25
June 2021 - 4:11 am IST

Download Our Mobile App

Flash News
Archives

Updates

Plantation

പ​ച്ച​ക്ക​റി​യി​ൽ നേ​ട്ടം കൊ​യ്യാ​ൻ തോ​ട്ടം മേ​ഖ​ല

Published:09 June 2021

തോ​ട്ട​ങ്ങ​ളി​ൽ പ​ഴ​ക്കൃ​ഷി ആ​രം​ഭി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു തോ​ട്ടം മേ​ഖ​ല. പു​തി​യ അ​തി​ജീ​വ​ന​ത്തി​നു പ്ര​ഖ്യാ​പ​നം ക​രു​ത്തേ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

തൊ​ടു​പു​ഴ: തോ​ട്ട​ങ്ങ​ളി​ൽ പ​ഴ​ക്കൃ​ഷി ആ​രം​ഭി​ക്കാ​നു​ള്ള ബ​ജ​റ്റ് നി​ർ​ദേ​ശ​ത്തി​ൽ പ്ര​തീ​ക്ഷ​യ​ർ​പ്പി​ച്ചു തോ​ട്ടം മേ​ഖ​ല. പു​തി​യ അ​തി​ജീ​വ​ന​ത്തി​നു പ്ര​ഖ്യാ​പ​നം ക​രു​ത്തേ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഏ​റ്റ​വു​മ​ധി​കം തോ​ട്ട​വി​ള കൃ​ഷി​യു​ള്ള മേ​ഖ​ല​യാ​ണ് ഇ​ടു​ക്കി ജി​ല്ല. മു​ൻ​വ​ർ​ഷം സം​സ്ഥാ​ന​ത്താ​കെ തോ​ട്ടം മേ​ഖ​ല​യി​ൽ 4600 കോ​ടി​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്ക്. അ​തി​നാ​ലാ​ണ് പു​തി​യ പ​ദ്ധ​തി​യി​ലേ​ക്ക് നീ​ങ്ങാ​ൻ തോ​ട്ട​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ താ​ത്പ​ര്യം.

തോ​ട്ട​ങ്ങ​ളി​ൽ പ​ഴം, പ​ച്ച​ക്ക​റി കൃ​ഷി​ക്ക് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന​ത് ഈ ​മേ​ഖ​ല​യി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​യി​രു​ന്നു. ഭൂ​പ​രി​ഷ്‌​ക​ര​ണ നി​യ​മ​മ​നു​സ​രി​ച്ച് ഒ​രു വ്യ​ക്തി​ക്ക് കൈ​വ​ശം വ​യ്ക്കാ​വു​ന്ന ഭൂ​മി​യു​ടെ അ​ള​വ് 15 ഏ​ക്ക​റാ​ണ്. പീ​രു​മേ​ട് താ​ലൂ​ക്കി​ൽ ഒ​ട്ടേ​റെ തോ​ട്ട​ങ്ങ​ൾ അ​ട​ച്ചു പൂ​ട്ടി​യ​തോ​ടെ അ​നേ​കം തൊ​ഴി​ലാ​ളി​ക​ൾ​ക്കു ജോ​ലി ന​ഷ്ട​മാ​യി. ദേ​വി​കു​ളം, പീ​രു​മേ​ട് താ​ലൂ​ക്കു​ക​ളി​ലെ ചി​ല തോ​ട്ട​ങ്ങ​ൾ നി​ല​വി​ൽ അ​ട​ച്ചു പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലു​മാ​ണ്. വി​ല​യി​ടി​വി​നെ തു​ട​ർ​ന്ന് വ​ൻ​കി​ട റ​ബ​ർ തോ​ട്ട​ങ്ങ​ളു​ടെ 25 ശ​ത​മാ​ന​മെ​ങ്കി​ലും കൃ​ഷി ചെ​യ്യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. തേ​യി​ല, കാ​പ്പി തോ​ട്ട​ങ്ങ​ളു​ടെ സ്ഥി​തി​യും വി​ഭി​ന്ന​മ​ല്ല. കൊ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ ഏ​ലം മേ​ഖ​ല​യും ന​ഷ്ട​ത്തി​ലാ​ണ്. ബ​ജ​റ്റ് നി​ർ​ദേ​ശ​വും നി​യ​മ ഭേ​ദ​ഗ​തി​യും പ്രാ​ബ​ല്യ​ത്തി​ലാ​യാ​ൽ തോ​ട്ട​ങ്ങ​ളി​ൽ നി​ശ്ചി​ത ശ​ത​മാ​നം സ്ഥ​ല​ത്ത് പ​ഴ കൃ​ഷി ആ​രം​ഭി​ക്കാ​മെ​ന്ന​താ​ണ് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top