25
June 2021 - 2:57 am IST

Download Our Mobile App

Flash News
Archives

Hollywood

money-heist

മണി ഹെയ്സ്റ്റ് അഞ്ചാം ഭാഗം എത്തുന്നു; റിലീസ് തീയതി പുറത്ത്

Published:25 May 2021

ഇപ്പോഴിതാ വെബ്‌ സീരീസിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് ഭാഗങ്ങളായാണ് അഞ്ചാം സീസൺ എത്തുക.

കഴിഞ്ഞ കുറച്ച് നാളുകളായി അഞ്ചാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മണി ഹെയ്‌സ്റ്റ് ആരാധകർ. ഇപ്പോഴിതാ വെബ്‌ സീരീസിന്‍റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. രണ്ട് ഭാഗങ്ങളായാണ് അഞ്ചാം സീസൺ എത്തുക. ആദ്യ ഭാഗം സെപ്റ്റംബർ മൂന്നിനും രണ്ടാം ഭാഗം ഡിസംബർ മൂന്നിനുമായിരിക്കും പ്രേക്ഷകരിലേക്കെത്തുക.

സ്പാനിഷ് വെബ് സീരീസ് മണി ഹെയ്‌സ്റ്റ് ഇന്ത്യയിൽ ഉൾപ്പെടെ നിരവധി ആരാധകരെ നേടിയെടുത്തതാണ്. സീരിസിലെ ഓരോ കഥാപാത്രങ്ങൾക്കും ലോകമെമ്പാടും ഒട്ടേറെ ആരാധകരുണ്ട്. അഞ്ചാം ഭാഗത്തോടെ മണി ഹെയ്‌സ്റ്റ് അവസാനിക്കുകയാണ്. ഒരുവർഷത്തിനു ശേഷമാണ് അഞ്ചാം ഭാഗം പ്രേക്ഷകരിലേക്ക് എത്തുന്നത്. അലക്സ് പീനയാണ് സീരിസിന്‍റെ സംവിധായകൻ. 


വാർത്തകൾ

Sign up for Newsletter



top