25
June 2021 - 3:49 am IST

Download Our Mobile App

Flash News
Archives

Cricket

Xavier Doherty, Australia Cricketer, Carpenter

മു​ന്‍ ഓ​സീ​സ് താ​രം ഇ​പ്പോ​ള്‍ ആ​ശാ​രി​പ്പ​ണി​യി​ല്‍; ദൊ​ഹേ​ര്‍ത്തി ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ന്നു

Published:01 June 2021

ക്രി​ക്ക​റ്റ് ക​രി​യ​ര്‍ അ​വ​സാ​നി​ച്ച​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ​തി​നെ തു​ട​ര്‍ന്നു ആ​ശാ​രി​പ്പ​ണി​യെ​ടു​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ മു​ന്‍ ലോ​ക​ക​പ്പ് താ​രം സാ​വി​യേ​ര്‍ ദൊ​ഹേ​ര്‍ത്തി. അ​ടു​ത്തി​ടെ ശ്രീ​ല​ങ്ക​യു​ടെ മു​ന്‍ ക്രി​ക്ക​റ്റ​ര്‍ ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നി​രു​ന്നു

സി​ഡ്‌​നി: ഒ​രു​കാ​ല​ത്ത് ക്രി​ക്ക​റ്റ് എ​ന്ന സ​മ്പ​ന്ന ഗെ​യിം ന​ല്‍കി​യ സൗ​ഭാ​ഗ്യ​ത്തി​ല്‍ ക​ഴി​ഞ്ഞ​യാ​ള്‍ക്ക് ഇ​പ്പോ​ള്‍ ആ​ശാ​രി​പ്പ​ണി.  ക്രി​ക്ക​റ്റ് ക​രി​യ​ര്‍ അ​വ​സാ​നി​ച്ച​തോ​ടെ ജീ​വി​തം വ​ഴി​മു​ട്ടി​യ​തി​നെ തു​ട​ര്‍ന്നു ആ​ശാ​രി​പ്പ​ണി​യെ​ടു​ക്കു​ക​യാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ മു​ന്‍ ലോ​ക​ക​പ്പ് താ​രം സാ​വി​യേ​ര്‍ ദൊ​ഹേ​ര്‍ത്തി. അ​ടു​ത്തി​ടെ ശ്രീ​ല​ങ്ക​യു​ടെ മു​ന്‍ ക്രി​ക്ക​റ്റ​ര്‍ ബ​സ് ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണെ​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ദൊ​ഹേ​ര്‍ത്തി​യു​ടെ​യും നി​ല​നി​ല്‍പ്പി​നു വേ​ണ്ടി​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ ലോ​ക​മ​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​ത്തി​ലേ​റ​യാ​യി നാ​ട്ടി​ല്‍ ആ​ശാ​രി​പ്പ​ണി ചെ​യ്യു​ക​യാ​ണ് ദൊ​ഹേ​ര്‍ത്തി. ഇ​ടം​കൈ​യ​ന്‍ സ്പി​ന്ന​ര്‍ കൂ​ടി​യാ​യ അ​ദ്ദേ​ഹം 2015ല്‍ ​മൈ​ക്ക​ല്‍ ക്ലാ​ര്‍ക്കി​നു കീ​ഴി​ല്‍ ഓ​സീ​സ് ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ ജേ​താ​ക്ക​ളാ​യ​പ്പോ​ള്‍ ടീ​മി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു.

2001-02 സീ​സ​ണി​ലാ​യി​രു​ന്നു താ​രം ലി​സ്റ്റ് എ, ​ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ല്‍ അ​ര​ങ്ങേ​റി​യ​ത്. 17 വ​ര്‍ഷ​ത്തി​ലേ​റെ നീ​ണ്ട ക​രി​യ​ര്‍ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് ദൊ​ഹേ​ര്‍ത്തി​ക്കു ഉ​പ​ജീ​വ​ന​ത്തി​നു വേ​ണ്ടി പു​തി​യ സാ​ധ്യ​ത​ക​ള്‍ തേ​ടേ​ണ്ടി​വ​ന്ന​ത്. ആ​ശാ​രി​പ്പ​ണി​യി​ല്‍ ഇ​പ്പോ​ള്‍ ഞാ​ന്‍ ഒ​രു പു​തി​യ ആ​ള​ല്ല. കെ​ട്ടി​ട നി​ര്‍മാ​ണ സൈ​റ്റു​ക​ളി​ലെ എ​ന്‍റെ ദി​വ​സ​മാ​ണി​ത്. ഞാ​ന്‍ ഇ​തു ശ​രി​ക്കും ആ​സ്വ​ദി​ക്കു​ന്നു. പു​തി​യ പ​ല കാ​ര്യ​ങ്ങ​ളും പ​ഠി​ക്കു​ക​യാ​ണ്. ക്രി​ക്ക​റ്റി​ല്‍ നി​ന്നും തീ​ര്‍ത്തും വ്യ​ത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഇ​വ​യെ​ന്നും ഓ​സ്ട്രേ​ലി​യ​ന്‍ ക്രി​ക്ക​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (എ​സി​എ) പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ല്‍ 38 കാ​ര​നാ​യ ദൊ​ഹേ​ര്‍ത്തി പ​റ​യു​ന്നു. 2015ലെ ​ലോ​ക​ക​പ്പി​ല്‍ ഒ​രേ​യൊ​രു മ​ല്‍സ​ര​ത്തി​ല്‍ മാ​ത്ര​മേ ദൊ​ഹേ​ര്‍ത്തി പ്ലെ​യി​ങ് ഇ​ല​വ​നി​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​തി​ല്‍ ഏ​ഴോ​വ​ര്‍ ബൗ​ള്‍ ചെ​യ്ത അ​ദ്ദേ​ഹം 60 റ​ണ്‍സ് വി​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും ല​ഭി​ച്ചി​ല്ല. പ​ല ജോ​ലി​ക​ള്‍ക്കും പോ​യി ക്രി​ക്ക​റ്റ് അ​വ​സാ​നി​ച്ച​പ്പോ​ള്‍ ഇ​നി​യെ​ന്താ​ണ് ചെ​യ്യേ​ണ്ട​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നു. അ​ടു​ത്ത ഒ​രു വ​ര്‍ഷം എ​നി​ക്കു ല​ഭി​ച്ച അ​വ​സ​ര​ങ്ങ​ളെ​ല്ലാം വി​നി​യോ​ഗി​ച്ചു. ഓ​ഫീ​സ് ജോ​ലി, ക്രി​ക്ക​റ്റ് ജോ​ലി, ചി​ത്ര​കാ​ര​ന്‍ തു​ട​ങ്ങി പ​ല​തും ഈ ​കാ​ല​യ​ള​വി​ല്‍ ഞാ​ന്‍ ചെ​യ്തു. ഒ​ടു​വി​ലാ​ണ് ഞാ​ന്‍ ആ​ശാ​രി​പ്പ​ണി​യി​ലെ​ത്തി​യ​ത്. എ​സി​എ ന​ല്‍കി​യ പി​ന്തു​ണ അ​വി​ശ്വ​സ​നീ​യ​മാ​യി​രു​ന്നു. ക്രി​ക്ക​റ്റ് ക​ഴി​ഞ്ഞ് എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ പ​ത​റി​യ എ​ന്നെ അ​വ​ര്‍ ഒ​രു​പാ​ട് സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​മ​ന്നും ദൊ​ഹേ​ര്‍ത്തി വെ​ളി​പ്പെ​ടു​ത്തി.

ദൊ​ഹേ​ര്‍ത്തി​യു​ടെ ക​രി​യ​ര്‍ ഓ​സ്ട്രേ​ലി​യ​ക്കു വേ​ണ്ടി നാ​ലു ടെ​സ്റ്റു​ക​ളും 60 ഏ​ക​ദി​ന​ങ്ങ​ളു​മാ​ണ് ദൊ​ഹേ​ര്‍ത്തി ക​ളി​ച്ചി​ട്ടു​ള്ള​ത്. ഇ​വ​യി​ല്‍ നി​ന്നാ​യി 55 വി​ക്ക​റ്റു​ക​ളും താ​രം വീ​ഴ്ത്തി. 2020ല്‍ ​ഇ​ന്ത്യ​യി​ല്‍ ന​ട​ന്ന റോ​ഡ് സേ​ഫ്റ്റി ലോ​ക സീ​രീ​സി​ല്‍ ഓ​സ്ട്രേ​ലി​യ ലെ​ജ​ന്‍റ്സ് ടീ​മി​ന​നു വേ​ണ്ടി ദൊ​ഹേ​ര്‍ത്തി ചി​ല മ​ല്‍സ​ര​ങ്ങ​ളി​ല്‍ ക​ളി​ച്ചി​രു​ന്നു. ക്രി​ക്ക​റ്റ് ക​രി​യ​റെ​ടു​ത്താ​ല്‍ 71 ഫ​സ്റ്റ് ക്ലാ​സ്, 176 ലി​സ്റ്റ് എ, 74 ​ടി20 മ​ല്‍സ​ര​ങ്ങ​ളി​ലും ഓ​സീ​സ് താ​രം ക​ളി​ച്ചു. ഇ​വ​യി​ല്‍ നി​ന്നാ​കെ 415 വി​ക്ക​റ്റു​ക​ളും ദൊ​ഹേ​ര്‍ത്തി വീ​ഴ്ത്തി. 2015ലാ​യി​രു​ന്നു താ​രം അ​വ​സാ​ന​മാ​യി ദേ​ശീ​യ ടീ​മി​നു വേ​ണ്ടി ക​ളി​ച്ച​ത്.


വാർത്തകൾ

Sign up for Newsletter



top