25
June 2021 - 2:12 am IST

Download Our Mobile App

Flash News
Archives

Trends

rajisha-vijayan

സെറ്റും മുണ്ടുമുടുത്ത് പഴയകാലത്തെ ഓർമിപ്പിച്ച് രജിഷ വിജയൻ; ചിത്രങ്ങൾ

Published:06 June 2021

സോഷ്യൽ മീഡിയയിൽ സജീവമായ രജിഷ തന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് രജിഷയുടെ പുതിയ ചിത്രങ്ങളാണ്.

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടിയ താരമാണ് രജിഷ വിജയൻ. തുടർന്ന് താരത്തിന്‍റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ രജിഷ തന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോൾ വൈറലാവുന്നത് രജിഷയുടെ പുതിയ ചിത്രങ്ങളാണ്.

സെറ്റും മുണ്ടും ധരിച്ച് നാടൻ ലുക്കിലാണ് രജിഷ എത്തിയിരിക്കുന്നത്. ചുവന്ന കരയുള്ള സെറ്റുസാരിയുടുത്ത് തലയിൽ മുല്ലപ്പൂ ചൂടി സ്വർണാഭാരണങ്ങൾ ധരിച്ചു നിൽക്കുന്നതാണ് ചിത്രങ്ങൾ.

അമ്മയുടേയും അമ്മൂമ്മയുടേയും പഴയ ചിത്രങ്ങൾ കാണുമ്പോൾ അവരുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചിരുന്നു എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിധിൻ നാരായണനാണ് ചിത്രം പകർത്തിയത്. ഫെമി ആന്‍റണിയുടേതാണ് മേക്കപ്പ്. 


വാർത്തകൾ

Sign up for Newsletter



top