25
June 2021 - 2:52 am IST

Download Our Mobile App

Flash News
Archives

Wellness

nail

നഖത്തിന് ഈ വ്യത്യാസങ്ങളുണ്ടോ ? എങ്കിൽ കൊവിഡ് ആകാം; പുതിയ കണ്ടെത്തൽ

Published:08 June 2021

അപൂർവമായാണ് ഇത് കണ്ടുവരുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടാൽ കൊവിഡ് ബാധിച്ചതായി ഏറെക്കുറെ ഉറപ്പാക്കാൻ സാധിക്കും.

ലണ്ടൻ: നഖത്തിലെ നിറവ്യത്യാസവും കൊവിഡിന്‍റെ ലക്ഷണമാകാമെന്ന് പുതിയ കണ്ടെത്തൽ. വിരലിന്‍റെ അടിയിൽ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് ദൃശ്യമാകുകയാണെങ്കിൽ അത് കൊവിഡിന്‍റെ ലക്ഷണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടനിലെ ഈസ്റ്റ് ആഗ്ലിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നു. നിലവിൽ പനിയും ചുമയും ക്ഷീണവും മണം നഷ്ടപ്പെടുന്നതും സ്വാദ് നഷ്ടപ്പെടുന്നതുമാണ് പൊതുവേയുള്ള കൊവിഡ് ലക്ഷണങ്ങൾ.

ഇതിന് പുറമേ അപൂർവമായി മറ്റു ലക്ഷണങ്ങളും കാണുന്നുണ്ട്. വയറുവേദന, വയറിളക്കം തുടങ്ങിയ നിരവധി ലക്ഷണങ്ങൾ കൊവിഡിന്‍റേതാകാം എന്ന തരത്തിൽ നിരവധി പഠന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ഇതിന് പുറമേയാണ് വിരലിലുണ്ടാവുന്ന നിറവ്യത്യാസവും കൊവിഡിന്‍റെ ലക്ഷണമാകാമെന്ന കണ്ടെത്തൽ. ചില രോഗികളിൽ ഈ ലക്ഷണം കണ്ടുവരുന്നുണ്ട്. കൊവിഡുമായി ബന്ധപ്പെട്ട് നഖങ്ങളിൽ മറ്റു പ്രശ്നങ്ങൾ കണ്ടുവരാറുണ്ട്.

ഇതിന് മുൻപ് വിരലിന്‍റെ അടിയിൽ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് കണ്ടുവരുന്നതായാണ് കണ്ടെത്തൽ. രോഗം സ്ഥിരീകരിച്ചതിന് ശേഷം രണ്ടാഴ്ചക്കകം ഈ ലക്ഷണം ചിലരിൽ കണ്ടുവരുന്നതായാണ് പഠനറിപ്പോർട്ട് വ്യക്തമാക്കുന്നത്. അപൂർവമായാണ് ഇത് കണ്ടുവരുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടാൽ കൊവിഡ് ബാധിച്ചതായി ഏറെക്കുറെ ഉറപ്പാക്കാൻ സാധിക്കും.

എന്നാൽ ഇതിന്‍റെ പിന്നിലെ കാരണം വ്യക്തമല്ല. രക്ത കുഴലിന് ഉണ്ടാകുന്ന തകരാറാകാം ഇതിന് കാരണമെന്നാണ് നിഗമനം. ഇത് ശരീരത്തിന്‍റെ രോഗപ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടതാകാനും സാധ്യതയുണ്ട്. വൈറസിനെ പ്രതിരോധിക്കുന്നതിനിടെ സംഭവിക്കുന്ന രക്തം കട്ടംപിടിക്കൽ ആകാനുള്ള സാധ്യതയും കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 


വാർത്തകൾ

Sign up for Newsletter



top