25
June 2021 - 3:56 am IST

Download Our Mobile App

Flash News
Archives

Crime

ravi

അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി

Published:02 June 2021

ഇവിടെ നിന്ന് രാത്രിയോടെ വിമാനമാർഗം കൊച്ചിയിലെത്തിക്കും.കൊച്ചി ബ്യൂട്ടി പാർലർ വേദി വെയ്പ്പ് കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

ബാംഗ്ലൂർ: അധോലോക കുറ്റവാളി രവി പൂജാരിയെ കൊച്ചി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങി. ബുധനാഴ്ച്ച വൈകുന്നേരത്തോടെ ബാംഗ്ലൂർ പരപ്പന അഗ്രഹാര ജയിലിൽ എത്തിയാണ് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൻ  സുരക്ഷ സന്നാഹത്തോടെ ബാംഗ്ലൂർ വിമാനത്താവളത്തിൽ എത്തിച്ചു. ഇവിടെ നിന്ന് രാത്രിയോടെ വിമാനമാർഗം കൊച്ചിയിലെത്തിക്കും.കൊച്ചി ബ്യൂട്ടി പാർലർ വേദി വെയ്പ്പ് കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യലിനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്.

ജൂൺ എട്ട് വരെയാണ് കോടതി അനുവദിച്ചിരിക്കുന്ന കസ്റ്റഡി കാലാവധി. കേസിൽ മൂന്നാം പ്രതിയാണ് രവി പൂജാരി. മുൻപ് മാർച്ചിലെ രവി പൂജാരിയെ കൊച്ചിയിലെത്തിക്കാൻ ശ്രമം നടന്നിരുന്നു. എന്നാൽ മുംബൈ പൊലീസ്  നേരത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നതിനാൽ അത് സാധിച്ചില്ല.


വാർത്തകൾ

Sign up for Newsletter



top