25
June 2021 - 4:09 am IST

Download Our Mobile App

Flash News
Archives

Trends

home

മീനുകളോടുള്ള ഇഷ്ടം, വീട് തന്നെ അക്വേറിയമാക്കി മാറ്റി യുവാവ്

Published:26 May 2021

പത്ത് വയസ് മുതലാണ് മത്സ്യങ്ങളോടുള്ള സ്നേഹം തുടങ്ങിയതെന്ന് ജാക്ക് പറയുന്നു. ബ്ലാക്ക്പൂളിലെ അക്വേറിയം സന്ദർശിച്ച് നേടിയ ഗോൾഡ് ഫിഷിനെ വളര്‍ത്തിയായിരുന്നു തുടക്കം.

വീട് തന്നെ അക്വേറിയമാക്കി മാറ്റിയിരിക്കുകയാണ് ജാക്ക് ഹീത്കോ എന്ന നാൽപ്പത്തിയേഴുകാരൻ. ഏഴടി ആഴത്തിൽ ഒൻപത് ടാങ്കുകളാണ് ഇദ്ദേഹം നിർമിച്ചിരിക്കുന്നത്. മത്സ്യങ്ങളെ ഏറെ ഇഷ്ടപ്പെടുന്നത് കൊണ്ടാണ് വീട് അക്വേറിയമാക്കി മാറ്റിയതെന്ന് ജാക്ക് പറഞ്ഞു.

നോട്ടിംഗ്ഹാമിലാണ് ജാക്ക് വർഷങ്ങളായി താമസിച്ച് വരുന്നത്. പത്ത് വയസ് മുതലാണ് മത്സ്യങ്ങളോടുള്ള സ്നേഹം തുടങ്ങിയതെന്ന് ജാക്ക് പറയുന്നു. ബ്ലാക്ക്പൂളിലെ അക്വേറിയം സന്ദർശിച്ച് നേടിയ ഗോൾഡ് ഫിഷിനെ വളര്‍ത്തിയായിരുന്നു തുടക്കം.

20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട്ടിലൊരു അക്വേറിയം പണിഞ്ഞതെന്നും ജാക്ക് പറയുന്നു. വീടിന്‍റെ മൂന്ന് ഭിത്തികൾ നീക്കിയാണ് അക്വേറിയം തീര്‍ത്തത്. 50 വലിയ പെർച്ച് മത്സ്യങ്ങളും മറ്റ് അനേകം ചെറു മത്സ്യങ്ങളും അക്വേറിയത്തിലുണ്ട്.

ഏഴ് അടി ടാങ്കിലെ അക്വേറിയം കൂടാതെ ഈ വീട്ടിൽ മറ്റ് രണ്ട് വലിയ ടാങ്കുകളും സജ്ജീകരിച്ചിട്ടുണ്ട്. എന്‍റെ സുഹൃത്തുക്കൾക്കും ഈ അക്വേറിയം ഏറെ ഇഷ്ടമാണ്. അവരും ചിലപ്പോഴൊക്കെ എന്നോടൊപ്പം കൂടാറുണ്ട്. ഞങ്ങൾ സോഫയിലിരുന്ന് ടിവി കാണുന്നത് പോലെ ഇവരെ കണ്ടിരിക്കുമെന്നും ജാക്ക് പറഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top