യും അ​തി​ലെ മ​ഷി  ഉ​ണ​ങ്ങി ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​വു​ക​യും ചെ​യ്യു​മെ​ന്നു​ള്ള​തു​കൊ​ണ്ട് ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 1 വ​രെ സ്ഥാ​പ​നം തു​റ​ക്കു​വാ​ൻ ഉ​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​വ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

ക​ല്യാ​ണം ഉ​ൾ​പ്പെ​ടെ തൊ​ഴി​ൽ ചെ​യ്യു​ന്ന​തി​ന് പോ​കു​മ്പോ​ൾ നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ക്യു ​ആ​ർ കോ​ഡ്, വെ​ഡി​ങ് കാ​ർ​ഡ്, ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡ് എ​ന്നി​വ ഉ​ള്ള​വ​ർ​ക്ക് യാ​ത്ര ചെ​യ്യു​വാ​ൻ ഉ​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.


വാർത്തകൾ

Sign up for Newsletter



top