25
June 2021 - 3:04 am IST

Download Our Mobile App

Flash News
Archives

Football

Euro Cup 2021, Euro Cup, Belgium

ബെ​ല്‍ജി​യ​ത്തി​ന്‍റെ ഗ്രൂ​പ്പ്, ക​റു​ത്ത കു​തി​ര​ക​ളു​ടെ​യും

Published:10 June 2021

ക​ഴി​ഞ്ഞ 10 വ​ര്‍ഷ​മാ​യി അ​വ​രു​ടെ സു​വ​ര്‍ണ കാ​ല​ഘ​ട്ട​മാ​ണ്. ബെ​ല്‍ജി​യം ക​ളി​ക്കു​ന്ന​തു കൊ​ണ്ടു ത​ന്നെ ആ​രാ​ധ​ക​ര്‍ ഗ്രൂ​പ്പ് ബി​യെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. 

ഗ്രൂ​പ്പ് ബി​ പരിചയം

യൂ​റോ ക​പ്പ് 2020ലെ ​ഗ്രൂ​പ്പ് ബി​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത ഇ​ത് ലോ​ക ഒ​ന്നാം ന​മ്പ​ര്‍ ടീം ​ബെ​ല്‍ജി​യ​ത്തി​ന്‍റെ ഗ്രൂ​പ്പാ​ണ് എ​ന്ന​താ​ണ്.  ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​ല്‍ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്ന ടീം ​ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ഫു​ട്‌​ബോ​ള്‍ ശ​ക്തി​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പ​പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ 10 വ​ര്‍ഷ​മാ​യി അ​വ​രു​ടെ സു​വ​ര്‍ണ കാ​ല​ഘ​ട്ട​മാ​ണ്. ബെ​ല്‍ജി​യം ക​ളി​ക്കു​ന്ന​തു കൊ​ണ്ടു ത​ന്നെ ആ​രാ​ധ​ക​ര്‍ ഗ്രൂ​പ്പ് ബി​യെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്. 

ടൂ​ര്‍ണ​മെ​ന്‍റി​ലെ ക​റു​ത്ത കു​തി​ര​ക​ളാ​കു​മെ​ന്നു​ക​രു​ത​പ്പെ​ടു​ന്ന ഡെ​ന്മാ​ര്‍ക്കി​ന്‍റെ​യും ഗ്രൂ​പ്പ് ഇ​തു​ത​ന്നെ​യാ​ണ്. ഇ​തി​നു പു​റ​മെ ഒ​രു​പി​ടി മി​ക​ച്ച താ​ര​ങ്ങ​ള്‍ ക​ളി​ക്കു​ന്ന ഡെ​ന്മാ​ര്‍ക്ക് ടൂ​ര്‍ണ​മെ​ന്‍റി​ല്‍ ഏ​തു ടീ​മി​നെ​യും മു​ട്ടു​കു​ത്തി​ക്കാ​ന്‍ ക​ഴി​വു​ള്ള​വ​രാ​യ​തു കൊ​ണ്ട് ഗ്രൂ​പ്പി​ല്‍ ബെ​ല്‍ജി​യ​ത്തി​ന് സ​മ്പൂ​ര്‍ണാ​ധി​പ​ത്യം ഉ​ണ്ടാ​കു​മെ​ന്നു ക​രു​താ​ന്‍ വ​യ്യ. ഫി​ഫ റാ​ങ്കി​ങ്ങി​ല്‍ ജ​ര്‍മ​നി, നെ​ത​ര്‍ലാ​ന്‍ഡ്സ് തു​ട​ങ്ങി​യ ടീ​മു​ക​ള്‍ക്കും മു​ക​ളി​ല്‍ പ​ത്താം സ്ഥാ​ന​ത്തു നി​ല്‍ക്കു​ന്ന ടീ​മാ​ണ് ഡെ​ന്മാ​ര്‍ക്ക്. ഫി​ന്‍ലാ​ന്‍ഡ്, റ​ഷ്യ എ​ന്നി​ങ്ങ​നെ ഗ്രൂ​പ്പി​ലു​ള്ള മ​റ്റു ര​ണ്ടു ടീ​മു​ക​ള്‍ മി​ക​ച്ച പോ​രാ​ട്ട​വീ​ര്യം കാ​ഴ്ച വെ​ച്ചാ​ല്‍ മാ​ത്ര​മേ ഈ ​ര​ണ്ടു ക​രു​ത്ത​രെ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​യൂ. 

1. ബെ​ല്‍ജി​യം

യൂ​റോ ക​പ്പ് യോ​ഗ്യ​ത ഗ്രൂ​പ്പി​ല്‍ പ​ത്ത് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച് പ​ത്തും വി​ജ​യി​ച്ച ബെ​ല്‍ജി​യം നാ​ല്‍പ​തു ഗോ​ളു​ക​ള്‍ അ​ടി​ച്ചു കൂ​ട്ടി​യ​പ്പോ​ള്‍ മൂ​ന്നെ​ണ്ണം മാ​ത്ര​മാ​ണ് വ​ഴ​ങ്ങി​യ​ത്.​യോ​ഗ്യ​ത ഗ്രൂ​പ്പി​ല്‍ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി​രു​ന്ന റ​ഷ്യ​ക്കെ​തി​രെ മാ​ത്രം ബെ​ല്‍ജി​യം ഏ​ഴു ഗോ​ളു​ക​ള്‍ നേ​ടി​യി​ട്ടു​ണ്ട്. റോ​ബ​ര്‍ട്ടോ മാ​ര്‍ട്ടി​ന​സാണ് പരിശീലകൻ.  ആ​ക്ര​മ​ണ ഫു​ട്‌​ബോ​ള്‍ ശൈ​ലി​യാണ് മുഖമുദ്ര.   ടീ​മി​ലെ പ്ര​ധാ​ന താ​ര​മാ​യ കെ​വി​ന്‍ ഡി ​ബ്രൂ​യ്‌​ന് പ​രി​ക്കേ​റ്റ​ത് ബെ​ല്‍ജി​യ​ത്തി​ന് ആ​ശ​ങ്ക​യുണ്ടാക്കുന്നു.  എന്നാൽ,  പ്ര​ധാ​ന താ​ര​മാ​യ ഈ​ഡ​ന്‍ ഹ​സാ​ര്‍ഡി​നു ഇ​തു ത​ന്‍റെ ഫോം ​തെ​ളി​യി​ച്ചു തി​രി​ച്ചു വ​രാ​നു​ള്ള അ​വ​സ​ര​മാ​യ​ത് അ​വ​ര്‍ക്കു പ്ര​തീ​ക്ഷ ന​ല്‍കു​ന്നു.    ക്വാ​ര്‍ട്ടു​വ, ലു​ക്കാ​ക്കു, തോ​ര്‍ഗ​ന്‍ ഹ​സാ​ര്‍ഡ്, മെ​ര്‍ട്ട​ന്‍സ്, ക​രാ​സ്‌​കോ, ടി​യാ​ല്‍മാ​സ് എ​ന്നി​ങ്ങ​നെ പ്ര​തി​ഭ​യു​ള്ള താ​ര​നി​ര ബെ​ല്‍ജി​യ​ത്തി​നു മു​ന്‍തൂ​ക്കം ന​ല്‍കു​ന്നു.

2. ഡെ​ന്‍മാ​ര്‍ക്ക്

യൂ​റോ ക​പ്പി​ലേ​ക്കു​ള്ള ത​ങ്ങ​ളു​ടെ യാ​ത്ര​യ്ക്ക് പൂ​ര്‍ണ​മാ​യ ആ​ത്മ​വി​ശ്വാ​സം ന​ല്‍കി അ​തി​നു മു​ന്‍പ് ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ള്‍ മൂ​ന്നി​ല്‍ മൂ​ന്നും ഡെ​ന്‍മാ​ര്‍ക്ക് വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഈ ​മ​ത്സ​ര​ങ്ങ​ളി​ല്‍ പ​തി​നാ​ലു ഗോ​ളു​ക​ള്‍ അ​വ​ര്‍ നേ​ടി​യ​പ്പോ​ള്‍ ഒ​രെ​ണ്ണം പോ​ലും വ​ഴ​ങ്ങി​യി​ട്ടി​ല്ലെ​ന്ന​ത് ടീ​മി​ന്‍റെ പ്ര​തി​രോ​ധ​ത്തി​ന്‍റെ കെ​ട്ടു​റ​പ്പി​നെ കാ​ണി​ക്കു​ന്നു. എ​ന്നാ​ല്‍ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന ഇ​സ്രാ​യേ​ല്‍, ഓ​സ്ട്രി​യ, മൊ​ള്‍ഡോ​വ എ​ന്നി​വ​രേ​ക്കാ​ള്‍ ക​രു​ത്ത​രാ​യ ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പ് ബി​യി​ലു​ള്ള​ത്.പ്രീ​മി​യ​ര്‍ ലീ​ഗി​ലെ പ്ര​ധാ​ന ഗോ​ള്‍കീ​പ്പ​ര്‍മാ​രി​ല്‍ ഒ​രാ​ളാ​യ കാ​സ്‌​പെ​ര്‍ ഷ്‌​മൈ​ക്ക​ല്‍ ഗോ​ള്‍വ​ല കാ​ക്കു​ന്ന ഡെ​ന്മാ​ര്‍ക്കി​ല്‍ ചെ​ല്‍സി താ​രം ക്രി​സ്റ്റി​ന്‍സെ​ന്‍, എ​സി മി​ലാ​ന്‍ ഡി​ഫ​ന്‍ഡ​ര്‍ സി​മോ​ണ്‍ ക്യാ​ര്‍, ടോ​ട്ട​ന​ത്തി​ന്‍റെ ഹൊ​ബെ​ര്‍ഗ്, ഇ​ന്‍റ​ര്‍ മി​ലാ​ന്‍ താ​ര​മാ​യ എ​റി​ക്സ​ണ്‍, ബാ​ഴ്സ​യു​ടെ ബ്രൈ​ത്വ​യ്റ്റ് എ​ന്നി​ങ്ങ​നെ മി​ക​വു പു​ല​ര്‍ത്താ​ന്‍ ക​ഴി​യു​ന്ന നി​ര​വ​ധി താ​ര​ങ്ങ​ളു​ണ്ട്. ഇ​തി​ല്‍ നി​ന്ന് ത​ന്നെ ഡെ​ന്മാ​ര്‍ക്ക് ബെ​ല്‍ജി​യ​ത്തെ ഗ്രൂ​പ്പ് ജേ​താ​ക്ക​ളാ​ക്കാ​ന്‍ എ​ളു​പ്പ​ത്തി​ല്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

3. ഫി​ന്‍ല​ന്‍ഡ്

ടീ​മു പു​ക്കി​യെ​ന്ന പ്ര​തി​ഭാ​ശാ​ലി​യാ​യ സ്ട്രൈ​ക്ക​റാ​ണ് ഫി​ന്‍ല​ന്‍ഡ് ടീ​മി​നെ യൂ​റോ​യി​ലെ ശ്ര​ദ്ധ​കേ​ന്ദ്ര​മാ​ക്കു​ന്ന​ത്. 
  ഇ​ക്ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ ഇം​ഗ്ല​ണ്ടി​ലെ സെ​ക്ക​ന്‍ഡ് ഡി​വി​ഷ​നാ​യ ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ ഇ​രു​പ​ത്തി​യാ​റു ഗോ​ളു​ക​ള്‍ നേ​ടി നോ​ര്‍വി​ച്ച് സി​റ്റി​യെ ജേ​താ​ക്ക​ളാ​ക്കി പ്രീ​മി​യ​ര്‍ ലീ​ഗി​ലെ​ത്തി​ച്ച താ​രം യൂ​റോ യോ​ഗ്യ​ത ഗ്രൂ​പ്പി​ലെ പ​ത്തു മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ത്തു ഗോ​ളു​ക​ള്‍ നേ​ടി ടോ​പ് സ്‌​കോ​റ​ര്‍ പ​ട്ടി​ക​യി​ല്‍ റൊ​ണാ​ള്‍ഡോ, ഹാ​രി കേ​ന്‍ എ​ന്നി​വ​ര്‍ക്ക് തൊ​ട്ടു പു​റ​കി​ലാ​യി​രു​ന്നു. അ​ടി​ച്ച ഷോ​ട്ടു​ക​ളി​ല്‍ എ​ഴു​പ​തു ശ​ത​മാ​ന​വും ഗോ​ളാ​ക്കി​യി​ട്ടു​ണ്ടെ​ന്ന​തു മാ​ത്രം മ​തി താ​രം എ​ത്ര അ​പ​ക​ട​കാ​രി​യാ​ണെ​ന്നു മ​ന​സി​ലാ​ക്കാ​ന്‍.

പു​ക്കി​യു​ടെ പ​രി​ക്ക് ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​ത്തെ പ്ര​ധാ​ന ടൂ​ര്‍ണ​മെ​ന്‍റ് ക​ളി​ക്കു​ന്ന ഫി​ന്‍ല​ന്‍ഡി​നു ആ​ശ​ങ്ക​യാ​ണെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ലാ​ത്ത​തു കൊ​ണ്ട് എ​ല്ലാ ശ​ക്തി​യു​മു​പ​യോ​ഗി​ച്ച് പൊ​രു​താ​ന്‍ ടീം ​ത​യ്യാ​റാ​വും. ഇ​തി​നു പു​റ​മെ റേ​ഞ്ചേ​ഴ്സ് താ​രം ഗ്ലെ​ന്‍ കാ​മ​റ​യാ​ണ് ഫി​ന്‍ല​ന്‍ഡി​ന്‍റെ പ്ര​ധാ​ന താ​രം.

4. റ​ഷ്യ
സ്വ​ന്തം രാ​ജ്യ​ത്തു വെ​ച്ചു ന​ട​ന്ന 2018ലെ ​ലോ​ക​ക​പ്പി​ല്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ വ​രെ​യെ​ത്തി​യെ​ങ്കി​ലും അ​തി​നു ശേ​ഷം ടീ​മി​ല്‍ വ​ള​രെ​യ​ധി​കം മാ​റ്റ​ങ്ങ​ളാ​ണ് റ​ഷ്യ വ​രു​ത്തി​യ​ത്. അ​തി​ന്‍റേ​താ​യ പ്ര​ശ്ന​ങ്ങ​ള്‍ യു​വേ​ഫ നാ​ഷ​ന്‍സ് ലീ​ഗ്, ലോ​ക​ക​പ്പ് യോ​ഗ്യ​ത ഗ്രൂ​പ്പ് എ​ന്നി​വ​യി​ല്‍ അ​നു​ഭ​വി​ക്കു​ന്ന ടീം ​അ​തി​ല്‍ നി​ന്നൊ​രു തി​രി​ച്ചു​വ​ര​വാ​യി​രി​ക്കും യൂ​റോ ക​പ്പി​ലൂ​ടെ നോ​ട്ട​മി​ടു​ന്ന​ത്. എ​ന്നാ​ല്‍ പോ​രാ​യ്മ​ക​ളു​ള്ള ഒ​രു ടീ​മു​മാ​യി ക​രു​ത്ത​രാ​യ എ​തി​രാ​ളി​ക​ളെ നേ​രി​ടു​ന്ന അ​വ​ര്‍ക്ക​തി​നു ക​ഴി​യു​മോ​യെ​ന്ന് ക​ണ്ട​റി​യ​ണം.

റ​ഷ്യ​യി​ല്‍ വെ​ച്ചു ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​മ്പ​തു ശ​ത​മാ​നം ശേ​ഷി​യി​ല്‍ ആ​രാ​ധ​ക​ര്‍ക്ക് പ്ര​വേ​ശ​നം ന​ല്‍കു​ന്ന​ത് ടീ​മി​നു ക​രു​ത്തു ന​ല്‍കും. റ​ഷ്യ​ന്‍ ലോ​ക​ക​പ്പി​ല്‍ തി​ള​ങ്ങി​യ അ​ല​ക്സാ​ണ്ട​ര്‍ ഗോ​ളോ​വി​ന്‍റെ മി​ക​വി​ല്‍ പ്ര​തീ​ക്ഷ​യ​ര്‍പ്പി​ക്കു​ന്ന ടീ​മി​ല്‍ ഡെ​ന്നി​സ് ചെ​റി​ഷേ​വ്, അ​ര്‍ടെം സ്യൂ​ബ എ​ന്നി​ങ്ങ​നെ​യു​ള്ള പേ​രു​കേ​ട്ട താ​ര​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഗോ​ള്‍വ​ല​ക്കു പി​ന്നി​ലെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യ അ​കി​ന്‍ഫീ​വ് റി​ട്ട​യ​ര്‍ ചെ​യ്ത​ത് വ​ലി​യൊ​രു വി​ട​വു ത​ന്നെ​യാ​ണ് സൃ​ഷ്ടി​ക്കു​ക.


വാർത്തകൾ

Sign up for Newsletter



top