25
June 2021 - 2:56 am IST

Download Our Mobile App

Flash News
Archives

Market

Fish

കൈ ​പൊ​ള്ളി​ച്ച് മീ​ൻ വി​ല

Published:08 June 2021

ഇ​ന്നു മു​ത​ൽ ട്രോ​ളി​ങ് നി​രോ​ധ​നം തു​ട​ങ്ങു​ന്ന​തോ​ടെ മീ​ൻ വി​ല സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​പൊ​ള്ളി​ക്കു​ക​യാ​ണ്. നെ​യ്മീ​ൻ അ​ര കി​ലോ​യ്ക്ക് 1,000 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം. ചെ​റു​മീ​നു​ക​ൾ​ക്ക് കി​ലോ​ഗ്രാ​മി​ന് 300 രൂ​പ​യി​ലാ​ണ് വി​ൽ​പ്പ​ന.

കൊ​ച്ചി: ഇ​ന്നു മു​ത​ൽ ട്രോ​ളി​ങ് നി​രോ​ധ​നം തു​ട​ങ്ങു​ന്ന​തോ​ടെ മീ​ൻ വി​ല സാ​ധാ​ര​ണ​ക്കാ​രു​ടെ കൈ​പൊ​ള്ളി​ക്കു​ക​യാ​ണ്. നെ​യ്മീ​ൻ അ​ര കി​ലോ​യ്ക്ക് 1,000 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം. ചെ​റു​മീ​നു​ക​ൾ​ക്ക് കി​ലോ​ഗ്രാ​മി​ന് 300 രൂ​പ​യി​ലാ​ണ് വി​ൽ​പ്പ​ന.

ലോ​ക്ഡൗ​ൺ കാ​ല​ത്ത് ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളെ​യും മ​ത്സ്യ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​വ​രു​ണ്ട്. ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ൽ കി​ലോ​ഗ്രാ​മി​ന് 1000 രൂ​പ​യ്ക്ക് അ​ടു​ത്താ​ണ് വ​ലി​യ മീ​നു​ക​ളു​ടെ വി​ല. നെ​യ്മീ​നി​ന്‍റെ വി​ല ത​ന്നെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ. അ​യ​ല, മ​ത്തി തു​ട​ങ്ങി​യ ചെ​റു മ​ത്സ്യ​ങ്ങ​ൾ​ക്ക് പോ​ലും ന​ൽ​ക​ണം കി​ലോ​ഗ്രാ​മി​ന് 300 രൂ​പ​യി​ലേ​റെ. കേ​ര​യ്ക്ക് 500 രൂ​പ മു​ത​ൽ 550 രൂ​പ​യും മോ​ദ​യ്ക്ക് 700 രൂ​പ​യി​ലേ​റെ​യു​മാ​ണ് ഇ​പ്പോ​ൾ വി​ല ഈ​ടാ​ക്കു​ന്ന​ത്. ചെ​റി​യ ചെ​മ്മീ​ന് കി​ലോ​ഗ്രാ​മി​ന് 500 രൂ​പ​യാ​ണ് വി​ല. ഓ​ൺ​ലൈ​ൻ സൈ​റ്റു​ക​ളി​ലും വൃ​ത്തി​യാ​ക്കി ന​ൽ​കു​ന്ന മീ​ന് തീ​വി​ല​യാ​ണ്. 

കൊ​വി​ഡ് കാ​ല​ത്ത് റീ​ട്ടെ‌​യ്ൽ വി​ൽ​പ്പ​ന​ക്കാ​രും ഓ​ര്‍ഡ​ര്‍ അ​നു​സ​രി​ച്ച് വീ​ടു​ക​ളി​ൽ മീ​ൻ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. വാ​ട്‍സാ​പ്പ് കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യും മ​റ്റു​മാ​ണ് ഓ​ര്‍ഡ​ര്‍ സ്വീ​ക​രി​ക്കു​ന്ന​ത്. മ​ത്സ്യ​ല​ഭ്യ​ത​ക്കു​റ​വി​നെ തു​ട​ർ​ന്ന് കൂ​ടി​യ വി​ല ത​ന്നെ​യാ​ണ് ഇ​വ​രും ഈ​ടാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്ത് ട്രോ​ളി​ങ് നി​രോ​ധി​ക്കു​ന്ന​തോ​ടെ മീ​ൻ ല​ഭ്യ​ത ഇ​നി കു​റ​യും. ഇ​ന്ന് അ​ർ​ധ​രാ​ത്രി 12 മ​ണി മു​ത​ൽ ജൂ​ലൈ 31 അ​ർ​ധ​രാ​ത്രി 12 മ​ണി​വ​രെ​യാ​ണ് ട്രോ​ളി​ങ് നി​രോ​ധ​നം. 52 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ട്രോ​ളി​ങ് നി​രോ​ധ​നം മ​ത്സ്യം കാ​ണാ​ക്ക​നി​യാ​ക്കും.


വാർത്തകൾ

Sign up for Newsletter



top