25
June 2021 - 2:48 am IST

Download Our Mobile App

Flash News
Archives

Wellness

seed

ശരീരഭാരം കുറയ്ക്കാൻ ഫ്‌ളാക്‌സ് സീഡ്

Published:08 June 2021

ഫ്‌ളാക്‌സ് സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ്,ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ ആവശ്യ ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും നിങ്ങളുടെ മെറ്റാബോളിസത്തെ സന്തുലിതമാകുകയും ചെയ്യും.

ശരീരഭാരം കുറയ്ക്കുക എന്നത് പലരെയും സംബന്ധിച്ച് പ്രയാസമുള്ള ഒരു കാര്യമാണ്. എന്നാൽ ഇതിനൊരു പരിഹാരമാകുകയാണ് ഫ്‌ളാക്‌സ് സീഡ്. ഇതിന് ഭക്ഷണത്തിൽ ചേർക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. പോഷകസമ്പുഷ്ടമാണ് ഈ വിത്ത്. അതിനാൽ ഇത് നിങ്ങളെ ശരീരഭാരം കുറയ്ക്കുന്നതിൽ സഹായിക്കുന്നു. ഫ്‌ളാക്‌സ് സീഡിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ്,ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഈ ആവശ്യ ഫാറ്റി ആസിഡുകൾ ശരീരത്തിലെ വീക്കം കുറയ്ക്കുകയും നിങ്ങളുടെ മെറ്റാബോളിസത്തെ സന്തുലിതമാകുകയും ചെയ്യും.

ആന്റിഓക്‌സിഡന്റുകളും ഈസ്ട്രജൻ ഗുണങ്ങളും അടങ്ങിയ സസ്യ സംയുക്തമായ ലിഗ്നന്റെ മികച്ച ഉറവിടമാണ് ഫ്‌ളാക്‌സ് സീഡ്. കൊഴുപ്പ് കത്തുന്ന കോശങ്ങളുടെ പ്രവർത്തനത്തിന് ഇത് സഹായിക്കുന്നു. ഈ ചെറിയ വിത്തുകളിൽ ധാരാളം നാരുകൾ അടങ്ങയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് കുറയാൻ സഹായിക്കും. ഫ്‌ളാക്‌സ് സീഡ് സസ്യങ്ങളെ അടിസ്ഥാമാക്കിയുള്ള പ്രോടീൻറെ മികച്ച ഉറവിടമാണ്. മാത്രമല്ല ഇതിൽ കലോറിയും കുറവാണ്. 


വാർത്തകൾ

Sign up for Newsletter



top