25
June 2021 - 4:03 am IST

Download Our Mobile App

Flash News
Archives

Cricket

IPL 2021, Covid 19, Rajiv Shukla

ആ​രു വ​ന്നി​ല്ലേ​ലും ഐ​പി​എ​ല്‍ ന​ട​ക്കും: രാ​ജീ​വ് ശു​ക്ല

Published:01 June 2021

ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ തീ​ര്‍ച്ച​യാ​യും ര​ണ്ടാം​ഘ​ട്ട മ​ല്‍സ​ര​ങ്ങ​ളി​ലു​ണ്ടാ​വും. വി​ദേ​ശ താ​ര​ങ്ങ​ളും ക​ളി​ക്കും, കു​റ​ച്ചു വി​ദേ​ശ താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​യി​രി​ക്കും വി​ട്ടു​നി​ല്‍ക്കു​ക. 

ദുബാ​യ്: ഐ​പി​എ​ല്ലി​ന്‍റെ ര​ണ്ടാം ഘ​ട്ട മ​ല്‍സ​ര​ങ്ങ​ള്‍ യു​എ​ഇ​യി​ല്‍ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ബി​സി​സി​ഐ ഇ​തി​ന്‍റെ മ​റ്റു ത​യ്യാ​റെ​ടു​പ്പു​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ബി​സി​സി​ഐ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ശു​ക്ല ഇ​തി​ന​കം യു​എ​ഇ​യി​ല്‍ എ​ത്തി​ക്ക​ഴി​ഞ്ഞു. പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി, സെ​ക്ര​ട്ട​റി ജ​യ് ഷാ, ​ഐ​പി​എ​ല്‍ ചെ​യ​ര്‍മാ​ന്‍ ബ്രി​ജേ​ഷ് പ​ട്ടേ​ല്‍ എ​ന്നി​വ​രും വൈ​കാ​തെ ഇ​വി​ടെ​യെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍. വി​ദേ​ശ താ​ര​ങ്ങ​ളി​ല്‍ പ​ല​രും പി​ന്‍മാ​റി​യാ​ലും അ​തു ടൂ​ര്‍ണ​മെ​ന്‍റ് നി​ര്‍ത്തി​വ​യ്ക്കാ​ന്‍ ഇ​ട​യാ​ക്കി​ല്ലെ​ന്നു രാ​ജീ​വ് ശു​ക്ല വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ തീ​ര്‍ച്ച​യാ​യും ര​ണ്ടാം​ഘ​ട്ട മ​ല്‍സ​ര​ങ്ങ​ളി​ലു​ണ്ടാ​വും. വി​ദേ​ശ താ​ര​ങ്ങ​ളും ക​ളി​ക്കും, കു​റ​ച്ചു വി​ദേ​ശ താ​ര​ങ്ങ​ള്‍ മാ​ത്ര​മാ​യി​രി​ക്കും വി​ട്ടു​നി​ല്‍ക്കു​ക. 

എ​ന്തു ത​ന്നെ സം​ഭ​വി​ച്ചാ​ലും ടൂ​ര്‍ണ​മെ​ന്‍റ് പൂ​ര്‍ത്തീ​ക​രി​ക്കു​ക​യെ​ന്ന​താ​ണ് ഞ​ങ്ങ​ള്‍ക്കു പ്ര​ധാ​നം. പി​ന്‍മാ​റു​ന്ന ക​ളി​ക്കാ​ര്‍ക്കു പ​ക​രം ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്കു മ​റ്റു താ​ര​ങ്ങ​ളെ കൊ​ണ്ടു​വ​രേ​ണ്ടി വ​രും. ല​ഭ്യ​മാ​വു​ന്ന ക​ളി​ക്കാ​രെ വ​ച്ച് ടൂ​ര്‍ണ​മെ​ന്‍റ് മു​ന്നോ​ട്ട് കൊ​ണ്ടു പോ​വു​ക​യെ​ന്ന​താ​ണ് ത​ങ്ങ​ളു​ടെ പോ​ളി​സി​യെ​ന്നും ശു​ക്ല അ​റി​യി​ച്ചു.മേ​യ് നാ​ലി​നാ​യി​രു​ന്നു ഇ​ന്ത്യ​യി​ല്‍ ന​ട​ന്നു കൊ​ണ്ടി​രു​ന്ന ടൂ​ര്‍ണ​മെ​ന്‍റ് നി​ര്‍ത്തി​വ​യ്ക്കു​ന്ന​ത്. 29 മ​ല്‍സ​ര​ങ്ങ​ള്‍ മാ​ത്ര​മേ പൂ​ര്‍ത്തി​യാ​യി​ട്ടു​ള്ളൂ. 

ഇ​നി 31 മ​ല്‍സ​ര​ങ്ങ​ള്‍ സീ​സ​ണി​ല്‍ ബാ​ക്കി​യു​ണ്ട്. ഇ​വ​യാ​യി​രി​ക്കും യു​എ​ഇ​യി​ല്‍ ന​ട​ത്തു​ന്ന​ത്. എ​മി​റേ​റ്റ് ക്രി​ക്ക​റ്റ് ബോ​ര്‍ഡു​മാ​യും (ഇ​സി​ബി) മ​റ്റു അ​തോ​റി​റ്റി​ക​ളു​മാ​യും വൈ​കാ​തെ ച​ര്‍ച്ച ന​ട​ത്തു​മെ​ന്നും അ​തി​നു ശേ​ഷ​മാ​യി​രി​ക്കും ര​ണ്ടാം ഘ​ട്ട മ​ല്‍സ​ര​ങ്ങ​ളു​ടെ ഫി​ക്സ്ച​ര്‍ പ്ര​ഖ്യാ​പി​ക്കു​ക​യെ​ന്നും ശു​ക്ല അ​റി​യി​ച്ചു.  കാ​ണി​ക​ളെ സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ക്കാ​നാ​വു​മോ​യെ​ന്ന​യാ​ണ് ഒ​രേ​യൊ​രു പ്ര​ശ്നം. ഇ​തേ​ക്കു​റി​ച്ച് ഞ​ങ്ങ​ള്‍ അ​ധി​കൃ​ത​രു​മാ​യി ച​ര്‍ച്ച ചെ​യ്യും. യു​എ​ഇ അ​ധി​കൃ​ത​ര്‍ എ​ന്തു തീ​രു​മാ​നി​ച്ചാ​ലും അ​തി​നെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യും. നി​ശ്ചി​ത ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്ന് അ​വ​ര്‍ തീ​രു​മാ​നി​ച്ചാ​ല്‍ ഞ​ങ്ങ​ള്‍ക്കു കു​ഴ​പ്പ​മി​ല്ല. ഇ​നി കാ​ണി​ക​ളെ തീ​രെ പ്ര​വേ​ശി​പ്പി​ക്കേ​ണ്ടെ​ന്നു അ​വ​ര്‍ തീ​രു​മാ​ന​മെ​ടു​ത്താ​ലും ഞ​ങ്ങ​ള്‍ക്കു കു​ഴ​പ്പ​മി​ല്ലെ​ന്നും ശു​ക്ല പ​റ​ഞ്ഞു. ര​ണ്ടാം​ഘ​ട്ട മ​ല്‍സ​ര​ങ്ങ​ളി​ലെ വി​ദേ​ശ താ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഞ​ങ്ങ​ള്‍ ച​ര്‍ച്ച ചെ​യ്തി​രു​ന്നു. 

ഞ​ങ്ങ​ളു​ടെ പ്ര​ധാ​ന ദൗ​ത്യം ഈ ​സീ​സ​ണി​ലെ ഐ​പി​എ​ല്‍ പൂ​ര്‍ത്തി​യാ​ക്കു​ക​യെ​ന്ന​താ​ണ്. പാ​തി​വ​ഴി​യി​ല്‍ വ​ച്ച് ഉ​പേ​ക്ഷി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.  ര​ണ്ടാം ഘ​ട്ട മ​ല്‍സ​ര​ങ്ങ​ള്‍ യു​എ​ഇ​യി​ലേ​ക്കു മാ​റ്റി​യ​തി​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ള്‍ ഹാ​പ്പി​യാ​ണ്. ആ​ദ്യ ദി​നം മു​ത​ല്‍ അ​വ​ര്‍ വേ​ദി​യാ​യി യു​എ​ഇ​യെ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്. നേ​ര​ത്തേ ഇം​ഗ്ല​ണ്ടി​ല്‍ ശേ​ഷി​ച്ച ഐ​പി​എ​ല്‍ മ​ല്‍സ​ര​ങ്ങ​ള്‍ ന​ട​ന്നേ​ക്കു​മെ​ന്ന ത​ര​ത്തി​ല്‍ റി​പ്പോ​ര്‍ട്ടു​ക​ള്‍ ക​ണ്ടി​രു​ന്നു. 

പ​ക്ഷെ അ​വി​ടെ കാ​ലാ​വ​സ്ഥ വി​ല്ല​നാ​ണ്. ഒ​രു​പാ​ട് മ​ഴ പെ​യ്യു​ന്ന സ്ഥ​ല​മാ​ണ് ഇം​ഗ്ല​ണ്ട്. 20 ദി​വ​സം കൊ​ണ്ട് ര​ണ്ടാം​ഘ​ട്ട മ​ല്‍സ​ര​ങ്ങ​ള്‍ തീ​ര്‍ക്കാ​നാ​യി​രി​ക്കും ശ്ര​മം. സ​പ്തം​ബ​ര്‍ 19ന് ​ആ​രം​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഒ​ക്ടോ​ബ​ര്‍ 10ന് ​അ​വ​സാ​നി​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നും ശു​ക്ല കൂ​ട്ടി​ച്ചേ​ര്‍ത്തു.

ഐ​പി​എ​ല്ലി​ല്‍ കാ​ണി​ക​ള്‍

യു​എ​ഇ​യി​ല്‍ ന​ട​ക്കു​ന്ന ഐ​പി​എ​ലി​ന്‍റെ ബാ​ക്കി മ​ത്സ​ര​ങ്ങ​ള്‍ക്ക് കാ​ണി​ക​ളെ അ​നു​വ​ദി​ച്ചേ​ക്കു​മെ​ന്ന് സൂ​ച​ന. ക​ളി കാ​ണാ​നെ​ത്തു​ന്ന കാ​ണി​ക​ള്‍ വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍കാം എ​ന്ന യു​എ​ഇ സ​ര്‍ക്കാ​രി​ന്‍റെ ന​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഐ​പി​എ​ലി​ന് കാ​ണി​ക​ളെ അ​നു​വ​ദി​ക്കാം എ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ബി​സി​സി​ഐ എ​ന്നാ​ണ് അ​റി​യു​ന്ന​ത്. യു​എ​ഇ​യി​ല്‍ ബ​ഹു​ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും വാ​ക്‌​സി​നേ​ഷ​ന്‍ എ​ടു​ത്തി​ട്ടു​ണ്ടെ​ന്ന​തി​നാ​ല്‍ ത​ന്നെ കാ​ണി​ക​ളെ മ​ത്സ​ര​ങ്ങ​ള്‍ക്ക് അ​നു​വ​ദി​ക്കു​വാ​നു​ള്ള സാ​ധ്യ​ത ഏ​റെ​ക്കൂ​ടു​ത​ലാ​ണ്.

31 മ​ത്സ​ര​ങ്ങ​ളാ​ണ് ഇ​നി ഐ​പി​എ​ലി​ല്‍ ന​ട​ക്കാ​നു​ള്ള​ത്. സ്റ്റേ​ഡി​യ​ത്തി​ന്‍റെ പ​കു​തി ശേ​ഷി​യി​ല്‍ വാ​ക്‌​സി​നേ​റ്റ് ചെ​യ്ത ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്കാ​മെ​ന്നാ​ണ് യു​എ​ഇ ബോ​ര്‍ഡി​ലെ ഒ​രു ഒ​ഫീ​ഷ്യ​ല്‍ പ​റ​ഞ്ഞ​ത്. ഇ​പ്പോ​ള്‍ ബി​സി​സി​ഐ ഭാ​ര​വാ​ഹി​ക​ളാ​യ സൌ​ര​വ് ഗാം​ഗു​ലി, ജ​യ് ഷാ, ​അ​രു​ണ്‍ ധ​മാ​ല്‍, രാ​ജീ​വ് ശു​ക്‌​സ, ജ​യേ​ഷ് ജോ​ര്‍ജ്ജ് എ​ന്നി​വ​ര്‍ യു​എ​ഇ​യി​ല്‍ ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​വാ​ന്‍ എ​ത്തി​യി​ട്ടു​ണ്ട്.ചാ​ര്‍ട്ടേ​ര്‍ഡ് ഫ്‌​ലൈ​റ്റി​ല്‍ എ​ത്തു​ന്ന ബി​സി​സി​ഐ ഡെ​ല​ഗേ​ഷ​ന് പ്ര​ത്യേ​ക ഇ​ള​വു​ക​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ന​ല്‍കി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ന​സ്സി​ലാ​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​ര്‍ 19 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 10 വ​രെ ഐ​പി​എ​ല്‍ എ​ത്ത​ര​ത്തി​ല്‍ ന​ട​ത്താ​മെ​ന്ന​തി​നെ​ക്കു​റി​ച്ചും മ​റ്റും സം​സാ​രി​ക്കു​വാ​ന്‍ ആ​യാ​ണ് ബി​സി​സി​ഐ അം​ഗ​ങ്ങ​ള്‍ യു​എ​ഇ​യി​ലേ​ക്ക് എ​ത്തി​യി​രി​ക്കു​ന്ന​ത്.

‘ഓ​സീ​സ് താ​ര​ങ്ങ​ളു​ണ്ടാ​കു​മോ എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ല’

 സെ​പ്റ്റം​ബ​ര്‍  ഒ​ക്ടോ​ബ​ര്‍ ജാ​ല​ക​ത്തി​ല്‍ ഐ​പി​എ​ലി​ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ദ്ധ്യം ഉ​ണ്ടാ​കു​മോ ഇ​ല്ല​യോ എ​ന്ന​തി​പ്പോ​ള്‍ പ​റ​യാ​നാ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ് ക്രി​ക്ക​റ്റ് ഓ​സ്‌​ട്രേ​ലി​യ സി​ഇ​ഒ നി​ക്ക് ഹോ​ക്ക്‌​ലി. ഓ​സ്‌​ട്രേ​ലി​യ​ന്‍ ബോ​ര്‍ഡ് ഇ​തി​പ്പോ​ള്‍ ച​ര്‍ച്ച​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ലെ​ന്നും അ​തി​ന് ശേ​ഷം മാ​ത്ര​മേ വി​ഷ​യ​ത്തി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​കൂ എ​ന്നും ഹോ​ക്ക്‌​ലി പ​റ​ഞ്ഞു.

പാ​റ്റ് ക​മ്മി​ന്‍സ് താ​ന്‍ ഐ​പി​എ​ലി​ന് ഉ​ണ്ടാ​കി​ല്ല എ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​ത് പോ​ലെ ത​ന്നെ ഇം​ഗ്ല​ണ്ട് താ​ര​ങ്ങ​ളെ ദേ​ശീ​യ ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് ഐ​പി​എ​ല്‍ യു​എ​ഇ പാ​ദം ക​ളി​ക്കു​വാ​ന്‍ വി​ടി​ല്ലെ​ന്നും ബോ​ര്‍ഡ് അ​റി​യി​ച്ചി​ട്ടു​ണ്ട്.  ഐ​പി​എ​ല്‍ ക​ളി​ച്ച ഓ​സ്‌​ട്രേ​ലി​യ​ന്‍ താ​ര​ങ്ങ​ളു​ടെ ക്വാ​റ​ന്‍റീ​ന്‍ ഇ​പ്പോ​ള്‍ അ​വ​സാ​നി​ച്ച​തേ​യു​ള്ളു​വെ​ന്നും ഇ​പ്പോ​ള്‍ അ​വ​ര്‍ കൂ​ടും​ബ​ത്തോ​ടൊ​പ്പം ഒ​ന്നി​ക്കു​വാ​നും വി​ന്‍ഡീ​സ് ടൂ​റി​നെ​ക്കു​റി​ച്ചും ചി​ന്തി​ക്ക​ട്ടേ​യെ​ന്ന് പ​റ​ഞ്ഞ് ഹോ​ക്ക്‌​ലി യ​ഥാ​സ​മ​യ​ത്ത് ഐ​പി​എ​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച​ഉ​ള്ള ച​ര്‍ച്ച താ​ര​ങ്ങ​ളും ബോ​ര്‍ഡും ചേ​ര്‍ന്ന് എ​ടു​ക്കു​മെ​ന്നും പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top