25
June 2021 - 3:47 am IST

Download Our Mobile App

Flash News
Archives

Analysis

Broiler chicken

ഇ​റ​ച്ചി​ക്കോ​ഴി വ്യാ​പാ​രം നി​ല​യ്ക്കു​ന്നു

Published:05 June 2021

വി​ൽ​പ്പ​ന നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞു. വി​ല​യും താ​ഴ്ന്ന നി​ല​യി​ലാ​ണ്. മ​ഴ​യും കോ​ഴി​ത്തീ​റ്റ ക്ഷാ​മ​വും തീ​റ്റ​യു​ടെ വി​ല വ​ർ​ധ​ന​യും കോ​ഴി ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ച്ചു.

കൊ​ച്ചി: കൊ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ർ​ശ​ന ന​ട​പ​ടി​ക​ളും ഇ​റ​ച്ചി​ക്കോ​ഴി വി​ൽ​പ്പ​ന​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ വി​ൽ​പ്പ​ന നാ​ലി​ലൊ​ന്നാ​യി കു​റ​ഞ്ഞു. വി​ല​യും താ​ഴ്ന്ന നി​ല​യി​ലാ​ണ്. മ​ഴ​യും കോ​ഴി​ത്തീ​റ്റ ക്ഷാ​മ​വും തീ​റ്റ​യു​ടെ വി​ല വ​ർ​ധ​ന​യും കോ​ഴി ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ച്ചു. 

ശ​രാ​ശ​രി 55,000 കി​ലോ​ഗ്രാം കോ​ഴി​യി​റ​ച്ചി​യാ​ണ് ഒ​രു ജി​ല്ല​യി​ൽ വി​റ്റി​രു​ന്ന​ത്. ഇ​ത് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ 90,000 മു​ത​ൽ ഒ​രു ല​ക്ഷം വ​രെ​യാ​യി​രു​ന്നു. ഇ​ത് പ്ര​തി​ദി​നം 15,000 കി​ലോ​യി​ൽ താ​ഴെ​യാ​യി. ഹോ​ട്ട​ലു​ക​ൾ കാ​ര്യ​മാ​യി തു​റ​ക്കാ​ത്ത​താ​ണ് വി​ൽ​പ്പ​ന താ​ഴാ​നി​ട​യാ​ക്കി​യ​ത്. വി​ല 100 രൂ​പ​യ്ക്ക് താ​ഴെ​യാ​യി​ട്ട് ഏ​താ​നും നാ​ളാ​യി. ഇ​പ്പോ​ൾ 90നും 95 ​രൂ​പ​യ്ക്കും ഇ​ട​യി​ലാ​ണ് ചെ​റു​കി​ട വി​ൽ​പ്പ​ന. 80-85 രൂ​പ​യ്ക്കാ​ണ് മൊ​ത്ത​വി​ൽ​പ്പ​ന. ചെ​റു​കി​ട വി​ൽ​പ്പ​ന 63 രൂ​പ വ​രെ​യെ​ത്തി​യി​രു​ന്നു. കോ​ഴി വ​ര​വ് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​ല അ​ൽ​പ്പം കൂ​ടി​യ​ത് അ​ത് ര​ണ്ട് ദി​വ​സ​മാ​യി കു​റ​യു​ക​യാ​ണ്. ഉ​ത്പാ​ദ​ന​ച്ചെ​ല​വ് 100 രൂ​പ വ​രെ​യാ​കു​മെ​ന്നും വി​ല​യി​ടി​വ് ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​യെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു. 22 രൂ​പ​യാ​യി​രു​ന്ന കോ​ഴി കു​ഞ്ഞി​ന്‍റെ വി​ല ഉ​യ​ർ​ന്ന് 35 മു​ത​ൽ 45 രൂ​പ​വ​രെ​യാ​യി. ഇ​തോ​ടെ ഉ​ത്പാ​ദ​ന​ച്ചെ​ല​വ് 75ൽ ​നി​ന്ന് 100 ആ​യി ഉ​യ​ർ​ന്നു. ഒ​രു കോ​ഴി​ക്ക് ക​ർ​ഷ​ക​ന് കി​ട്ടു​ന്ന​ത് 68 മു​ത​ൽ 78 രൂ​പ വ​രെ. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ലോ​ഡു​ക​ളും കു​റ​ഞ്ഞു.

കോ​ഴി​ത്തീ​റ്റ​യു​ടെ വി​ല വ​ർ​ധ​ന​യും ഇ​തി​നൊ​പ്പം തി​രി​ച്ച​ടി​യാ​യി. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ക്ഷാ​മ​മാ​ണ് തീ​റ്റ​യു​ടെ വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​ധാ​ന​മാ​യും കോ​ഴി​ത്തീ​റ്റ എ​ത്തു​ന്ന​ത്. ലോ​ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ലോ​ഡ് എ​ത്തി​ക്കു​ന്ന​തി​ൽ പ്ര​യാ​സം നേ​രി​ട്ട​തും വി​ല വ​ർ​ധ​ന​യ്ക്ക് കാ​ര​ണ​മാ​യി. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ നെ​ൽ, ക്ഷീ​ര​മേ​ഖ​ല​യു​ടെ മാ​തൃ​ക​യി​ൽ  ഇ​റ​ച്ചി​ക്കോ​ഴി​ക്ക് താ​ങ്ങു​വി​ല പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ഓ​ൾ കേ​ര​ള പൗ​ൾ​ട്രി ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​കെ. ന​സീ​ർ പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top