25
June 2021 - 2:34 am IST

Download Our Mobile App

Flash News
Archives

Cricket

virat

മുട്ട കഴിക്കുന്ന വെജിറ്റേറിയനോ; ട്രോളുകൾക്ക് മറുപടിയുമായി വിരാട് കോഹ്‌ലി

Published:01 June 2021

സസ്യാഹാരിയാണെന്നു ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. വെജിറ്റേറിയനായി തുടരാന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്.

വെജിറ്റേറിയനായിട്ടും ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താറുണ്ടെന്ന വെളിപ്പെടുത്തലിനു പിന്നാലെ തനിക്കെതിരെ ഉയര്‍ന്ന ട്രോളുകള്‍ക്ക് മറുപടിയുമായി വിരാട് കോഹ്‌ലി. ട്വിറ്ററിലൂടെയാണ് തന്നെ കളിയാക്കിയവര്‍ക്കു താരം മറുപടി നല്‍കിയിരിക്കുന്നത്. സസ്യാഹാരിയാണെന്നു ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. വെജിറ്റേറിയനായി തുടരാന്‍ എല്ലായ്പ്പോഴും ശ്രമിക്കാറുണ്ട്. ഒരു ദീര്‍ഘനിശ്വാസമെടുത്ത് നിങ്ങളുടെ വെജിറ്റബിള്‍സ് കഴിക്കുക (നിങ്ങള്‍ക്കു വേണമെങ്കില്‍)- എന്നാണ് ചിരിക്കുന്ന ഇമോജിയോടു കൂടി കോഹ്‌ലി ട്വീറ്റ് ചെയ്തത്.

നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കവെയായിരുന്നു കോഹ്‌ലി തന്‍റെ ഭക്ഷണക്രമത്തെ കുറിച്ച് തുറന്നു പറഞ്ഞത്. ഒരുപാട് പച്ചക്കറികള്‍, കുറച്ച് മുട്ടകള്‍, രണ്ടു കപ്പ് കോഫി, ചോറ്, ക്വിന്‍വ, ഒരുപാട് ചീര, ദോശയും ഇഷ്ടമാണ്.

എല്ലാം നിയന്ത്രിത അളവില്‍ മാത്രം കഴിക്കും എന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. എന്നാല്‍ മുമ്പ് വെജിറ്റേറിയനാണെന്നു പറഞ്ഞിട്ടും താരം മുട്ട കഴിക്കുന്നുവോ എന്നായിരുന്നു പലരുടെയും സംശയം. ഇതാണ് പിന്നീട് ട്രോളുകള്‍ക്കു വഴിവെച്ചത്. മുട്ട കഴിക്കുന്ന വെജിറ്റേറിയന്‍ എന്നായിരുന്നു ട്രോളന്മാരുടെ പരിഹാസം.

 


വാർത്തകൾ

Sign up for Newsletter



top