25
June 2021 - 3:15 am IST

Download Our Mobile App

Flash News
Archives

Mollywood

manju

അത് വ്യാജൻ; ക്ലബ് ഹൗസിലെ ഫെയ്ക്ക് അക്കൗണ്ടിനെക്കുറിച്ച് മഞ്ജു വാര്യർ

Published:10 June 2021

സംവാദങ്ങളും സൊറ പറഞ്ഞിരിക്കലുകളും തകൃതിയായി ആപ്പിൽ നടന്നുകൊണ്ടിരിക്കെയാണ്. ഇതിനിടയിൽ സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജന്മാരും എത്തിയിട്ടുണ്ട്.

ചുരുങ്ങിയ സമയം കൊണ്ട് തരം​ഗമായി മാറിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ് ഹൗസ്. സംവാദങ്ങളും സൊറ പറഞ്ഞിരിക്കലുകളും തകൃതിയായി ആപ്പിൽ നടന്നുകൊണ്ടിരിക്കെയാണ്. ഇതിനിടയിൽ സിനിമാ താരങ്ങളുടെ പേരിൽ ക്ലബ്ബ് ഹൗസിൽ വ്യാജന്മാരും എത്തിയിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകൾ രൂപപ്പെട്ടുവെന്ന് അറിയിക്കുകയാണ് നടി മഞ്ജു വാര്യർ. തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്.

ഫേക്ക് അലേർട്ട് എന്ന കുറിപ്പോടെയാണ് മഞ്ജു വാര്യർ തന്‍റെ വ്യാജനെ കാട്ടുന്നത്. ഒപ്പം തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടിന്‍റെ സ്ക്രീൻ ഷോട്ടും താരം പങ്കുവച്ചിട്ടുണ്ട്. മുൻപ് പൃഥ്വിരാജ്, ടൊവിനോ, നിവിൻ പോളി, അസിഫ് അലി, ദുൽഖർ തുടങ്ങിയ താരങ്ങൾ തങ്ങളുടെ പേരിലുള്ള വ്യാജ  ക്ലബ് ഹൗസ് അക്കൗണ്ടുകൾക്കെതിരെ രം​ഗത്തെത്തിയിരുന്നു.

വ്യാജ അക്കൗണ്ടിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചാണ് സുരേഷ് ഗോപി രംഗത്ത് എത്തിയത്. ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്‍ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.


വാർത്തകൾ

Sign up for Newsletter



top