25
June 2021 - 3:41 am IST

Download Our Mobile App

Flash News
Archives

Football

euro-cup

യൂ​റോ​ര​വം നാ​ളെ മു​ത​ല്‍

Published:10 June 2021

11 രാ​ജ്യ​ങ്ങ​ളി​ലെ 11 സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.  യൂ​റോ​പ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ 40-ാം പ​തി​പ്പാ​ണി​ത്. 24 ടീ​മു​ക​ള്‍ നാ​ലു ടീ​മു​ക​ള്‍ വീ​ത​മു​ള്ള ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി അ​ണി​നി​ര​ക്കും. 

റോം: യൂ​റോ​പ്പി​ലെ ഫു​ട്‌​ബോ​ള്‍ വ​സ​ന്ത​ത്തി​ന് കേ​ളി​കൊ​ട്ടു​യ​രു​ന്നു. യൂ​റോ ക​പ്പ് ഫു​ട്‌​ബോ​ള്‍ ചാം​പ്യ​ന്‍ഷി​പ്പി​ന് നാ​ളെ തു​ട​ക്ക​മാ​കും. രാ​ത്രി 12.30ന് ​റോ​മി​ന്‍റെ രാ​ജാ​ങ്ക​ണ​ത്തി​ല്‍ തു​ര്‍ക്കി​യും ഇ​റ്റ​ലി​യും ത​മ്മി​ല്‍ അ​ട​രാ​ടു​ന്ന​തോ​ടെ ഒ​രു മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന ചാം​പ്യ​ന്‍ഷി​പ്പി​നു തു​ട​ക്ക​മാ​കും. ജൂ​ലൈ 12ന് ​വെം​ബ്ലി​യി​ലാ​ണ് ഫൈ​ന​ല്‍. ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ക്കേ​ണ്ടി​യി​രു​ന്ന യൂ​റോ ക​പ്പ് കൊ​വി​ഡ് മൂ​ലം ഈ ​വ​ര്‍ഷ​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​തു​കൊ​ണ്ടു ത​ന്നെ ഔ​ദ്യോ​ഗി​ക​മാ​യി യൂ​റോ 2020 എ​ന്ന പേ​രാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​നു​ള്ള​ത്. 11 രാ​ജ്യ​ങ്ങ​ളി​ലെ 11 സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.  യൂ​റോ​പ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​ന്‍റെ 40-ാം പ​തി​പ്പാ​ണി​ത്. 24 ടീ​മു​ക​ള്‍ നാ​ലു ടീ​മു​ക​ള്‍ വീ​ത​മു​ള്ള ആ​റു ഗ്രൂ​പ്പു​ക​ളി​ലാ​യി അ​ണി​നി​ര​ക്കും. 
സം​പ്രേ​ക്ഷ​ണം

സോ​ണി പി​ക്‌​ചേ​ഴ്‌​സ് സ്‌​പോ​ര്‍ട്‌​സ് നെ​റ്റ്‌വര്‍ക്കാ​ണ് ഇ​ന്ത്യ​യി​ല്‍ യൂ​റോ ക​പ്പ് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തി​ല​ട​ക്കം  വി​വി​ധ ഭാ​ഷ​ക​ളി​ല്‍ ഇ​ന്ത്യ​യി​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ക്ഷ​ണ​മു​ണ്ടാ​കും. സോ​ണി ടെ​ന്‍ 2, സോ​ണി ടെ​ന്‍ 3, സോ​ണി സി​ക്‌​സ്, സോ​ണി ടെ​ന്‍ 4 എ​ന്നി​വ​ക്ക് പു​റ​മേ സോ​ണി ലൈ​വ് ആ​പ്പി​ലും ഇ​ന്ത്യ​യി​ലെ ഫു​ട്‌​ബോ​ള്‍ പ്രേ​മി​ക​ള്‍ക്ക് ഇ​ക്കു​റി യൂ​റോ ക​പ്പ് വീ​ക്ഷി​ക്കാം.

യൂറോ 2021 മത്സരക്രമം

 ഗ്രൂപ്പുകള്‍
ഗ്രൂപ്പ് എ - ഇറ്റലി, സ്വിറ്റ്‌സര്‍ലന്‍ഡ്, തുര്‍ക്കി, വെയില്‍സ്
ഗ്രൂപ്പ് ബി - ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, റഷ്യ
ഗ്രൂപ്പ് സി - ഓസ്ട്രിയ, നെതര്‍ലന്‍ഡ്‌സ്, വടക്കന്‍ മാസിഡോണിയ, യുക്രെയ്ന്‍
ഗ്രൂപ്പ് ഡി - ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്ക്, ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്
ഗ്രൂപ്പ് ഇ - പോളണ്ട്, സ്ലൊവാക്യ, സ്‌പെയിന്‍, സ്വീഡന്‍
ഗ്രൂപ്പ് എഫ് - ഫ്രാന്‍സ്, ജര്‍മനി, ഹംഗറി, പോര്‍ച്ചുഗല്‍

ജൂണ്‍ 12
തുര്‍ക്കി Vs ഇറ്റലി 12.30 am
വെയില്‍സ് Vs സ്വിറ്റ്സര്‍ലാന്‍ഡ് 6.30 pm
ഡെന്മാര്‍ക്ക് Vs ഫിന്‍ലാന്‍ഡ് 9.30 pm
ജൂണ്‍ 13
ബെല്‍ജിയം Vs റഷ്യ 12.30 am
ഇംഗ്ളണ്ട് Vs ക്രൊയേഷ്യ 6.30 pm
ഓസ്ട്രിയ Vs മാസിഡോണിയ 9.30 pm
ജൂണ്‍ 14
ഹോളണ്ട് Vs ഉക്രൈന്‍ 12.30 pm
സ്‌കോട്ട്‌ലന്‍ഡ് Vs ചെക്ക് 6.30 pm
പോളണ്ട് Vs സ്ളൊവാക്യ 9.30 pm
ജൂണ്‍ 15
സ്പെയ്ന്‍ Vs സ്വീഡന്‍ 12.30 pm
ഹംഗറി Vs പോര്‍ച്ചുഗല്‍ 9.30 pm
ജൂണ്‍ 16
ഫ്രാന്‍സ് Vs ജര്‍മ്മനി 12.30 am
ഫിന്‍ലാന്‍ഡ് Vs റഷ്യ 6.30 pm
തുര്‍ക്കി Vs വെയില്‍സ് 9.30 pm
ജൂണ്‍ 17
ഇറ്റലി Vs സ്വിറ്റ്സര്‍ലാന്‍ഡ് 12.30 am
യുക്രെയ്ന്‍ Vs മാസിഡോണിയ 6.30 pm
ഡെന്മാര്‍ക്ക് Vs ബെല്‍ജിയം 9.30 pm
ജൂണ്‍ 18
ഹോളണ്ട് Vs ആസ്ട്രിയ 12.30 pm
സ്വീഡന്‍ Vs സ്ളൊവാക്യ 6.30 pm
ക്രൊയേഷ്യ Vs ചെക്ക് റിപ്പ. 9.30 pm
ജൂണ്‍ 19
സ്‌കോട്ട്‌ലന്‍ഡ് vs ഇംഗ്ളണ്ട് 12.30 am
ഹംഗറി Vs ഫ്രാന്‍സ് 6.30 pm
പോര്‍ച്ചുഗല്‍ Vs ജര്‍മ്മനി 9.30 pm
ജൂണ്‍ 20
സ്പെയിന്‍ Vs പോളണ്ട് 12.30 pm
ഇറ്റലി Vs വെയില്‍സ് 9.30 pm
സ്വിറ്റ്സര്‍ലന്‍ഡ് Vs തുര്‍ക്കി 9.30 pm
ജൂണ്‍ 21
യുക്രെയ്ന്‍ Vs ഓസ്ട്രിയ 9.30 pm
മാസിഡോണിയ Vs ഹോളണ്ട് 9.30 pm
ജൂണ്‍ 22
റഷ്യ Vs ഡെന്മാര്‍ക്ക് 12.30 am
ഫിന്‍ലാന്‍ഡ് Vs ബെല്‍ജിയം 12.30 am
ജൂണ്‍ 23
ക്രൊയേഷ്യ Vs സ്‌കോട്ട്‌ലന്‍ഡ് 12.30 am
ചെക്ക് റിപ്പ. Vs ഇംഗ്ളണ്ട് 12.30 am
സ്വീഡന്‍ Vs പോളണ്ട് 9.30 pm
സ്പെയിൻ‍ Vs സ്ളൊവാക്യ 9.30 pm
ജൂണ്‍ 24
പോര്‍ച്ചുഗല്‍ Vs ഫ്രാന്‍സ് 12.30 am
ജര്‍മ്മനി Vs ഹംഗറി 12.30 am

ആ​റ് ഗ്രൂ​പ്പു​ക​ളി​ലേ​യും ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​രും, എ​ല്ലാ ഗ്രൂ​പ്പു​ക​ളി​ലും വെ​ച്ച് ഏ​റ്റ​വും മി​ക​ച്ച 4 മൂ​ന്നാം സ്ഥാ​ന​ക്കാ​രും പ്രീ ​ക്വാ​ര്‍ട്ട​റി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും.

ജൂ​ണ്‍ 25- വി​ശ്ര​മ ദി​നം
ജൂ​ണ്‍ 26 മു​ത​ല്‍ 30 വ​രെ​ പ്രീ​ക്വാ​ര്‍ട്ട​ര്‍ 
 (ഗ്രൂ​പ്പു​ക​ളി​ല്‍ ആ​ദ്യ ര​ണ്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തും)  ഒപ്പം മി​ക​ച്ച നാ​ലു മൂ​ന്നാം സ്ഥാ​ന​ക്കാ​രും പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ ഇ​ടം​നേ​ടും.

ജൂ​ലൈ 2 മു​ത​ല്‍ 4 വ​രെ​യാ​ണ് ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍. 
ജൂ​ലൈ 7ന് ​ആ​ദ്യ സെ​മി​ഫൈ​ന​ലും ജൂ​ലൈ 8ന് ​ര​ണ്ടാം സെ​മി​യും ന​ട​ക്കും. 
ജൂ​ലൈ 12 ഫൈ​ന​ല്‍ (പുലർച്ചെ 12.30)


വാർത്തകൾ

Sign up for Newsletter



top