25
June 2021 - 3:12 am IST

Download Our Mobile App

Flash News
Archives

Kollywood

mahesh-babu

തന്‍റെ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും വാക്സിൻ എത്തിച്ച് നടൻ മഹേഷ് ബാബു

Published:09 June 2021

മഹേഷിന്‍റെ ഭാര്യ നമ്രത ശിരോദ്കറാണ് വാക്‌സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയായ വിവരം അറിയിച്ചത്. തന്‍റെ ഗ്രാമത്തിലെ എല്ലാവർക്കും വാക്‌സിനേഷൻ എത്തിക്കുക എന്ന ഉദ്യമത്തോടെയാണ് മഹേഷ് ബാബു വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.

തന്‍റെ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ എത്തിച്ച് നടൻ മഹേഷ് ബാബു. ആന്ധ്ര പ്രദേശിലെ ബുറിപലേം എന്ന ഗ്രാമത്തിൽ താരം സംഘടിപ്പിച്ച ഏഴ് ദിവസത്തെ കൊവിഡ് വാക്‌സിനേഷൻ ഡ്രൈവ് പൂർത്തിയായി. മഹേഷിന്‍റെ ഭാര്യ നമ്രത ശിരോദ്കറാണ് വാക്‌സിനേഷൻ ഡ്രൈവ് വിജയകരമായി പൂർത്തിയായ വിവരം അറിയിച്ചത്. തന്‍റെ ഗ്രാമത്തിലെ എല്ലാവർക്കും വാക്‌സിനേഷൻ എത്തിക്കുക എന്ന ഉദ്യമത്തോടെയാണ് മഹേഷ് ബാബു വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.

വാക്‌സിൻ സ്വീകരിക്കാനായി മുന്നോട്ട് വന്ന എല്ലാ ജനങ്ങൾക്കും നമ്രത നന്ദി അറിയിക്കുകയും ചെയ്‌തു. ഗ്രാമം പൂർണമായും വാക്‌സിനേഷൻ സ്വീകരിച്ച് കഴിഞ്ഞെന്നും നമ്രത കൂട്ടിച്ചേർത്തു. മഹേഷ് ബാബു ജനിച്ച് വളർന്ന സ്ഥലമായിരുന്നു ബുറിപലേം. 2015 ൽ ശ്രീമന്തുഡു എന്ന ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ഗ്രാമത്തെ മഹേഷ് ബാബു ഏറ്റെടുത്തിരുന്നു.

ഗ്രാമത്തിന്‍റെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ഗ്രാമം ഏറ്റെടുത്തപ്പോൾ മഹേഷ് ബാബു അറിയിച്ചിരുന്നു.അതിന് ശേഷം തരാം ഗ്രാമത്തിൽ ക്ലാസ്മുറികൾ പണിയുകയും,  ഹെൽത്ത് ക്യാമ്പുകൾ സംഘടിപ്പിക്കുകയും  ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തിരുന്നു.  കൊവിഡ് രണ്ടാം തരംഗത്തിന്‍റെ സാഹചര്യത്തിൽ മെയ് 31 നാണ് മഹേഷ് ബാബു ഗ്രാമത്തിൽ ഏഴ് ദിന വാക്‌സിനേഷൻ ഡ്രൈവ് ആരംഭിച്ചത്.

 


വാർത്തകൾ

Sign up for Newsletter



top