25
June 2021 - 2:59 am IST

Download Our Mobile App

Flash News
Archives

Other news

Saina Nehwal, Kidambi Srikanth, Tokyo Olympics

സൈ​ന​യും ശ്രീ​കാ​ന്തും ഒ​ളിം​പി​ക്‌​സി​നി​ല്ല

Published:29 May 2021

ഒ​ളിം​പി​ക്സി​ലെ ബാ​ഡ്മി​ന്‍റ​ണ്‍ മ​ല്‍സ​ര​ങ്ങ​ള്‍ക്കു ഇ​രു​വ​രും യോ​ഗ്യ​ത നേ​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ളിം​പി​ക്സി​നു​ള്ള യോ​ഗ്യ​താ കാ​ലാ​വ​ധി ജൂ​ണ്‍ 15നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്

ടോ​ക്കി​യോ: ഈ ​വ​ര്‍ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന ഒ​ളിം​പി​ക്സ് ത​യ്യാ​റെ​ടു​ക്കു​ന്ന ഇ​ന്ത്യ​ക്കു വ​ന്‍ തി​രി​ച്ച​ടി. ബാ​ഡ്മി​ന്‍റ​ണി​ല്‍ ഇ​ന്ത്യ​യു​ടെ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​ക​ളാ​യ സൈ​ന നെ​ഹ്വാ​ള്‍, കെ ​ശ്രീ​കാ​ന്ത് എ​ന്നി​വ​ര്‍ ഇ​ത്ത​വ​ണ മ​ല്‍സ​ര​രം​ഗ​ത്തു​ണ്ടാ​വി​ല്ല. ഒ​ളിം​പി​ക്സി​ലെ ബാ​ഡ്മി​ന്‍റ​ണ്‍ മ​ല്‍സ​ര​ങ്ങ​ള്‍ക്കു ഇ​രു​വ​രും യോ​ഗ്യ​ത നേ​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ളിം​പി​ക്സി​നു​ള്ള യോ​ഗ്യ​താ കാ​ലാ​വ​ധി ജൂ​ണ്‍ 15നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. അ​തി​നു മു​മ്പ് ഇ​നി യോ​ഗ്യ​താ ടൂ​ര്‍ണ​മെ​ന്‍റു​ക​ളൊ​ന്നും ത​ന്നെ​യി​ല്ലെ​ന്നു ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ഫെ​ഡ​റേ​ഷ​ന്‍ (ബി​ഡ​ബ്ല്യു​എ​ഫ്) അ​റി​യി​ച്ചു. പു​ന​ര്‍ ക്ര​മീ​ക​രി​ച്ച ടോ​ക്കി​യോ 2020 യോ​ഗ്യ​താ സം​വി​ധാ​ന പ്ര​കാ​രം ജൂ​ണ്‍ 15ന് ​യോ​ഗ്യ​താ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ക​യാ​ണ്. നി​ല​വി​ലെ ടോ​ക്കി​യോ റാ​ങ്കി​ങ് ലി​സ്റ്റി​ല്‍ ഇ​നി മാ​റ്റ​വു​മു​ണ്ടാ​വി​ല്ല. മ​ല്‍സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ളു​ടെ അ​ന്തി​മ ലി​സ്റ്റ് വൈ​കാ​തെ ത​യ്യാ​റാ​ക്കു​മെ​ന്ന് ബി​ഡ​ബ്ല്യു​എ​ഫ് വാ​ര്‍ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

 ല​ണ്ട​ന്‍ ഒ​ളി​മ്പി​ക്‌​സി​ലെ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​യ സൈ​ന ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​നു​ള്ള യോ​ഗ്യ​താ റാ​ങ്കി​ങി​ല്‍ 22ാം സ്ഥാ​ന​ത്താ​ണ്. ആ​ദ്യ 16ല്‍ ​സ്ഥാ​നം പി​ടി​ച്ച​വ​ര്‍ക്ക് മാ​ത്ര​മേ ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റു​ക​യു​ള്ളൂ. ഇ​തോ​ടെ വ​നി​താ സിം​ഗി​ള്‍സി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്ന് പ​ങ്കെ​ടു​ക്കു​ന്ന ഏ​ക​താ​രം പി​വി സി​ന്ധു​വാ​ണ്.  പു​രു​ഷ സിം​ഗി​ള്‍സി​ല്‍ സാ​യ് പ്ര​ണീ​ത് മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ല്‍ നി​ന്ന് പ​ങ്കെ​ടു​ക്കു​ക.പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് സാ​ത്വി​ക് സാ​യ്‌​രാ​ജ് റ​ങ്കി​റെ​ഡ്ഡി, ചി​രാ​ഗ് ഷെ​ട്ടി എ​ന്നി​വ​ര്‍ ഒ​ളി​മ്പി​ക്‌​സി​ല്‍ പ​ങ്കെ​ടു​ക്കും. റാ​ങ്കി​ങി​ല്‍ 20ാം സ്ഥാ​ന​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ശ്രീ​കാ​ന്ത് പു​റ​ത്താ​യ​ത്. ടോ​ക്യോ ഒ​ളി​മ്പി​ക്‌​സി​നു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പട്ടിക തീരുമാനമായി. 


വാർത്തകൾ

Sign up for Newsletter



top