25
June 2021 - 2:49 am IST

Download Our Mobile App

Flash News
Archives

Food

chicken

ചിക്കൻ നഗ്ഗെറ്റ് ലേലത്തിൽ വിറ്റത് 73 ലക്ഷത്തിന്; കാരണമിതാണ്

Published:07 June 2021

അമെരിക്കയിലെ ഉറ്റയിലെ യുവതിയാണ് 99,997 ഡോളറിന് ഇത് വാങ്ങിയത്. അതായത് ഏകദേശം 73 ലക്ഷം രൂപ. ഒരു ചിക്കന്‍ നഗ്ഗെറ്റിന്  ഇത്രയും വില കൊടുത്ത് വാങ്ങണോ എന്നാകും പലരും ചിന്തിക്കുന്നത്.

പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മക്ഡൊണാള്‍സ് ഒരു ചിക്കന്‍ നഗ്ഗെറ്റ് ലേലത്തില്‍ വിറ്റത് 73 ലക്ഷം രൂപയ്ക്ക്. കൊറിയന്‍ ബിടിഎസ് മീലുമായി സഹകരിച്ച് രൂപകല്പന ചെയ്ത നഗ്ഗെറ്റ് ആണ് ഇ- വാണിജ്യ സൈറ്റായ ഇബേയില്‍ രണ്ട് ദിവസം നടന്ന ലേലത്തിനൊടുവില്‍ വിറ്റുപോയത്. അമെരിക്കയിലെ ഉറ്റയിലെ യുവതിയാണ് 99,997 ഡോളറിന് ഇത് വാങ്ങിയത്. അതായത് ഏകദേശം 73 ലക്ഷം രൂപ. ഒരു ചിക്കന്‍ നഗ്ഗെറ്റിന്  ഇത്രയും വില കൊടുത്ത് വാങ്ങണോ എന്നാകും പലരും ചിന്തിക്കുന്നത്.

പൊതുവേ ബിടിഎസ് ഭക്ഷണപദാര്‍ഥങ്ങള്‍ക്ക് ഏറെ ആവശ്യക്കാരാണുള്ളത്. കൂടാതെ ഈ ചിക്കന്‍ നഗ്ഗെറ്റിന്‍റെ അപൂര്‍വ രൂപവും ഏറെ പേരെ ആകര്‍ഷിച്ചു. 'എമംഗ് അസ്' എന്ന ജനപ്രിയ ഗെയിമിലെ കഥാപാത്രത്തിന് സമാനമായിരുന്നു ഇതിന്‍റെ രൂപം. ഇതാണ് ഈ സ്പെഷ്യല്‍ ചിക്കന്‍ നഗ്ഗെറ്റ് ഇത്രയും രൂപയ്ക്ക് വിറ്റുപോകാന്‍ കാരണം. 

 


വാർത്തകൾ

Sign up for Newsletter



top