25
June 2021 - 3:34 am IST

Download Our Mobile App

Flash News
Archives

Bollywood

bhudhadeb

സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത അന്തരിച്ചു

Published:10 June 2021

ആഴ്ചയിൽ രണ്ടു തവണ വീതം അദ്ദേഹം ഡയാലിസിസിനു വിധേയനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ബാഘ് ബഹാദൂർ, തഹേദർ കഥ, ചരാചർ, ഉത്തര എന്നിവ ബുദ്ധദേബിന്‍റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

കോൽക്കത്ത: പ്രശസ്ത ചലച്ചിത്ര സംവിധായകൻ ബുദ്ധദേബ് ദാസ്ഗുപ്ത (77) അന്തരിച്ചു. കോൽക്കത്തയിലെ വീട്ടിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെത്തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. ആഴ്ചയിൽ രണ്ടു തവണ വീതം അദ്ദേഹം ഡയാലിസിസിനു വിധേയനായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ബാഘ് ബഹാദൂർ, തഹേദർ കഥ, ചരാചർ, ഉത്തര എന്നിവ ബുദ്ധദേബിന്‍റെ ശ്രദ്ധേയ ചിത്രങ്ങളാണ്.

ഉത്തര, സ്വപ്നേർ ദിൻ എന്നീ ചിത്രങ്ങൾ ഒരുക്കിയതിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരങ്ങൾ നേടി. അദ്ദേഹത്തിന്‍റെ സിനിമകൾ അഞ്ചു തവണ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. സംവിധായകൻ എന്നതിനു പുറമേ ബംഗാളിയിലെ മികച്ച കവി കൂടിയായിരുന്നു ബുദ്ധദേബ്.

 


വാർത്തകൾ

Sign up for Newsletter



top