25
June 2021 - 3:59 am IST

Download Our Mobile App

Flash News
Archives

Food

black-apple

ഈ ആപ്പിൾ കഴിച്ചാൽ സാധാ ആപ്പിൾ വരെ വെറുത്തു പോകും

Published:07 June 2021

സാധാരണ കാണുന്ന ചുവന്ന ആപ്പിളുകളെ അപേക്ഷിച്ച് ഇവ രുചിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്.

ആപ്പിൾ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും. ഇപ്പോൾ കറുത്ത ആപ്പിളുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾക്ക് പിന്നാലെയാണ് സോഷ്യൽ മീഡിയ. കറുത്ത ആപ്പിളുകൾ സത്യമാണോ എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പലരും. എന്നാൽ കറുത്ത ആപ്പിൾ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങൾ യഥാർഥ്യത്തിൽ വ്യാജമല്ല. യുഎസിലെ അർക്കൻസാസിലെ ബെന്‍റൺ കൗണ്ടിയിൽ വിളയുന്ന ആപ്പിളുകൾക്ക് കറുപ്പ് നിറമാണ്.
വളരെയധികം ആരോഗ്യപ്രദമായ ഭക്ഷണമാണ് ഈ കറുത്ത ആപ്പിൾ.

നാരുകൾ ധാരാളമായി അടങ്ങിയതിനാൽ ദഹനത്തിനും കൊളസ്ട്രോളിനും ഹൃദയാരോഗ്യത്തിനും വരെ അത്യുത്തമമാണ് ഈ പഴം. വിറ്റാമിൻ സി, എ, പൊട്ടാസ്യം ഇരുമ്പ് എന്നിവയും ഈ പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. സാധാരണ കാണുന്ന ചുവന്ന ആപ്പിളുകളെ അപേക്ഷിച്ച് ഇവ രുചിയുടെ കാര്യത്തിൽ വളരെ പിന്നിലാണ്.

കാരണം കടുത്ത ചവർപ്പാണ് ഇവയ്ക്ക്. അതുകൊണ്ടുതന്നെ പറിച്ചെടുത്ത ഉടൻ ഇവ ഭക്ഷിക്കാൻ കഴിയില്ല. ഇവയുടെ ചവർപ്പ് കാരണം കറുത്ത ആപ്പിളുകൾ കൂടുതലായും പേസ്ട്രികളും മറ്റ് ഭക്ഷണ വസ്തുക്കളും ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നത്. ലോകത്താകെ 7500 ഇനങ്ങളിൽപെട്ട ആപ്പിളുകൾ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

 


വാർത്തകൾ

Sign up for Newsletter



top