25
June 2021 - 2:00 am IST

Download Our Mobile App

Flash News
Archives

Bollywood

sunny

തെരുവുകളിൽ താമസിക്കുന്നവർക്ക് ഭക്ഷണം നൽകി സണ്ണി ലിയോൺ

Published:07 June 2021

സണ്ണിയോടൊപ്പം ഭർത്താവ് ഡാനിയല്‍ വെബ്ബറും ഉണ്ടായിരുന്നു. വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല.

മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കി ബോളിവുഡ് താരം സണ്ണി ലിയോൺ. സണ്ണിയോടൊപ്പം ഭർത്താവ് ഡാനിയല്‍ വെബ്ബറും ഉണ്ടായിരുന്നു. വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും എന്ന് സണ്ണി ലിയോൺ പറയുന്നു.

ദാല്‍, കിച്ചിടി, ചോറ് എന്നതിനൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗവും താരം ഭക്ഷണ പൊതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ 10,000 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി സണ്ണി ഒരു എന്‍ജിഓയുമായി ചേർന്ന് പ്രവര്‍ത്തിച്ചിരുന്നു.

നിലവില്‍ ഷീറോ എന്ന ചിത്രത്തിന്‍റെ ചിത്രീകരണത്തിലാണ് സണ്ണി ലിയോൺ. ചിത്രത്തിന്‍റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയനാണ് നിര്‍വഹിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.


വാർത്തകൾ

Sign up for Newsletter



top